രോഗികളെ സുഹൃത്താക്കരുത്... കൂടെ ഇരുന്ന് മദ്യപിക്കരുത്; വിചിത്ര സന്ദേശവുമായി ഐഎംഎ

  • By: Akshay
Subscribe to Oneindia Malayalam

ദില്ലി: രോഗികളെ ഫേസ്ബുക്ക് അടക്കമുള്ള നവ മാധ്യമങ്ങളില്‍ സുഹൃത്തുക്കളാക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇതിന് പുറമെ പൊതു വേദിയില്‍വച്ച് രോഗികള്‍ക്കൊപ്പം മദ്യപിക്കരുതെന്നും നിര്‍ദേശങ്ങളില്‍ പെടുന്നു.

നേരത്തെ രോഗികളായവരോടും നിലവില്‍ ചികിത്സയില്‍ കഴിയുന്നവരോടും ഇത്തരത്തിലുള്ള സൗഹൃദങ്ങളൊന്നും പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. രോഗികളും ഡോക്ടറും തമ്മിലുള്ള ബന്ധത്തെ തകര്‍ക്കുന്നതിലാണ് ഇത്തരത്തില്‍ നിര്‍ദേശം വന്നിരിക്കുന്നത്. മറ്റുള്ള ബന്ധങ്ങള്‍ രോഗികളില്‍ സംശയങ്ങളുണ്ടാക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് കെകെ അഗര്‍വാള്‍ പറഞ്ഞു.

Doctor

ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് നല്ല ശീലം പറഞ്ഞുകൊടുക്കേണ്ടവരാണ്. അവരിലേക്ക് തെറ്റായ ശീലങ്ങള്‍ കാണിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇരുവരും തമ്മിലുള്ള ബന്ധം പരസ്പര വിശ്വാസത്തില്‍ പടുത്തുയര്‍ത്തേണ്ടതാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നു.

English summary
In a quirky message, the Indian Medical Association (IMA) has advised doctors not to have their “past, present and prospective patients” on social media ‘friend’ list and consume alcohol in front of them in social gatherings.
Please Wait while comments are loading...