കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1ാം ക്ലാസ്സ് അഡിമിഷന് കണ്ണു്, ചെവി എന്നിവ പരിശോധിച്ച സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: കുട്ടിയെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുന്നതിന് മുന്‍പ് കണ്ണും കാതും പരിശോധിച്ച സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. കര്‍ണ്ണാടക സര്‍ക്കാരിന്റെ ' സ്റ്റേറ്റ് ഐ ഹെല്‍ത്ത് പോളിസി' എന്ന പദ്ധതിക്ക് കീഴിലാണ് പുതിയ രീതി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കുട്ടികളുടെ കണ്ണ്, ചെവി, രക്ത ഗ്രൂപ്പ് എന്നിവയാണ് നിര്‍ബന്ധമായും പരിശോധിക്കേണ്ടത്. ആരോഗ്യ മന്ത്രി യു റ്റി ഖാദര്‍ ആണ് പുതിയ പദ്ധതി പ്രഖ്യാപ്പിച്ചത്. പദ്ധതി നടപ്പാക്കുന്നതിന് ഡോക്ടറര്‍മാരുടെ പ്രത്യേക സംഘത്തെ രീപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

21-school-09

ബെംഗളൂരുവിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ ഫിറ്റ്‌നെസ്സ് സര്‍ട്ടിക്കറ്റ് സൂക്ഷിക്കുന്ന പതിവ് നിലനില്‍ക്കുന്നുണ്ട്. ചില സിബിഎസ്ഇ സ്‌കൂളുകളില്‍ കുട്ടികളെ ചികിത്സിക്കാന്‍ നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും സാനിദ്ധ്യം ഉറപ്പു വരുത്തുന്നുണ്ട്.

കുട്ടികള്‍ക്ക് സ്‌കൂളില്‍ വെച്ച് എന്തെങ്കിലും അസുഖം പെട്ടെന്ന് ഉണ്ടാവുകയാണെങ്കില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരം റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതലാണ് പുതിയ രീതി ആരംഭിക്കുന്നത്.

English summary
Ear and eye tests must for admission to Class 1 in Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X