കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികലയെ തമിഴ്‌നാട് ജയിലിലേക്ക് മാറ്റിയേക്കും!! ദിനകരനെ കണ്ടത് ഇതിനോ, കാരണം ?

ഇതാദ്യമായാണ് കുടുംബാംഗം ശശികലയെ ജയിലില്‍ സന്ദര്‍ശിക്കുന്നത്

  • By Manu
Google Oneindia Malayalam News

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെ തമിഴ്‌നാട്ടിലെ ജയിലിലേക്കു മാറ്റിയേക്കുമെന്നു സൂചന. പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും സഹോദരീപുത്രനുമായ ടിടിവി ദിനകരന്‍ കഴിഞ്ഞ ദിവസം ജയിലില്‍ സന്ദര്‍ശിച്ചത് ഇതിന്റെ ഭാഗമായണെ്ന്നാണ് റിപോര്‍ട്ടുകള്‍.

ജയിലിലെത്തിയത് തിങ്കളാഴ്ച

തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് ദിനകരനും മറ്റൊരു സഹോദരീപുത്രനായ ദീപക് ജയറാമും ചേര്‍ന്നു ശശികലയെ ജയിലില്‍ സന്ദര്‍ശിച്ചത്. ഏകദേശം അരമണിക്കൂറോളം ഇവര്‍ ശശികലയുമായി സംസാരിച്ചെന്നാണ് വിവരം.

കുടുംബാഗം എത്തുന്നത് ഇതാദ്യം

ഫെബ്രുവരി 15നാണ് ശശികല ജയിലില്‍ കീഴടങ്ങുന്നത്. സുപ്രീംകോടതി നാലു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. അതിനു ശേഷം ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബന്ധുക്കളാരും ജയിലില്‍ ഇവരെ സന്ദര്‍ശിക്കാനെത്തിയിരുന്നില്ല. ആദ്യമായി ശശികലയെ ജയിലില്‍ കാണാനെത്തിയ ബന്ധു കൂടിയാണ് ദിനകരന്‍.

പളനിസ്വാമി ചുമതലയേറ്റെടുത്ത ദിവസം

തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമി ഔദ്യോഗിക ചുമതലയേറ്റെടുത്ത അതേ ദിവസം തന്നെയാണ് ദിനകരന്‍ ശശികലയെ ജയിലിലെത്തി കണ്ടത്. ഏറെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയ വിശ്വാസ വോട്ടെടുപ്പ് കഴിഞ്ഞ് അതേ ദിവസം തന്നെ പളനിസ്വാമിയും ദിനകരനും ശശികലയെ സന്ദര്‍ശിച്ചേക്കാമെന്നായിരുന്നു റിപോര്‍ട്ടുകള്‍. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ള നിര്‍ദേശത്തെ തുടര്‍ന്ന് ഇത് ഇരുവരും നീട്ടിവയ്ക്കുകയായിരുന്നു.

ശശികല പറഞ്ഞത്

ജയിലില്‍ വച്ച് തനിക്ക് നാട്ടിലെ ജയിലിലേക്ക് മാറാന്‍ താല്‍പ്പര്യമുണ്ടെന്ന് ശശികല ദിനകരനെ അറിയിച്ചതായാണ് സൂചന. നേരത്തേ ശശികലയെ പിന്തുണയ്ക്കുന്നവര്‍ തമിഴ്‌നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കുന്നതിനായി ജയില്‍ അധികൃതര്‍ക്കു അപേക്ഷ നല്‍കിയിരുന്നതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്.

ഭീഷണിയുണ്ടായിരുന്നു

നേരത്തേ ശശികല ജയിലില്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ജയിലില്‍ കഴിയുന്ന തമിഴ്‌നാട്ടുകാരായ കുറ്റവാളികള്‍ക്ക് ശശികലയെ ആക്രമിക്കാന്‍ പദ്ധതിയുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് റിപോര്‍ട്ട്. തുടര്‍ന്ന് 10 വനിതാ കോണ്‍സ്റ്റബിള്‍മാരെ ശശികലയുടെ സുരക്ഷയ്ക്കായി നിയോഗിക്കുകയും ചെയ്തിരുന്നു.

English summary
current deputy general secretary of the AIADMK, TTV Dinakaran met her in the Bengaluru central prison on Monday. It was learnt that late Jayalalithaa's nephew Deepak Jayaram also visited her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X