കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടംബവാഴ്ച്ചയുടെ പേരില്‍ പഴി മറ്റുള്ളവര്‍ക്ക്; ശരിക്കും ഞെട്ടിക്കുന്നത് ബിജെപിയിലെ കുടുംബവാഴ്ച

Google Oneindia Malayalam News

ദില്ലി: കുടംബവാഴ്ച്ചയെന്ന് കോണ്‍ഗ്രസിനെതിരെ നിരന്തരം പ്രചരണം നടത്താറുള്ള പാര്‍ട്ടിയാണ് ബിജെപി. ഏറ്റവും അവസാനമായി പ്രിയങ്ക ഗാന്ധി സജീവ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോഴും കുടുംബവാഴ്ച്ചയുടെ തുടര്‍ച്ചയെന്നായിരുന്നു ബിജെപി പരിഹസിച്ചത്.

പലര്‍ക്കും പാര്‍ട്ടിയെന്നാല്‍ കുടംഭമാണെന്നും എന്നാല്‍ ബിജെപിക്ക് പാര്‍ട്ടിയാണ് കുടംബമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹസിച്ചത്. എന്നാല്‍ കുടുംബവാഴ്ച്ചക്ക് ബിജെപിയിലും ഒട്ടും കുറവില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

44.4 ശതമാനം ബിജെപി

44.4 ശതമാനം ബിജെപി

2014 ലോക്സയില്‍ കുടംബപാരമ്പര്യത്തിന്‍റെ വഴിയില്‍ എത്തിയവരില്‍ 44.4 ശതമാനം ബിജെപി അംഗങ്ങളാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഹോങ്കോഗ് സര്‍വ്വകലാശാലയിലെ റോമെയ്ന്‍ കര്‍ലിവാന്‍ നടത്തിയ പഠനത്തിലാണ് ബിജെപിയിലെ കുടംബവാഴ്ച്ചയുടെ കണക്കുകള്‍ വ്യക്തമാവുന്നത്.

പാരമ്പര്യത്തിന്‍റെ കരുത്തില്‍

പാരമ്പര്യത്തിന്‍റെ കരുത്തില്‍

നിലവിലെ ലോകംസഭാഗങ്ങളില്‍ 22 ശതമാനവും രാഷ്ട്രീയ/അധികാര ബന്ധമുള്ള കുടംബങ്ങളില്‍ നിന്ന് വന്നവരാണെന്ന് കാര്‍ലിവാന്‍‌റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനു മുമ്പത്തെ 15 ആം ലോക്സഭയില്‍ 30 ശതമാനമായിരുന്നു പാരമ്പര്യത്തിന്‍റെ കരുത്തില്‍ സഭയിലെത്തിയത്.

ബിജെപിയിലെ കുടുംബവാഴ്ച്ക

ബിജെപിയിലെ കുടുംബവാഴ്ച്ക

ബിജെപിയിലെ കുടുംബവാഴ്ച്കളുടെ കണക്കുകളാണ് ഏറെ ഞെട്ടിക്കുന്നത്. തങ്ങളുടെ പാര്‍ട്ടിയിലെ കുടംബവാഴ്ചയുടെ കണക്കുകള്‍ സമര്‍ഥമായി മറച്ചുവെച്ചാണ് ബിജെപി എന്നും മറ്റു പാര്‍ട്ടികളെ വിമര്‍ശിക്കുന്നതെന്നാണ് കാര്‍ലിവാന്‍റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുക.

പിയൂഷ് ഗോയല്‍

പിയൂഷ് ഗോയല്‍

പാരമ്പര്യത്തിന്‍റെ പേരില്‍ അധികാര സ്ഥപനങ്ങളില്‍ എത്തിയവരുടെ വിവരങ്ങള്‍ സംസ്ഥാനാടിസ്ഥാനത്തില്‍ പരിശോധിക്കാം.

