മോശക്കാരല്ലെന്ന് കാണിക്കാൻ എയർ ഇന്ത്യക്ക് ഇതും ചെയ്യേണ്ടി വന്നു...!!!

  • Posted By: Deepa
Subscribe to Oneindia Malayalam

ദില്ലി:  ലോകത്തിലെ മൂന്നാമത്തെ മോശം വിമാന സര്‍വ്വീസ് ആണ് എയര്‍ ഇന്ത്യയുടേത്. മുന്നറിയിപ്പില്ലാതെ സര്‍വ്വീസ് റദ്ദാക്കുന്നതും, വിമാനത്തിനകത്തെ മോശം സര്‍വ്വീസും കാരണമാണ് ഈ ടൈറ്റില്‍ എയര്‍ ഇന്ത്യക്ക് കിട്ടിയത്. ജര്‍മ്മന്‍ വിനോദ സഞ്ചാര വകുപ്പാണ് വിമാന സര്‍വ്വീസുകളുടെ നിലവാരം സംബന്ധിച്ച പട്ടിക പുറത്തിറക്കിയത്.

ഏറ്റവും മോശം എയര്‍ ഇന്ത്യ ആണോ...?

അല്ല മൂന്നാം സ്ഥാനമാണ് എയര്‍ ഇന്ത്യയ്ക്ക് ഇസ്രയേലില്‍ നിന്നുള്ള ഇലാല്‍ എയര്‍ ലൈനാണ് ലോകത്തിലെ ഏറ്റവും മോശം വിമാന കമ്പനി. രാണ്ടാമത് ഐസ്ലന്‍ഡ് എയര്‍വേസും. അതിന് പിന്നാലായി ഇന്ത്യയുടെ സ്വന്തം എയര്‍ ഇന്ത്യയും.

മികച്ചതാര്..

ഡച്ച് എയര്‍ലൈന്‍ കമ്പനിയായ കെഎല്‍എം ആണ് ഒന്നാം സ്ഥാനത്ത്. സ്‌പൈന്‍ കമ്പനിയായ ഐബിരിയ രണ്ടാം സ്ഥാനത്തും ജപ്പാന്‍ കമ്പനിയായ ജാല്‍ മൂന്നാമതും ആണ്. ഖത്തര്‍ എയര്‍വേസിനാണ് നാലാം സ്ഥാനം.

പരാതികളേറെ...

2012ല്‍ ലോകത്തിലെ ഏറ്റവും മോശം എയര്‍ലൈന്‍ സര്‍വ്വീസ് എയര്‍ ഇന്ത്യയുടേതായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഅല്‍പം മെച്ചപ്പെട്ടിട്ടുണ്ട്. ആഭ്യന്തര, അന്തര്‍ദേശീയ സര്‍വ്വീസുകളുടെ എണ്ണവും എയര്‍് ഇന്ത്യ വര്‍ധിപ്പിച്ചു.

തങ്ങളുടെ സര്‍വ്വീസ് അത്ര മോശമല്ലെന്നാണ് എയര്‍ ഇന്ത്യയുടെ വാദം. അതിനായി പ്രമുഖ സാമ്പത്തിക ശാസ്ത്രഞ്ജനും നോബല്‍ സമ്മാന ജേതാവുമായി അമര്‍ത്യാ സെന്‍ എയര്‍ ഇന്ത്യ സര്‍വ്വീസിനെ പ്രകീര്‍ത്തിച്ച് എഴുതിയ പോസ്റ്റാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

റിപ്പോര്‍ട്ട് തള്ളുന്നു...

ജര്‍മ്മന്‍ വിനോദ സഞ്ചാര വകുപ്പ് പ്ര്‌സിദ്ധീകരിച്ച റിപ്പോര്‍ട്ടിന് ആധികാരികത ഇല്ലെന്നും റിപ്പോര്‍ട്ട് തള്ളിക്കളയുന്നതായും കാണിച്ച് എയര്‍ ഇന്ത്യ പ്രതിനിധി ധനജ്ഞയ കുമാര്‍ രംഗത്തെത്തി.

English summary
Listed Air India as world's third worst airline service. And Air India says that German study report is not authentic.
Please Wait while comments are loading...