അതിവേഗം ബഹുദൂരം!!ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ വരുന്നൂ!!!

Subscribe to Oneindia Malayalam

ദില്ലി: ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ വരുന്നു. ജപ്പാന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. അടുത്ത മാസം ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്. ഈ അവസരത്തില്‍ ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിടുമെന്നാണ് സൂചനകള്‍. അഹമ്മദാബാദ്-മുംബൈ റൂട്ടാണ് ആദ്യം പരിഗണനയില്‍.

എലവേറ്റഡ് ട്രാക്കുകളിലായിരിക്കും ബുള്ളറ്റ് ട്രെയിനുകള്‍ സഞ്ചരിക്കുക. പദ്ധതിക്ക് 97,636 കോടി രൂപ മുതല്‍ മുടക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നല്ലൊരു ശതമാനം തുക ജപ്പാന്‍ സ്‌പോണ്‍സര്‍ ചെയ്യുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ലോക്‌സഭയില്‍ അറിയിച്ചു. മുംബൈ-അഹമ്മദാബാദിനു പുറമേ ചെന്നൈ-ഹൈദരാബാദ്, ചെന്നൈ-മൈസൂര്‍ റൂട്ടുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.

bullet-train

മണിക്കൂറില്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ബുള്ളറ്റ് ട്രെയിനുകള്‍. ബുള്ളറ്റ് ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നതോടെ അഹമ്മബാബാദില്‍ നിന്നും മുംബൈയിലേക്ക് 2 മണിക്കൂര്‍ കൊണ്ടെത്താം. 508 കിലോമീറ്റര്‍ റൂട്ടില്‍ 12 സ്‌റ്റേഷനുകളായിരിക്കും ഉള്ളത്. അടുത്ത ആറ് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Crucial Step Towards India's First Bullet Train
Please Wait while comments are loading...