കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ കൊടും തണുപ്പ്; താപനില 1.7 ഡിഗ്രി സെല്‍ഷ്യസില്‍, പ്രതിഷേധം തണുക്കില്ലെന്ന് സമരക്കാര്‍

Google Oneindia Malayalam News

ദില്ലി: അതി ശൈത്യത്തില്‍ തണുത്ത് വിറക്കുകയാണ് ഉത്തരേന്ത്യ. രാജ്യതലസ്ഥാനമായ ദില്ലിയില്‍ താപനില ഇന്ന് രാവിലെ 1.7 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. 118 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പാണ് ദില്ലിയില്‍ അനുഭവപ്പെട്ടത്. ഇതിന് മുമ്പ് 1901 ലാണ് ദില്ലിയില്‍ താപനില ഇതിലും താഴ്ന്നതെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കൊടുതണുപ്പിന് പുറമെ വായുമലിനീകരണവും രൂക്ഷമാണ്.

കുട്ടനാട്ടില്‍ കെസി ജോസഫിനായി എല്‍ഡിഎഫും പിജെ ജോസഫും; സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ മാണികുട്ടനാട്ടില്‍ കെസി ജോസഫിനായി എല്‍ഡിഎഫും പിജെ ജോസഫും; സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ മാണി

സാധാരണ ഈ സീസണില്‍ ഉണ്ടാവുന്നതിനേക്കാള്‍ ആറ് ഡിഗ്രി സെല്‍ഷ്യസിന്‍റെ കുറവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. രുന്ന മൂന്നു ദിവസങ്ങളില്‍ ശീതക്കാറ്റും മൂടല്‍മഞ്ഞും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ജനവുരി ആദ്യവാരം മഴയപെയ്യുന്നതോടെ ദില്ലിയിലെ ഈ തണുപ്പ് കുറയുമെന്നാണ് കലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ദില്ലിക്ക് സമാനമായ കാലാവസ്ഥയാണ് അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലുമുള്ളത്.

 pica

മഞ്ഞുവീഴ്ച്ച കാരണം 21 ട്രെയിനുകള്‍ ആറുമണിക്കൂറോളം വൈകിയാണ് ഓടുന്നത്. വ്യോമാഗതാഗതത്തേയും മഞ്ഞ്ബാധിച്ചിട്ടുണ്ട്. ഇതിനകം നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. തണുപ്പ് കടുത്തതോടെ വഴിയോരങ്ങളില്‍ താമസിക്കുന്നവരാണ് ഏറെ ബുന്ധിമുട്ടുന്നത്. ഇവര്‍ക്കായി ദില്ലി സര്‍ക്കാര്‍ 223 ഷെല്‍ട്ടര്‍ ഹോമുകള്‍ തുറന്നിട്ടുണ്ട്.

ഷെയിൻ മാപ്പ് ചോദിച്ചിട്ടും വഴങ്ങാതെ നിർമ്മാതാക്കൾ, പ്രശ്നം ഒത്ത് തീർപ്പാക്കണമെങ്കിൽ ഒരു കണ്ടീഷൻഷെയിൻ മാപ്പ് ചോദിച്ചിട്ടും വഴങ്ങാതെ നിർമ്മാതാക്കൾ, പ്രശ്നം ഒത്ത് തീർപ്പാക്കണമെങ്കിൽ ഒരു കണ്ടീഷൻ

കനത്ത തണുപ്പ് പൗരത്വ നിയമഭേദഗതിക്കെതിരായി രാജ്യതലസ്ഥാനത്ത് ഉയരുന്ന പ്രക്ഷോഭങ്ങളെ തണുപ്പിക്കുമെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ പ്രതികൂല കാലാവസ്ഥ ദില്ലിയിലെ പ്രതിഷേധങ്ങളെ തണുപ്പിക്കില്ലെന്നാണ് സമരക്കാര്‍ വ്യക്തമാക്കുന്നുത്.

ഇന്നലെ ജാമിയ സമരസമിതിയുടേയും ഡിവൈഎഫ്ഐയുടേയും നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇന്ന് കോണ്‍ഗ്രസും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ക്രിസ്മസ് അവധി കഴിഞ്ഞ് ക്യാമ്പസുകള്‍ തുറക്കുന്നതോടെ സമരമുഖം കൂടുതല്‍ ശക്തമാക്കുമെന്നാണ് പ്രതിഷേധക്കാര്‍ അറിയിക്കുന്നത്.

English summary
delhi sees winter at the peak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X