Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഎസ്‌ടിയെ വിമർശിച്ചു; ധനമന്ത്രിയോട് അന്നപൂർണ ഹോട്ടൽ ഉടമയുടെ ക്ഷമാപണം, വീഡിയോ പുറത്ത്

ചെന്നൈ: ജിഎസ്‌ടിയെ വിമർശിച്ച പ്രമുഖ ഹോട്ടൽ ശൃംഖല ഉടമ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനോട് ക്ഷമാപണം നടത്തിയ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ വിവാദം. ഒരു സർക്കാർ പരിപാടിയിൽ വച്ചാണ് നേരത്തെ അന്നപൂർണ റെസ്‌റ്റോറന്റ് ഉടമ ശ്രീനിവാസൻ ജിഎസ്‌ടിയുടെ നൂലാമാലകൾ ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് അദ്ദേഹം നിർമ്മല സീതാരാമനോട് ക്ഷമാപണം നടത്തുന്ന വീഡിയോ പുറത്ത് വന്നത്.

ബിജെപി തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഇതിന് പിന്നാലെ വലിയ വിമർശനമാണ് ഇതിനെതിരെ ഉയർന്ന് വന്നിരിക്കുന്നത്. കോൺഗ്രസും ഡിഎംകെയും ഉൾപ്പെടെ വിവിധ രാഷ്ട്രീയ കക്ഷികൾ ബിജെപി നടപടിയെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. സ്വകാര്യ സംഭാഷണത്തിന്റെ വീഡിയോ പുരഥ് വന്നതിന് പിന്നാലെ ബിജെപി നേതൃത്വം വെട്ടിലായിരിക്കുകയാണ്.

annapoornagstissuetamilnadu

ബിജെപിയുടെ അഹങ്കാരവും അനാദരവുമാണ് ഇതിലൂടെ പ്രകടമാവുന്നത് എന്നായിരുന്നു പൊതുവെ ഉയർന്ന വിമർശനം. വ്യാപക വിമർശനങ്ങൾക്കിടെ ഇരുവരും തമ്മിലുള്ള സ്വകാര്യ സംഭാഷണത്തിന്റെ വീഡിയോ പങ്കുവെച്ചതിന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ക്ഷമാപണം നടത്തി രംഗത്ത് വരികയും ചെയ്‌തിട്ടുണ്ട്‌.

കോയമ്പത്തൂരിൽ വിവിധ ബിസിനസ് പ്രമുഖർ ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ഇടയിലാണ് ഈ സംഭവം വികാസമെന്നാണ് ലഭ്യമായ വിവരം. ഈ യോഗത്തിൽ തമിഴ്‌നാട്ടിലെ ജനപ്രിയ ഭക്ഷ്യ ശൃംഖലയായ ശ്രീ അന്നപൂർണ റെസ്‌റ്റോറന്റിന്റെ ചെയർപേഴ്‌സൺ ശ്രീനിവാസൻ ഭക്ഷണ സാധനങ്ങളുടെ വ്യത്യസ്‌ത ജിഎസ്‌ടി നിരക്കുകൾ കാരണം താൻ ഉൾപ്പെടെയുള്ള ഹോട്ടൽ ഉടമകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിച്ചിരുന്നു.

പിന്നീട് ഒരു സ്വകാര്യ സംഭാഷണത്തിനിടെയാണ് കോയമ്പത്തൂർ സൗത്ത് എംഎൽഎ വനതി ശ്രീനിവാസന്റെ സാന്നിധ്യത്തിൽ ശ്രീനിവാസൻ നിർമ്മല സീതാരാമനോട് മാപ്പ് പറഞ്ഞത്. 'എന്റെ അഭിപ്രായത്തിന് എന്നോട് ക്ഷമിക്കൂ, ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല' എന്ന് അദ്ദേഹം പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാമായിരുന്നു.

ക്രീം നിറച്ച ബണ്ണുകൾക്ക് 18 ശതമാനം നികുതി ചുമത്തിയിട്ടുണ്ടെന്നും എന്നാൽ സാധാരണ ബണ്ണുകൾക്ക് ജിഎസ്‌ടി ഇല്ലെന്നും ഒരു ഉദാഹരണം ചൂണ്ടിക്കാട്ടി ശ്രീനിവാസൻ യോഗത്തിൽ പറഞ്ഞിരുന്നു. ഉപഭോക്താക്കൾ തങ്ങളോടാണ് ഇക്കാര്യത്തിൽ പരാതി പറയുന്നതെന്നും ശ്രീനിവാസൻ യോഗത്തിനിടെ ഉന്നയിച്ചിരുന്നു. ഇതിന് ശേഷമാണ് തമിഴ്‌നാട് ബിജെപി സോഷ്യൽ മീഡിയ സെൽ സംസ്ഥാന കൺവീനർ എംഎസ് ബാലാജി വിവാദ വീഡിയോ പങ്കുവെച്ചത്.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ വിമർശനങ്ങളും ശക്തമാവുകയാണ്. അറിയപ്പെടുന്ന വാണിജ്യ പ്രമുഖൻ ഒരു പ്രസക്തമായ ചോദ്യം ഉന്നയിച്ചതിന്റെ പേരിൽ അദ്ദേഹത്തിന്റെ ക്ഷമാപണം എങ്ങനെയാണ് റെക്കോർഡ് ചെയ്‌ത്‌ പ്രചരിപ്പിക്കുക എന്നായിരുന്നു പ്രധാന ചോദ്യം. എന്നാൽ സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ ഉടൻ ഖേദപ്രകടനവുമായി രംഗത്ത് വന്നിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+