കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗജന്യമായി ബിരിയാണി നല്‍കിയില്ല; ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഡിഎംകെ അണികളുടെ ക്രൂരമര്‍ദ്ദനം-വീഡിയോ

  • By Desk
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധിയെ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് അഞ്ച് ദിവസമായി. അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന അഅദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ മെച്ചപ്പെപ്പെട്ട് വരുന്നതായി അദ്ദേഹത്തിന്റെ മകന്‍ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തെ ഉപരാഷ്ട്രതി വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആശുപത്രിക്ക് പുറത്ത് ധാരാളം അണികളും അദ്ദേഹത്തിന്റെ രോഗവിവരങ്ങള്‍ അറിയാനായി തടിച്ചുകൂടിയിട്ടുണ്ട്. ഇതിനിടെയാണ് ഒരുവിഭാഗം അണികളുടെ പ്രവര്‍ത്തി പാര്‍ട്ടിക്കാകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.

കരുണാനിധി

കരുണാനിധി

പാര്‍ട്ടി നേതാവ് കരുണാനിധിയെ രോഗം ഗുരുതരമായതിനേ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച്ചയാണ് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ വിവരം അറിഞ്ഞത് മുതല്‍ ധാരാളം പാര്‍ട്ടി നേതാക്കളും അണികളും കാവേരി ഹോസ്പിറ്റലിന് മുന്നില്‍ തടിച്ചു കൂടിയിരുന്നു.

ഹോട്ടലില്‍

ഹോട്ടലില്‍

അണികളില്‍ ചിലര്‍ ആശുപത്രിക്ക് സമീപത്തെ ഹോട്ടലിലെത്ത് ജീവനക്കാരെ തല്ലുന്ന വീഡിയോ പുറത്തുവന്നതോടെയാണ് പാര്‍ട്ടി പ്രതിരോധത്തിലായത്. രാത്രി പത്തുമണിയോടെ ബിരിയാണി ചോദിച്ച് ഹോട്ടലിലെത്തിയ ഡിഎംകെ പ്രവര്‍ത്തകരാണ് ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ചത്.

സിസിടിവി

സിസിടിവി

മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം ഹോട്ടലുടമ പോലീസില്‍ പരാതി നല്‍കിയതോടെയായിരുന്നു സംഭവം പുറത്തറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഡിഎംകെ യുവജന വിഭാഗം സെക്രട്ടി യുവരാജ് ഉള്‍പ്പടേയുള്ള അഞ്ചുപേരാണ് മര്‍ദ്ദനത്തിന് പിന്നിലെന്ന് കണ്ടെത്തി.

പോലീസ് കേസ്

പോലീസ് കേസ്

പോലീസ് കേസ് എടുത്തതോടെ പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. ജൂലൈ 28 ന് രാത്രിയോടെ വിരുഗബാക്കത്തെ സേലം ആര്‍ആര്‍ ബിരിയാണി കടയിലെത്തിയ യുവരാജും സംഘവും ഭക്ഷണം ഓര്‍ഡര്‍ ചെയ്തു.

ഡിഎംകെ നേതാക്കള്‍

ഡിഎംകെ നേതാക്കള്‍

ഡിഎംകെ നേതാക്കളായ തങ്ങള്‍ കരുണാനിധിയെ കാണാനെത്തിയതാണെന്നും സൗജന്യമായി ബിരിയാണി വേണമെന്ന് ആവശ്യപ്പെട്ടതായും ഹോട്ടലുടമ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ ഭക്ഷണം തീര്‍ന്നും പോയതിനാല്‍ തരാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ സംഘം ഹോട്ടല്‍ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

മര്‍ദ്ദനം

മര്‍ദ്ദനം

പരാതിയോടൊപ്പം പോലീസിന് കൈമാറിയ വിഡീയോയില്‍ മര്‍ദ്ദനം ദൃശ്യങ്ങള്‍ വ്യക്തമാണ്. ക്യാഷ് കൗണ്ടറിലെത്തി ബഹളം വെച്ച പ്രവര്‍ത്തകര്‍ അവിടേയുള്ള സാധനങ്ങള്‍ വലിച്ചെറിഞ്ഞ ശേഷം ക്യാഷറെ മര്‍ദ്ദിക്കുകയായിരുന്നു. തടയാനെത്തിയെ വെയിറ്റര്‍ക്കും മര്‍ദ്ദനമേറ്റു.

മുഖത്ത്

മുഖത്ത്

ക്യാഷറുടെ മുഖത്ത് തന്നേയായിരുന്ന് യുവരാജിന്റെ ഇടകളേറേയും. യുവരാജ് മര്‍ദ്ദനം തുടങ്ങിയതിനേ തുടര്‍ന്ന് മറ്റുള്ളവരും എത്തി ജീവനക്കാരെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ഗുരുതരമായി പരിക്കേറ്റ പ്രകാശ് എന്ന വെയിറ്ററുടെ മുഖത്ത് അഞ്ചും നെറ്റിയില്‍ മൂന്നും തുന്നലുകളുണ്ട്.

നടപടി

നടപടി

ഹോട്ടലുടമസ്ഥന്റെ പരാതിയില്‍ പ്രതികള്‍ക്കെതിരെ കലാപമഴിച്ചുവിടല്‍ ഉള്‍പ്പടേയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവം വിവാദമായതോടെ മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ യുവരാജ് ഉള്‍പ്പടേയുള്ളവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഡിഎംകെ ജനറല്‍ സെക്രട്ടറി അഴകപ്പന്‍ അറിയിച്ചു.

ദുഷ്‌പേര്

ദുഷ്‌പേര്

സസ്‌പെന്‍ഷനിലുള്ള പ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. വേണ്ടി വന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പിരിച്ചു വിടുന്നത് വരേയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും പാര്‍ട്ടി അച്ചടക്കത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച ഇവര്‍ പാര്‍ട്ടിക്കാകെ ദുഷ്‌പേര് ഉണ്ടാക്കിയെന്നും അഴകപ്പന്‍ അഭിപ്രായപ്പെട്ടു.

https://www.youtube.com/watch?v=kW-1QEglHGA

വീഡിയോ

മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍

English summary
As DMK Men Held Vigil For Karunanidhi, 2 Went On Rampage At Biryani Shop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X