കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോട്ടല്‍ ബില്‍ കണ്ട് കണ്ണ് തള്ളണോ? സര്‍വീസ് ചാര്‍ജും സര്‍വീസ് ടാക്‌സും അറിഞ്ഞിരിക്കൂ...

സര്‍വീസ് ചാര്‍ജും സര്‍വീസ് ടാക്‌സും തമ്മിലുള്ള വ്യത്യാസത്തില്‍ സര്‍വീസ് ചാര്‍ജിന് സര്‍ക്കാരുമായി ബന്ധമില്ലെന്നും സര്‍വീസ് ടാക്‌സ് മാത്രമാണ് സര്‍ക്കാര്‍ ഈടാക്കുന്നതെന്നും പലര്‍ക്കും അറിയാത്ത കാര്യമാണ്

  • By Gowthamy
Google Oneindia Malayalam News

ദില്ലി : റസ്‌റ്റോറന്റുകളിലെത്തി ഭക്ഷണം കഴിക്കുന്നവരില്‍ നിന്ന് അധികമായി ഈടാക്കുന്ന സര്‍വീസ് ചാര്‍ജിനെ ചൊല്ലി സര്‍ക്കാരും ഹോട്ടലുടമകളും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. റെസ്‌റ്റോറന്‍ുകളിലെ സേവനം തൃപ്തികരമല്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഉപഭോക്തൃകാര്യ മന്ത്രാലയം ഉത്തരവ് ഇറക്കിയതോടെയാണ് പ്രശ്‌നം വഷളായത്. സര്‍വീസ് ചാര്‍ജ് നല്‍കാന്‍ താത്പര്യമില്ലാത്തവര്‍ ഹോട്ടലുകളിലേക്ക് വരേണ്ടെന്ന് ഹോട്ടലുടമകളും വ്യക്തമാക്കി.

അതേസമയം സര്‍വീസ് ചാര്‍ജും സര്‍വീസ് ടാക്‌സും തമ്മിലുള്ള വ്യത്യാസത്തില്‍ പലര്‍ക്കും ഇപ്പോഴും വ്യക്തതയില്ല. സര്‍വീസ് ചാര്‍ജിന് സര്‍ക്കാരുമായി ബന്ധമില്ലെന്നും സര്‍വീസ് ടാക്‌സ് മാത്രമാണ് സര്‍ക്കാര്‍ ഈടാക്കുന്നതെന്നും പലര്‍ക്കും അറിയാത്ത കാര്യമാണ്. സര്‍വീസ് ടാക്‌സും സര്‍വീസ് ചാര്‍ജും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് മനസിലാക്കാം.

സേവനത്തിനുള്ളതോ

സേവനത്തിനുള്ളതോ

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലുമെത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് ഹോട്ടലുകള്‍ ഈടാക്കുന്ന ചാര്‍ജാണ് സര്‍വീസ് ചാര്‍ജ്. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന തുക.

 പൂര്‍ണ ഉത്തരവാദിത്വം റെസ്റ്റോറന്റുകള്‍ക്ക്

പൂര്‍ണ ഉത്തരവാദിത്വം റെസ്റ്റോറന്റുകള്‍ക്ക്

റെസ്‌റ്റോറന്റുകള്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജിന് സര്‍ക്കാരുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വവും റെസ്റ്റോറന്റുകള്‍ക്ക് തന്നെയാണ്. സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് യാതൊരു നിബന്ധനകളും ഇല്ല.

 നിബന്ധനകളില്ല

നിബന്ധനകളില്ല

യാതൊരു നിബന്ധനകള്‍ക്കും വിധേയമാകാതെ റെസ്റ്റോറന്റുകള്‍ക്ക് സ്വതന്ത്രമായി ഈടാക്കാവുന്നതാണ് സര്‍വീസ് ചാര്‍ജ്. അഞ്ച് മുതല്‍ 20 ശതമാനം വരെ സര്‍വീസ് ചാര്‍ജ് ഈടാക്കാനാകും.

 തൃപ്തികരമല്ലെങ്കിലും നല്‍കണം

തൃപ്തികരമല്ലെങ്കിലും നല്‍കണം

ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും സേവനം നല്‍കുന്നവര്‍ക്കായി ഉപഭോക്താക്കള്‍ നല്‍കാറുള്ള ടിപ്പിന് സമാനമാണ് സര്‍വീസ് ചാര്‍ജ്. സേവനത്തിലും ആഹാരത്തിലും ഉപഭോക്താവിന് തൃപ്തി ഇല്ലെങ്കിലും ഇത് നല്‍കണം.

 എല്ലാം ഉള്‍പ്പെടുന്നു

എല്ലാം ഉള്‍പ്പെടുന്നു

സര്‍വീസ് ടാക്‌സില്‍ മാത്രമാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. ഇതില്‍ മാത്രമാണ് സര്‍ക്കാരിന് ഉത്തരവാദിത്വം ഉള്ളത്. 14 ശതമാനമാണ് സര്‍വീസ് ടാക്‌സ്. ആഹാരം, വെളളം, സേവനം, ചുറ്റുപാട് എന്നിവയ്‌ക്കെല്ലാത്തിനും കൂടിയുള്ള തുകയാണ് സര്‍വീസ് ടാക്‌സ്

English summary
most of the consumers are still unclear about how service charge is different from service tax?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X