കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഏത് ഇന്ത്യക്കാരനും നീരസത്തോടെയേ വായിക്കൂ'; കേരളത്തെ കുറിച്ചുള്ള ട്വീറ്റ് അശ്രദ്ധമെന്ന് ഡിഎസ്പി

Google Oneindia Malayalam News

ദില്ലി: ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുകയാണ് ആരാധകര്‍. ഫ്രാന്‍സിനെ തകര്‍ത്ത് മെസിയും കൂട്ടരും കപ്പെടുത്തത് ചരിത്ര നിമിഷമായാണ് ആരാധകര്‍ കണക്കാക്കുന്നത്. കേരളത്തില്‍ അടക്കം വലിയ ആഘോഷമാണ് ആരാധകര്‍ നടത്തിയത്. വിവിധ സ്ഥലങ്ങളില്‍ അര്‍ജന്റീനിയന്‍ ആരാധകര്‍ ഭക്ഷണവും മറ്റും വിതരണം ചെയ്തിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം കേരളം അടക്കമുള്ള സ്ഥനങ്ങളെ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നന്ദി അറിയിച്ചിരുന്നു.

1

ബംഗ്ലേദേശ്, ഇന്ത്യ, പാകിസ്ഥാന്‍, കേരളം എന്നിങ്ങനെ പേര് എടുത്ത് പറഞ്ഞാണ് അര്‍ജന്റീന നന്ദി അറിയിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഈ ട്വീറ്റ് അര്‍ജന്റീന തിരുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് യു പി പൊലീസ് ഡി എസ് പി അഞ്ജലി കടാരിയ. ഫുട്‌ബോള്‍ അസോസിയേഷന്‍ ട്വീറ്റ് അശ്രദ്ധമാണെന്നും അത് തിരുണമെന്നുമാണ് ഉദ്യോഗസ്ഥ ആവശ്യപ്പെട്ടിരിക്കുന്നത്.

2

അര്‍ജന്റീനയിലെ ഔദ്യോഗിക കായിക സമിതിയില്‍ നിന്നുള്ള ട്വീറ്റ് എന്ന നിലയില്‍ ട്വീറ്റ് അശ്രദ്ധമാണെന്ന് അഞ്ജലി പറയുന്നു. കേരളത്തെ പ്രത്യേകമായി ഉള്‍പ്പെടുത്തിയത്, അതും ബ്രിട്ടന്‍ ഭരിച്ച് ഇന്ത്യയില്‍ നിന്ന് രക്ത രൂക്ഷിതമായി മാറ്റപ്പെട്ട മൂന്ന് രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടുത്തിയത് ആത്മാഭിമാനമുള്ള ഏത് ഇന്ത്യക്കാരനും നീരസത്തോടെയെ വായിക്കൂവെന്ന് അഞ്ജലി ട്വീറ്റില്‍ കുറിച്ചു.

3

ലോകകപ്പ് നേടിയതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രത്യേകം നന്ദി അറിയിച്ചത്. ഇത് രാജ്യാന്തര തലത്തില്‍ പോലും ചര്‍ച്ചയായിരുന്നു. ദേശീയ മാധ്യമങ്ങള്‍ വരെ ഇക്കാര്യം ഏറ്റെടുത്തിരുന്നു. ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തിരുന്നു.

4

മൂന്നര പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് അര്‍ജന്റീന ലോകകപ്പ് കിരീടം ചൂടുന്നത്. ആവേശകരമായ മത്സരത്തിനാണ് ഞായറാഴ്ച ഖത്തര്‍ സാക്ഷ്യം വഹിച്ചത്. 23ാം മിനിറ്റില്‍ മെസിയും 36ാം മിനിറ്റില്‍ ഡി മരിയയും നേടിയ ഇരട്ട ഗോളിലാണ് അര്‍ജന്റീനിയന്‍ ആദ്യം മുന്നിലത്തിയത്. എന്നാല്‍ 80ാം മിനിറ്റില്‍ ഫ്രാന്‍സ് രണ്ട് ഗോളുകള്‍ നേടിയതോടെ മത്സരം ആവേശത്തിന്റെ കൊടുമുടിയില്‍ എത്തി.

5

അധിക സമയത്ത് രണ്ട് ടീമുകളും ഓരോ ഗോള്‍ വീതം നേടിയെടുത്തതോടെ മത്സരം പെനാല്‍ട്ടി കിക്കിലേക്ക് അടുത്തു. ഷൂട്ടൗട്ടില്‍ മൂന്ന് കിക്കുകള്‍ ഫ്രാന്‍സ് പാഴാക്കിയപ്പോള്‍ അര്‍ജന്റീന എല്ലാ കിക്കുകളും ലക്ഷ്യത്തില്‍ എത്തിച്ച് കോലകപ്പ് കിരീടം ചൂടുകയായിരുന്നു. അതേസമയം, അര്‍ജന്റീന ലോകകപ്പ് കിരീടം ചൂടിയെങ്കിലും ഫിഫ റാങ്കിംഗില്‍ ബ്രസീലിനെ കടത്തിവെട്ടാന്‍ സാധിച്ചില്ല.

6

ഇത്തവണത്തെ കപ്പില്‍ ക്രൊയേഷ്യയോട് തോറ്റ് പുറത്തായെങ്കിലും ഇപ്പോഴും ഫിഫ റാങ്കിംഗില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ്. പെനാല്‍ട്ടി ഷൂട്ടൗട്ടിലെ വിജയങ്ങള്‍ക്ക് താരതമ്യേന പോയിന്റ് കുറവായതാണ് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായത്. ഫിഫയുടെ ഔദ്യോഗിക റാങ്കിംഗ് പട്ടിക വ്യാഴാഴ്ച പുറത്തുവിടും. കഴിഞ്ഞ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ട് ഇല്ലാതെ വിജയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ അര്‍ജന്റീനയ്ക്ക് ഒന്നാം സ്ഥാനത്ത് എത്താമായിരുന്നു.

7

ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍ ആകെ നേടിയത് മൂന്ന് വിജയങ്ങളാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ കാമറൂണിനോടും ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രോയേഷ്യയോടുമാണ് ബ്രസീല്‍ പരാജയപ്പെട്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ സൗദി അറേബ്യയോടാണ് അര്‍ജന്റീന പരാജയപ്പെട്ടത്. 2021ല്‍ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയിട്ടും ഇത്തവണ ലോകകപ്പ് നേടിയിട്ടും അര്‍ജന്റീന റാങ്കിംഗില്‍ ബ്രസീലിന് പിന്നിലായി.

8

ഇപ്പോള്‍ അര്‍ജന്റീന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ്. ഫൈനില്‍ തോറ്റ ഫ്രാന്‍സ് ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് രണ്ടാം സ്ഥാനത്തായിരുന്ന ബെല്‍ജിയം ഇപ്പോള്‍ നാലാം സ്ഥാനത്താണ്. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്ത് തുടരുമ്പോള്‍ നെതര്‍ലാന്‍ഡ് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. തുടര്‍ച്ചയായി രണ്ടാം സെമിഫൈനലിലും കളിച്ച ക്രോയേഷ്യ എഴാം സ്ഥാനത്തെത്തി. എട്ടാമത് പോര്‍ച്ചുഗലും പത്താമത് സ്‌പെയിനുമാണ്.

English summary
DSP Anjali Kataria Says Argentina Football Association thanking tweet For Kerala was careless
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X