കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഹോസ്റ്റസിനെ കുത്തിക്കൊലപ്പെടുത്തി രക്ഷപ്പെട്ടയാള്‍ പിടിയില്‍; കാരണം പറയുന്നത്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് എയര്‍ ഹോസ്റ്റസ് ട്രെയിനിയെ കുത്തിക്കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട യുവാവിനെ പോലീസ് പിടികൂടി. വെസ്റ്റ് ദില്ലി മാനസരോവര്‍ ഗാര്‍ഡന്‍ താമസക്കാരനായ മുഹമ്മദ് ആദില്‍ ആണ് പിടിയിലായത്. ഇരുപത്തിയൊന്നുകാരി റിയ ഗൗതം എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട ഇയാള്‍ മുംബൈയില്‍വെച്ച് പിടിയിലാവുകയായിരുന്നു.

റിയയുടെ സുഹൃത്തായ ആദില്‍ അവരെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെടുകയായിരുന്നെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ആദില്‍ ക്രിമിനല്‍ സ്വഭാവക്കാരനാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പതിനെട്ടുമാസം നീണ്ടുനിന്ന സൗഹൃദം അവസാനിപ്പിച്ച ദേഷ്യത്തിനാണ് കൊലപാതകമെന്നും വാര്‍ത്തയുണ്ടായിരുന്നു.

blood

അതേസമയം ഇവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ലെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ ഇടയ്ക്ക് അടുത്തും അകന്നും കൊണ്ടിരുന്നവരാണ്. നാല് കാര്‍ മോഷണക്കേസിലെ പ്രതിയാണ് ആദില്‍. ഇക്കാര്യം അറിഞ്ഞതോടെ റിയ, ആദിലുമായുള്ള സൗഹൃദം പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു.

കൊലപാതകത്തിനുശേഷം ആദില്‍ മുംബൈയിലേക്ക് രക്ഷപ്പെട്ടു. മുംബൈയില്‍ സുഹൃത്തുക്കളുടെ അടുത്ത് ഒളിവില്‍ കഴിയുമ്പോഴാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്തുക്കള്‍ക്കെതിരെയും കേസെടുത്തതായി പോലീസ് അറിയിച്ചു.

English summary
Delhi trainee airhostess stabbing: Fugitive suspect held in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X