കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍ദൗസ് ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ ഇന്നും മഴ തുടരും, സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങള്‍

Google Oneindia Malayalam News

ചെന്നൈ: മന്‍ദൗസ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ചെന്നൈയിലും സമീപത്തെ ജില്ലകളിലും മഴ പെയ്യുന്നത് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ചെന്നൈയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇടിമിന്നലുണ്ടാകുമെന്നും ഡിസംബര്‍ 12 മുതല്‍ മഴ ക്രമേണ കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ചെന്നൈയില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ മാമല്ലപുരത്തിന് സമീപം ശനിയാഴ്ച പുലര്‍ച്ചെയാണ് മന്‍ദൗസ് ചുഴലിക്കാറ്റ് തീരം തൊട്ടത്.

മന്‍ദൗസ് ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ കനത്ത മഴയും ശക്തമായ കാറ്റും, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്മന്‍ദൗസ് ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ കനത്ത മഴയും ശക്തമായ കാറ്റും, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തമിഴ്നാടിന്റെ വടക്കന്‍ തീരത്തിന് മുകളിലുള്ള മന്‍ദൗസ് പിന്നീട് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും തീവ്ര ന്യൂനമര്‍ദമായി മാറുകയും ചെയ്തു. പിന്നീട് അതേ ദിവസം തന്നെ ന്യൂനമര്‍ദ പ്രദേശമായി മാറി. ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ ചെന്നൈയ്ക്കൊപ്പം ഈറോഡ്, കൃഷ്ണഗിരി, ധര്‍മപുരി, സേലം, നാമക്കല്‍, കരൂര്‍, നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, ദിണ്ടിഗല്‍, തെങ്കാശി ജില്ലകളിലും അടുത്ത 24 മണിക്കൂര്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

cyclone

ചെന്നൈ ആയവാരം താലൂക്ക് ഓഫീസില്‍ 15 സെന്റീമീറ്റര്‍, പെരമ്പൂര്‍ 14 സെന്റീമീറ്റര്‍, ഗുമ്മിഡിപൂണ്ടി, താംബരം, മഹാബലിപുരം, എംജിആര്‍ നഗര്‍, ആലന്തൂര്‍ എന്നിവിടങ്ങളില്‍ 13 സെന്റീമീറ്റര്‍ വീതം മഴ രേഖപ്പെടുത്തി. മഴയെ തുടര്‍ന്ന് ചെന്നൈയില്‍ അഞ്ചോളം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബാബ വംഗയും നോസ്ട്രഡാമസും പ്രവചിച്ചത് സമാന കാര്യങ്ങള്‍; 2023ല്‍ ഇക്കാര്യങ്ങള്‍ സംഭവിക്കും!!ബാബ വംഗയും നോസ്ട്രഡാമസും പ്രവചിച്ചത് സമാന കാര്യങ്ങള്‍; 2023ല്‍ ഇക്കാര്യങ്ങള്‍ സംഭവിക്കും!!

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. 98 കന്നുകാലികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 181 വീടുകളും കുടിലുകളും തകര്‍ന്നു. കനത്ത മഴയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടം സര്‍ക്കാര്‍ അധികൃതര്‍ കണക്കാക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ കേന്ദ്രസഹായം തേടുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു.

അതേസമയം, ലോക കാലാവസ്ഥാ സംഘടനയുടെ അംഗമായി യു എ ഇ ആണ് ഇത്തവണ ചുഴലിക്കാറ്റിന് പേര് നല്‍കിയത്. മന്‍ദൗസ് എന്ന് വച്ചാല്‍ . അറബിയില്‍, ഇത് ' നിധി പെട്ടി ' എന്നാണ് അര്‍ത്ഥമാക്കുന്നത്. 2020 ല്‍ നിവാര്‍ , 2018 - ല്‍ ഗജ, 2016 - ല്‍ വര്‍ധ , 2011 -ലെ താനെ എന്നിവയാണ് അവസാനമായി തമിഴ്നാട് തീരത്ത് വീശിയടിച്ച ചുഴലിക്കാറ്റുകള്‍ .

English summary
Cyclone Mandaus: Rains continue in Tamil Nadu today, causing heavy damage in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X