കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഷാളുകള്‍ ഊരി വാങ്ങിച്ചു,സല്‍വാര്‍ ബട്ടണുകള്‍ മുറിച്ചു'; രാജസ്ഥാൻ റീറ്റ് പരീക്ഷയിലും വിവാദം

Google Oneindia Malayalam News

ജയ്‌പൂര്‍: നീറ്റ് പരീക്ഷ പരിശോധന വിവാദത്തിന് പിന്നാലെ രാജസ്ഥാനിലെ റീറ്റ് പരീക്ഷയിലും (Rajasthan Eligibility Examination for Teacher)വിവാദം. ഷാളുകള്‍ നീക്കം ചെയ്യുകയും, സല്‍വാര്‍ ബട്ടണുകള്‍ ഉള്‍പ്പട്ടെ പരീക്ഷ കേന്ദ്രത്തില്‍ മുറിച്ച് മാറ്റിയെന്നുമാണ് വിദ്യാര്‍ഥികളുടെ പരാതി.

സാരികളില്‍ ഉപയോഗിച്ചിരുന്ന പിന്നുകളും നീക്കം ചെയ്‌തു. നടപടിയില്‍ കടുത്ത മാനസിക വിഷമം നേരിട്ടതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.നഗരത്തിലെ മോഡേൺ സ്‌കൂൾ, എംബി സ്‌കൂൾ, ബിഎഡ് കോളേജ്, ഗുരുകുൽ, മഹാരാവൽ സ്‌കൂൾ, കിഷൻലാൽ ഗാർഗ് സ്‌കൂൾ എന്നി പരീക്ഷ കേന്ദ്രങ്ങള്‍ക്കെതിരെയാണ് പരാതി.

reet

ഷാളുകള്‍ അഴിച്ചു മേടിച്ചതിന് ശേഷമാണ് കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. വളകള്‍ ,ക്ലിപ്പുകള്‍ എന്നിവയും നീക്കം ചെയ്യിച്ചു. ഷൂകളും , ചെരുപ്പുകളും അഴിച്ച് നല്‍കേണ്ടി വന്നെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. കൊല്ലത്തെ നീറ്റ് പരീക്ഷ വിവാദത്തിന് പിന്നാലെയാണ് പരീക്ഷ പരിശോധനകളെ സംബന്ധിച്ച് വീണ്ടും പരാതികള്‍ ഉയരുന്നത്.

വീണ്ടും കുരുക്കിലായി ദിലീപ്; ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ ദിലീപിനെതിരെ കേസ്വീണ്ടും കുരുക്കിലായി ദിലീപ്; ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ ദിലീപിനെതിരെ കേസ്

.നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചശേഷം പരീക്ഷ എഴുതിച്ചതോടെയാണ് കൊല്ലത്തെ പരിശോധന കേന്ദ്രത്തിനെതിരെ പരാതി ഉയര്‍ന്നത്. കൊല്ലം ആയൂര്‍ മാര്‍ത്തോമ കോളേജിലെ പരീക്ഷാകേന്ദ്രത്തില്‍ ഉണ്ടായ അനുഭവം ശൂരനാട് സ്വദേശിനിയാണ് തുറന്ന് പറഞ്ഞത്. പിന്നാലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ പരാതിയുമായി എത്തുകയായിരുന്നു. 7 പേരാണ് നീറ്റ് പരീക്ഷ വിവാദവുമായി ബന്ധപ്പെട്ട് ഇത് വരെ അറസ്റ്റിലായത്. ഇതില്‍ അഞ്ച് ജീവനക്കാരും,രണ്ട് അധ്യാപകരും ഉള്‍പ്പെടുന്നു

Recommended Video

cmsvideo
സ്വാമി വഴി വീണ്ടും അടുത്ത പണി കിട്ടി ; ദിലീപ് കേസില്‍ ട്വിസ്റ്റ് |*Kerala

ഞാന്‍ ആ സ്‌കൂളില്‍ അല്ല ലാലേട്ടാ പഠിച്ചത്...'; ട്രെന്‍ഡിംഗായി നിമിഷയുടെ പുതിയ ലൂക്കും ടി ഷർട്ടും

English summary
Days After NEET Bra Removing Row REET Candidates Told to Remove Dupattas and Sari Pin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X