നേതൃത്വത്തെ വിമര്‍ശിച്ചു: പിന്നാലെ കപില്‍ സിബലിന്റെ കാര്‍ അടിച്ചു തകര്‍ത്ത് യൂത്ത് കോണ്‍ഗ്രസ്
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ വാഹനം അടിച്ചു തകര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് കപില്‍ സിബലിന്റെ വീടിന് നേരെ അതിക്രമം നടന്നത്. പ്രതിഷേധവുമായി രംഗത്ത് എത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ വീടിന് നേരെ തക്കാളി എറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. 'പാർട്ടി വിടൂ', 'സുഖം പ്രാപിച്ച് വരൂ' തുടങ്ങിയ പോസ്റ്ററുകളുമായിട്ടായിരുന്നു പ്രതിഷേധക്കാർ കപിൽ സിബലിന്റെ വസതിക്ക് മുന്നിലെത്തിയത്.
കപില്‍ സിബലിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച പ്രവര്‍ത്തകര്‍ രാഹുൽ ഗാന്ധിയെ അനുകൂലിച്ച് മുദ്രാവാക്യങ്ങളും മുഴക്കി. 'പാര്‍ട്ടി വിടുക', 'ബോധത്തിലേക്ക് തിരിച്ചു വരുക', 'രാഹുല്‍ ഗാന്ധി സിന്ദാബാദ്' തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. പഞ്ചാബിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലായിരുന്നു പാര്‍ട്ടി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കപില്‍ സിബല്‍ രംഗത്ത് എത്തിയത്.

കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി. പ്രസിഡന്റ് ഇല്ലാതെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ മുന്നോട്ട് പോവുന്നത്. അതുകൊണ്ട് തന്നെ ആരാണ് പാര്‍ട്ടിയില്‍ തീരുമാനം എടുക്കുന്നത് ആര്‍ക്കും അറിയില്ല. ആരുടേയും പേരെടുത്തായിരുന്നില്ല കപില്‍ സിബലിന്റെ വിമര്‍ശനമെങ്കിലും പഞ്ചാബ് വിഷയത്തില്‍ തീരുമാനം കൈക്കൊണ്ട കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധിയെയും ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവനയെന്നാണ് വിലയിരുത്തപ്പെട്ടത്.
മാലാഖ ഭൂമിയിലേക്ക് ഇറങ്ങി വന്നതാണോ, വെള്ളയിൽ അതീവ സുന്ദരിയായി അഹാന; ചിത്രങ്ങൾ കാണാം
തങ്ങള്‍ ഗ്രൂപ്പ് 23 ആണെന്നും അല്ലാതെ 'ജി ഹുസൂര്‍-23' (ശരി അങ്ങുന്നേ) അല്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കപില്‍ സിബല്‍ പറഞ്ഞത്. അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നതു കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്. ഇത് ഐഎസ്‌ഐക്കും പാകിസ്ഥാനും നേട്ടമാണ്. പഞ്ചാബിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കണം.
പാര്‍ട്ടി ഇന്നത്തെ ഈ അവസ്ഥയില്‍ എത്തിയതില്‍ അതീവ ദുഖിതനാണ്. രാജ്യം വെല്ലുവിളി നേരിടുമ്പോള്‍ പാര്‍ട്ടി ഈ സ്ഥിതിയിലെത്തിയത് എന്തുകൊണ്ടാണ്. പാര്‍ട്ടി വിട്ട് ഓരോരുത്തരായി പോകുന്നു. കേരളത്തിലെ പ്രമുഖ നേതാവായ വിഎം സുധീരന്‍ പദവികള്‍ രാജിവെച്ചു. എന്തുകൊണ്ടാണ് പാര്‍ട്ടിക്ക് ഈ ഒരു സ്ഥിതി വന്നത് എന്ന് അറിയില്ല. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രവര്‍ത്തക സമിതി അടിയന്തരമായി ചേരണം. കോണ്‍ഗ്രസ് വിട്ടവരെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം അഭിപ്രയപ്പെട്ടിരുന്നു.












Click it and Unblock the Notifications