മെട്രോയുടെ വാതിലിന് തകരാർ; ഡോർ അടക്കാതെ മെട്രോ കുതിച്ചു
ട്രെയിനിന്റെ ഒരു വാതിലിന് മാത്രമേ തകരാര്‍ ഉണ്ടായിരുന്നുള്ളൂവെന്ന് ഡിഎംആര്‍സി
ദില്ലി: വാതിലടക്കാതെ ദില്ലിയിൽ നിന്ന് ഗുഡ്ഗാവിലേക്ക് മെട്രോ കുതിച്ചു. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. സാങ്കേതിക തകരാറിനെ തുടർന്നാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് അധികൃതരുടെ വാദം.
ദില്ലി ചൗദരി ബസാർ മുതൽ കശ്മീർ ഗേറ്റ് വരെയുള്ള യെല്ലോ ലൈനിലൂടെയാണ് വാതിൽ അടക്കാതെ മെട്രോ പാഞ്ഞത്. സാധാരണ ഗതിയിൽ ട്രെയിനിന്റെ എല്ലാ വാതിലുകളും അടഞ്ഞ ശേഷം മാത്രമേ മെട്രോ സ്റ്റേഷൻ വിടാൻ സാധിക്കുകയുള്ളൂ. എന്നാൽ എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അന്വേഷിച്ചു വരുകയാണെന്നും അധികൃതർ പറഞ്ഞു.

അതെ സമയം മെട്രോ ട്രെയിന്റെ ഒരു വാതിലിന് മാത്രമാണ് ഈ പ്രശ്നമുണ്ടായതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തു ഡിഎംആർസി ജീവനക്കാരും ട്രെയിനിലുണ്ടായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.












Click it and Unblock the Notifications