ബിഹാര്‍ എന്‍ഡിഎയില്‍ തര്‍ക്കം: നിയമസഭാ കക്ഷി യോഗത്തില്‍ നിന്നും വിട്ടുനിന്ന് വിഐപി
പാറ്റ്ന: ബിഹാര്‍ എന്‍ഡിഎയില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ രൂക്ഷമാവുന്നു. വികാസീൽ ഇൻസാൻ പാർട്ടി (വിഐപി) യാണ് മുന്നണിയിലെ അതൃപ്തി പരസ്യമാക്കി ഏറ്റവും ഒടുവില്‍ രംഗത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന എൻഡിഎ നിയമസഭാ യോഗം വിഐപി മേധാവി മുകേഷ് സാഹ്നി ബഹിഷ്കരിച്ചതോടെയാണ് സഖ്യകക്ഷികൾക്കുള്ളിലെ വിള്ളല്‍ പരസ്യമായത്.
ബറോസ് ലുക്കില്‍ കിടുക്കി ബിഗ് ബോസ് താരം സായ് വിഷ്ണു: വൈറലായി ചിത്രങ്ങള്‍
സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ച ശേഷമായിരുന്നു എൻഡിഎ നിയമസഭാ യോഗം വിളിച്ചത്. നിയമസഭയിൽ എത്തിയിരുന്നെങ്കിലും മുകേഷ് സാഹ്നിയും എംഎൽഎമാരും യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. അന്തരിച്ച മുന്‍ എംപി ഫൂലൻ ദേവിയുടെ പ്രതിമകൾ ജൂലൈ 25 ന് നടന്ന 'ഷഹാദത്ത്-ദിവാസ്'ല്‍ അനാച്ഛാദനം ചെയ്യാന്‍ മുകേഷ് സാഹ്നിയെ അനുവദിക്കാത്തതിനെ തുടർന്നാണ് ബഹിഷ്‌കരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇക്കാര്യം സഹ്‌നി നിഷേധിച്ചെങ്കിലും ബനാറസിൽ അനുമതി നിഷേധിച്ച സംഭവത്തില്‍ അദ്ദേഹം ഉത്തര്‍പ്രദേശിലെ യോഗി സർക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. "ഞങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും പരിഗണിക്കാനും തയ്യാറാവാത്തത് കൊണ്ടാണ് വിഐപി എൻഡിഎ യോഗം ബഹിഷ്കരിച്ചത്. എല്ലാ യോഗത്തിലും ബിജെപിയും ജെഡിയുവും മാത്രമാണ് സംസാരിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ ഞങ്ങള്‍ എന്തിന് യോഗത്തില്‍ പങ്കെടുക്കണം"-അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ എൻഡിഎയിൽ നിന്ന് പുറത്ത് വരാനുള്ള സാധ്യത സാഹ്നി തള്ളിക്കളഞ്ഞു.
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാറിന് പിന്തുണ നല്‍കി മുന്നോട്ട് പോകുമെങ്കിലും ഏത് വിഷയത്തിലും എല്ലാ സഖ്യകക്ഷികൾക്കും ഒരുമിച്ച് ഇരിക്കാനും സംസാരിക്കാനും അവസരം ലഭിക്കുന്ന ഒരു വേദി ഉണ്ടായിരിക്കണമെന്നും വിഐപി മേധാവി പറഞ്ഞു. താനും എച്ച്‌എഎം മേധാവി ജിതാൻ റാം മഞ്ജിയും ചേര്‍ന്ന് ഈ മീറ്റിംഗുകളെക്കുറിച്ച് ഒരു തീരുമാനം ഏടുക്കേണ്ട സമയമായി. അവരുടേയും എംഎല്‍എമാരെ കേള്‍ക്കാന്‍ തയ്യാറാവില്ലെന്ന പരാതിയുണ്ട്. ഈ സാഹചര്യത്തില്‍ യോഗം സ്ഥിരമായി ഓഴിവാക്കണമോയെന്നത് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി












Click it and Unblock the Notifications