ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

കാവിയല്ല, പച്ച ഷാൾ അണിഞ്ഞ് ബിഎസ് യെദ്യൂരപ്പ! ഇത് രണ്ടാം തവണ! പച്ച ഷാളിന് പിന്നിലെ രഹസ്യം...

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ബെംഗളൂരു: ഒരിക്കൽകൂടി ബിഎസ് യെദ്യൂരപ്പ കർണാടകയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റു. മണിക്കൂറുകൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്കായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. കഴിഞ്ഞ തവണത്തെ പോലെ ഇക്കുറിയും പച്ച ഷാൾ ധരിച്ചാണ് യെദ്യൂരപ്പ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.

  എന്താണ് ബിഎസ് യെദ്യൂരപ്പയുടെ പച്ച ഷാളിന് പിന്നിലെ രഹസ്യം? ബിജെപിയുടെ ജനപ്രതിനിധികളായി സത്യപ്രതിജ്ഞ ചെയ്യുന്നവരെല്ലാം കാവി ഷാളും തലപ്പാവുകളും ധരിക്കുമ്പോൾ യെദ്യൂരപ്പ മാത്രമെന്താണ് പച്ച ഷാൾ ധരിക്കുന്നത്? മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ അദ്ദേഹം നടത്തിയ ചില പ്രഖ്യാപനങ്ങളും തീരുമാനങ്ങളുമായിരുന്നു ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം.

  bsy

  കർഷകരോടുള്ള തന്റെ പ്രതിബദ്ധതയും സ്നേഹവും സൂചിപ്പിക്കാനാണ് ബിഎസ് യെദ്യൂരപ്പ പച്ച ഷാൾ ധരിക്കുന്നത്. ഇത്തവണ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ അദ്ദേഹം പ്രഖ്യാപിച്ച പ്രധാന പദ്ധതിയും കർഷകർക്ക് വേണ്ടിയായിരുന്നു. ഒരു ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും കാർഷിക മേഖലയ്ക്കായിരുന്നു അദ്ദേഹം പ്രാധാന്യം നൽകിയിരുന്നത്.

  cmsvideo
   Karnataka Elections 2018 : കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി യെദ്യൂരപ്പ

   കർഷകൻ കൂടിയായ ബിഎസ് യെദ്യൂരപ്പയ്ക്ക് സ്വന്തമായി ഫാമുകളുമുണ്ട്. കഴിഞ്ഞ 45 വർഷമായി കാർഷികവൃത്തിയിലേർപ്പെട്ടിരിക്കുന്ന അദ്ദേഹം ദിവസവും ഫാമിൽ പോവുന്നയാളാണ്. മാവ്, തെങ്ങ്, പച്ചക്കറികൾ തുടങ്ങിയവാണ് കൃഷിയിടത്തിലുള്ളത്. നാട്ടിൽ പോയാൽ ശിക്കാരിപ്പുരയിലെ നെൽപ്പാടങ്ങളിലും കൃഷിയിടങ്ങളിലും മണിക്കൂറുകൾ ചിലവഴിക്കാറുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു.

   English summary
   de-coding bs yeddyurappa's green shawl.

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more