മഹാരാഷ്ട്രയില്‍ നിന്നുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വാജ്പേയി മന്ത്രിസഭയിലെ ഷിപ്പിങ് മന്ത്രിയും പാര്‍ട്ടി ട്രഷററുമായിരുന്ന വേദ്പ്രകാശ് ഗോയലിന്‍റെ മകനാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര നിയമസഭാംഗമായ ഗംഗാര്‍പാന്ത് ഫട്നാവിസിന്‍റെ മകനാണ്.

ബാക്കിയുള്ളവരും

ബാക്കിയുള്ളവരും

പങ്കജ് മുണ്ടെ എംഎല്‍എ, പ്രീതം മുണ്ടെ എംപി എന്നിവര്‍ കാറപടത്തില്‍ മരിച്ച മുന്‍കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടയുടെ മകനാണ്. പൂനം മഹാജന്‍ എംപി മുന്‍ കേന്ദ്രമന്ത്രി പ്രമോദ് മഹാജന്‍റെ മകളാണ്. രക്ഷ എംപിയും സംസ്ഥാന നേതാവിന്‍റെ മകളാണ്.

ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശിലെ എംപിമാരായ വരുണ്‍ ഗാന്ധി, രജ്വീര്‍, പര്‍വേശ്, പങ്കജ്, എന്നിവരൊക്കെ മുതിര്‍ന്ന ബിജെപി നേതാക്കളുടെ മക്കളാണ്. അശുതോഷ് എംഎല്‍എ, ശരത് ത്രിപാഠി എംഎല്‍എ എന്നിവരും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കുടുംബ പാരമ്പര്യത്തില്‍ രാഷ്ട്രീയത്തില്‍ എത്തിയവരാണ്.

രാജസ്ഥാന്‍

രാജസ്ഥാന്‍

രാജസ്ഥാനില്‍ നിന്നുള്ള ദുഷ്യന്ത് സിങ് എംപി രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന വസുന്ധരരാജയുടെ മകനാണ്. വസുന്ധരയുടെ സഹോദരി യശോദര മധ്യപ്രദേശ് മന്ത്രിയായിരുന്നു. കേന്ദ്രമന്ത്രിയായ വിജയന്‍ ഗോയല്‍ സംസ്ഥാന ദില്ലി സ്പീക്കറായിരുന്ന ഛര്‍ത്തിലാല്‍ ഗോയലിന്‍റെ മകനാണ്.

മുന്‍മുഖ്യമന്ത്രിയുടെ മകന്‍

മുന്‍മുഖ്യമന്ത്രിയുടെ മകന്‍

മുന്‍മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമിലിന്‍റെ മകനാണ് അരുണാചലില്‍ നിന്നുള്ള പാര്‍ട്ടി എംപി അനുരാഗ് ഠാക്കൂര്‍. സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രി ജെപി നദ്ദ മുന്‍ എംപി ജയശ്രീ ബാനര്‍ജിയുടെ മകളുടെ ഭര്‍ത്താവാണ്.

സുഷമ സ്വരാജിന്‍റെ ഭര്‍ത്താവ്

സുഷമ സ്വരാജിന്‍റെ ഭര്‍ത്താവ്

ഹരിയാണനയിലെത്തുമ്പോള്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്‍റെ ഭര്‍ത്താവ് സ്വരാജ് കൗശല്‍ മിസോറാം ഗവര്‍ണ്ണറായിരുന്നു. സുഷമയുടെ സഹോദരി നിയമസഭ സ്ഥാനാര്‍ത്ഥിയായിരുന്നു. ഗുജറാത്തില്‍ നിന്നുള്ള പൂനം എംപി നാലുതവണ എംഎല്‍എയായ ഹേമത് ബായിയുടെ മകളാണ്.

വേരുകള്‍ രാഷ്ട്രീയത്തില്‍

വേരുകള്‍ രാഷ്ട്രീയത്തില്‍

ജയന്ത് സിന്‍ഹ എംപി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുടെ മകനാണ്. അഭിഷേക് എംപി, കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരുടെ വേരുകളും രാഷ്ട്രീയത്തില്‍ തന്നെയാണ്. നിര്‍മലയുടെ ഭര്‍ത്യപിതാവ് മുന്‍ മന്ത്രിയായിരുന്നു.

English summary
dynasty politics in bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X