കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശസ്ത്രക്രിയയില്‍ സംഭവിച്ച അശ്രദ്ധയ്ക്ക് ഡോക്ടര്‍ക്കും ആശുപത്രിയ്ക്കും 1.35 ലക്ഷം രൂപ പിഴ

  • By ഭദ്ര
Google Oneindia Malayalam News

മുലുണ്ട്: ശസ്ത്രക്രിയയില്‍ സംഭവിച്ച അശ്രദ്ധയില്‍ രോഗിയ്ക്ക് 1.35 ലക്ഷം രൂപ നഷ്ടപരിഹാരം ശസ്ത്രക്രിയ ചെത് ഡോക്ടറും ആശുപത്രി അധികൃതരും ചേര്‍ന്ന് നല്‍കാന്‍ ജില്ലാ കണ്‍സ്യൂമര്‍ ഫോറം ഉത്തരവിട്ടു. മുംബൈയിലെ ഹിരാ മൊങ്കി നവനീത് ആശുപത്രി അധികൃതരും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ഹരീഷ് മഗളനിയും ചേര്‍ന്നാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്.

2005 ല്‍ മുലുണ്ട് പ്രദേശത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ കെട്ടിടത്തിന്റെ ചുമര്‍ ഇടിഞ്ഞ് വീണ് കാലിലെ എല്ല് പൊട്ടി ആശുപത്രിയില്‍ എത്തിയ കിരണ്‍ ഹെജ്ഡ് ആണ് കണ്‍സ്യൂമര്‍ ഫോറത്തില്‍ പരാതി നല്‍കിയത്. അപകടത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കിരണിന്റെ ശസ്ത്രക്രിയയ്ക്ക് 50,000 രൂപയാണ് ചിലവ് വന്നത്. വയര്‍ ഉപയോഗിച്ചാണ് എല്ലുകള്‍ ബന്ധിപ്പിച്ചത് എന്ന് പറയുന്നു.

medical-negligence

ശസ്ത്രക്രിയയ്ക്ക് ശേഷം വേദന തുടര്‍ന്നപ്പോള്‍ വീണ്ടും ഡോക്ടറെ കാണുകയും വീണ്ടും ശസ്ത്രക്രിയ വേണം എന്ന് നിര്‍ദേശിക്കുകയും ചെയ്തു. പിന്നീട് ആണി ഉപയോഗിച്ച് എല്ലുകള്‍ ബന്ധിപ്പിക്കുകയായിരുന്നു. തുടര്‍ന്നും വേദന വന്നപ്പോഴാണ് മറ്റൊരു ഡോക്ടറെ സമീപിച്ചതും ശസ്ത്രക്രിയയിലെ പിഴവ് മനസ്സിലാക്കിയതും.

50,000 രൂപ നഷ്ടപരിഹാരമായും, 50,000 രൂപ ശസ്ത്രക്രിയയ്ക്ക് ചിലവായ തുകയും, മാനസികമായി അനുഭവിച്ച പ്രശ്‌നങ്ങള്‍ക്ക് 25,000 രൂപയും കേസിന് ചിലവായ 10,000 രൂപയുമാണ് പിഴയായി കെട്ടിവെയ്ക്കാന്‍ ഉത്തരിവിട്ടിട്ടുള്ളത്.

English summary
The district consumer forum recently held a Mulund based doctor and hospital guilty of medical negligence towards one of its patient.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X