Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മുകശ്മീർ വോട്ടർ പട്ടിക പരിഷ്കരണം പിൻവലിച്ചു, നടപടി ഉത്തരവിറങ്ങി ഒരു ദിവസത്തിന് ശേഷം

ഒരു വർഷത്തിലേറേയായി താമസിക്കുന്ന ആർക്കും ജമ്മുവിൽ താമസ സർട്ടിഫിക്കറ്റ് നൽകാമെന്ന ഉത്തരവ് പിൻവലിച്ചു. ജമ്മുവിലെ ഡെപ്യൂട്ടി കമ്മീഷണര്‍ അവ്‌നി ലവാസ തഹസില്‍ദാര്‍മാര്‍ക്ക് നല്‍കിയ ഉത്തരവാണ് പിൻവലിച്ചത്. ഉത്തരവ് ഇറങ്ങി ഒരു ദിവസത്തിന് ശേഷമാണ് പുതിയ നടപടി.

അവ്‌നി ലവാസ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയാണ്. ആധാർ കാർഡ്, വെള്ളം/വൈദ്യുതി/ഗ്യാസ് കണക്ഷൻ, ബാങ്ക് പാസ്ബുക്കുകൾ, പാസ്‌പോർട്ട്, രജിസ്റ്റർ ചെയ്ത ഭൂമി രേഖകൾ എന്നിവ താമസ സര്‍ട്ടിഫിക്കറ്റായി ഉപയോഗിച്ച് വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്നായിരു മുൻ ഉത്തരവ്.

jammu

ജമ്മു ജില്ലയില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ താമസിക്കുന്ന രേഖകൾ കൈവശമുള്ള ആര്‍ക്കും ഇത് അനുസരിച്ച് വോട്ടർമാരായി രജിസ്റ്റർ ചെയ്യാമെന്നായിരുന്നു ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്എന്നാൽ ഉത്തരവ് വന്നതിന് ശേഷം വലിയ രീതിയിലുള്ള എതിർപ്പാണ് പ്രാദേശിക പാർട്ടികളിൽ നിന്ന് ഉയർന്നത്. സർക്കാരിന്റെ നീക്കത്തെ ശക്തമായി എതിർക്കുന്നതായി ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് (ജെകെഎൻസി) അറിയിച്ചു.

വോട്ടർ പട്ടിക രജിസ്റ്റർ പുനക്രമീകരണവുമായി ബന്ധപ്പെട്ട പ്രശ്നം ആഗസ്റ്റ് മുതൽ തന്നെ കശ്മീരിനെ കലുഷിതമാക്കുന്നുണ്ട്. ജീവനക്കാർ വിദ്യാർഥിത്ഥികൾ, തൊഴിലാളികൾ തുടങ്ങി ജമ്മുവിൽ സാധാരണ ജീവിതം നയിക്കുന്ന തദ്ദേശിയരല്ലാത്ത ആർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്ന് ജമ്മു കശ്മീർ ചീഫ് ഇലക്ടറൽ ഓഫീസർ ഹിർദേഷ് കുമാർ അറിയിച്ചിരുന്നു.

ഇതിനെതിരെയും കടുത്ത എതിർപ്പുകളാണ് പാർട്ടികളിൽ നിന്ന് ഉയർന്നത്. ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ് നടപടികൾക്ക് പിന്നിലെന്നായിരുന്നു ഉയർന്ന പ്രധാന ആരോപണം. ജമ്മുകശ്മീരിലെ യഥാർത്ഥ വോട്ടർമാരിൽ നിന്ന് സീറ്റുകൾ നേടാൻ ബിജപിക്ക് ആവില്ലന്നും അതിനാണ് പുതിയ നടപടിയെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിമർശിച്ചു.

'ജമ്മു കശ്മീരിലെ യഥാർത്ഥ വോട്ടർമാരിൽ നിന്നും സീറ്റുകൾ നേടുന്നതിന് അവർക്ക് പിന്തുണ ലഭിക്കില്ല അതിനാണ് പുറത്ത് നിന്ന് വോട്ടർമാരെ ഇറക്കുമതി ചെയ്യുന്നത്' ഒമർ അബ്ദുള്ള പറഞ്ഞു. 2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണം നടത്തുന്നത്. അന്തിമ വോട്ടർപട്ടിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് വീണ്ടു വൈകും. 2018 നവംബർ മുതൽ കശ്മീരിൽ നിയമസഭ ഇല്ല. 2018 ജൂണിൽ പിഡിപി-ബിജെപി സഖ്യസർക്കാർ തകർന്നത് മുതൽ ജമ്മുകശ്മീരിൽ ഗവർണർ ഭരണമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+