കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ഒരിക്കലും ഹിറ്റ്‌ലര്‍ ഉണ്ടാകില്ല... കാരണം ഇതാണ്; തുറന്ന് പറഞ്ഞ് മോഹന്‍ ഭാഗവത്

Google Oneindia Malayalam News

ന്യൂദല്‍ഹി: ഇന്ത്യന്‍ ദേശീയത എന്ന ആശയം മറ്റൊരു രാജ്യത്തിനും ഒരു ഭീഷണിയല്ല എന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്. വെള്ളിയാഴ്ച സങ്കല്‍പ് ഫൗണ്ടേഷനും ഒരു കൂട്ടം മുന്‍ ബ്യൂറോക്രാറ്റുകളും ചേര്‍ന്ന് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

ഇന്ത്യന്‍ ദേശീയത എന്ന ആശയം 'വസുധൈവ കുടുംബകം' എന്ന ആശയത്തെ മുന്നോട്ട് കൊണ്ടുപോകുന്നു, ഒരു രാജ്യത്തിനും ഒരു ഭീഷണിയുമില്ല. അതിനാല്‍ ഇന്ത്യയില്‍ ഒരു ഹിറ്റ്ലര്‍ ഉണ്ടാകില്ല എന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. ലോകം ഒരു കുടുംബമാണെന്ന് (വസുധൈവ കുടുംബകം) നമ്മുടെ ദേശീയത നിര്‍ദേശിക്കുന്നു.

1

ലോകമെമ്പാടുമുള്ള ആളുകള്‍ക്കിടയില്‍ ഈ വികാരം വര്‍ധിപ്പിക്കുന്നു. അതിനാല്‍ ഇന്ത്യയില്‍ ഒരു ഹിറ്റ്ലര്‍ ഉണ്ടാകില്ല. അഥവാ ഇനി ആരെങ്കിലും ഉണ്ടായാല്‍ രാജ്യത്തെ ജനങ്ങള്‍ അവനെ താഴെയിറക്കും എന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ലോക വിപണിയെ കുറിച്ചാണ് സംസാരിക്കുന്നത്, എന്നാല്‍ ഇന്ത്യ മാത്രമാണ് 'വസുധൈവ കുടുംബക'ത്തെ കുറിച്ച് സംസാരിക്കുന്നത്.

'അവന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യണമായിരുന്നു, എന്തിന്റെ അടിമയാണെന്നറിയാലോ..'; ശ്രീനാഥ് ഭാസിക്കെതിരെ സിയാദ് കോക്കര്‍'അവന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യണമായിരുന്നു, എന്തിന്റെ അടിമയാണെന്നറിയാലോ..'; ശ്രീനാഥ് ഭാസിക്കെതിരെ സിയാദ് കോക്കര്‍

2

മാത്രമല്ല, ലോകത്തെ ഒരു കുടുംബമാക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയുടെ ദേശീയത എന്ന ആശയം ദേശീയതയുടെ മറ്റ് സങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അത് ഒന്നുകില്‍ മതത്തിലോ ഒരു ഭാഷയിലോ ആളുകളുടെ പൊതു താല്‍പ്പര്യത്തിലോ അധിഷ്ഠിതമാണ്.

'ഞാന്‍ തെറ്റ് ചെയ്തിട്ടില്ല... അന്ന് സംഭവിച്ചത് ഇതാണ്'; തുറന്ന് പറഞ്ഞ് ശ്രീനാഥ് ഭാസി'ഞാന്‍ തെറ്റ് ചെയ്തിട്ടില്ല... അന്ന് സംഭവിച്ചത് ഇതാണ്'; തുറന്ന് പറഞ്ഞ് ശ്രീനാഥ് ഭാസി

3

പുരാതന കാലം മുതലേ ഇന്ത്യയുടെ ദേശീയത എന്ന സങ്കല്‍പ്പത്തിന്റെ ഭാഗമാണ് വൈവിധ്യമെന്നും നമ്മളെ സംബന്ധിച്ചിടത്തോളം വ്യത്യസ്ത ഭാഷകളും വ്യത്യസ്ത ദൈവാരാധന രീതികളും സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ഭൂമി ഭക്ഷണവും വെള്ളവും മാത്രമല്ല, മൂല്യങ്ങളും നല്‍കുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ അതിനെ ഭാരത് മാതാ എന്ന് വിളിക്കുന്നത്.

'10 വര്‍ഷമായി അനുഭവിക്കുന്നു... ആത്മഹത്യ പോലും ചെയ്തവരുണ്ട്'; സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മൈഥിലി'10 വര്‍ഷമായി അനുഭവിക്കുന്നു... ആത്മഹത്യ പോലും ചെയ്തവരുണ്ട്'; സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മൈഥിലി

4

അതേസമയം സങ്കല്‍പ് ഫൗണ്ടേഷന്‍ ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയും 36 വര്‍ഷമായി അവരുടെ പഠനത്തില്‍ അവരെ സഹായിക്കുകയും ചെയ്യുന്നു എന്ന് പിന്നീട് സംസാരിച്ച അയോധ്യ രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍മാനും പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്ര പറഞ്ഞു.

5

യുപിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ക്കായി ആര്‍ എസ് എസ് പിന്തുണയുള്ള പരിശീലന അക്കാദമിയാണ് സങ്കല്‍പ് ഫൗണ്ടേഷന്‍. ആര്‍ എസ് എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉപദേശകരില്‍ ഒരാളാണ്.

English summary
do you know why india have not a Hitler here is the reason says RSS chief Mohan Bhagwat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X