കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ശിശുമരണം, മരിച്ചത് നവജാത ശിശുക്കള്‍, ഇത്തവണ അസമില്‍...

ഉത്തര്‍പ്രദേശിനും രാജസ്ഥാനും മധ്യപ്രദേശിനും പിന്നാലെ അസമിലും ശിശുമരണം. ജനിച്ച് രണ്ടും നാലും ദിവസം മാത്രം പ്രായമുള്ള നവജാത ശിശുക്കളാണ് മരിച്ചത്.

Google Oneindia Malayalam News

ഗുവാഹത്തി: ഉത്തര്‍പ്രദേശിനും രാജസ്ഥാനും മധ്യപ്രദേശിനും പിന്നാലെ അസമിലും ശിശുമരണം. ജനിച്ച് രണ്ടും നാലും ദിവസം മാത്രം പ്രായമുള്ള നവജാത ശിശുക്കളാണ് മരിച്ചത്. അസമിലെ ബാര്‍പേട്ട ജില്ലയിലുള്ള ഫക്രുദീന്‍ അലി അഹമ്മദ് മെഡിക്കല്‍ കോളേജിലാണ് സംഭവം.

ബുധനഴ്ച അഞ്ച് കുട്ടികളും വ്യാഴാഴ്ച മൂന്നു കുട്ടികളും മരിച്ചു എന്നാണ് റിപ്പോര്‍ട്ടെങ്കിലും ആശുപത്രി അധികൃതര്‍ വാര്‍ത്ത നിഷേധിച്ചു. ഓക്‌സിജന്‍ ലഭിക്കാതെ ഉത്തര്‍പ്രദേശിലെ ബാബാ രാഗഘവ്ദാസ് മെഡിക്കല്‍ കോളേജില്‍ നവജാത ശിശുക്കള്‍ മരിച്ചതിനു പിന്നാലെ രാജസ്ഥാനിലും മധ്യപ്രദേശിലും സമാനമായ സംഭവങ്ങള്‍ നടന്നിരുന്നു.

ഗുരുതരാവസ്ഥയിലും

ഗുരുതരാവസ്ഥയിലും

രണ്ടും ദിവസത്തിനിടെ എട്ട് നവജാത ശിശുക്കളാണ് ഫക്രുദീന്‍ അലി അഹമ്മദ് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തങ്ങളുടെ അനാസ്ഥയാണ് മരണകാരണമായതെന്ന വാര്‍ത്ത ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

മെഡിക്കല്‍ കോളേജ് പറയുന്നത്....

മെഡിക്കല്‍ കോളേജ് പറയുന്നത്....

ജനിച്ചപ്പോള്‍ തന്നെ പല കുട്ടികള്‍ക്കും തൂക്കക്കുറവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് പ്രൊഫ.ഡോ.ദിലിപ് കുമാര്‍ ദത്ത പറയുന്നു. കൂടാതെ അമ്മമാര്‍ക്കുണ്ടായിരുന്ന ആരോഗ്യ പ്രശ്‌നങ്ങളും ആശുപത്രിയിലെത്തിക്കാന്‍ താമസിച്ചതും കുട്ടികളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

സംഭവം യാദൃശ്ചികം

സംഭവം യാദൃശ്ചികം

നടന്നത് യാദൃശ്ചികമായ സംഭവം മാത്രമാണെന്നും ദിവസവും ഒന്നോ രണ്ടോ കുട്ടികള്‍ വീതം ഇവിടെ വിവിധ ആരോഗ്യ കാരണങ്ങളാല്‍ മരിക്കാറുണ്ടെന്നും ഡോ.ദിലിപ് കുമാര്‍ ദത്ത പറയുന്നു. മരണസംഖ്യ കൂടിയതിനു പിന്നില്‍ തങ്ങളുടെ ഭാഗത്തു നിന്നുളള പിഴവുകള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

105 പേര്‍

105 പേര്‍

ഗോരഖ്പൂരിലെ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍ 105 കുട്ടികളാണ് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത്. മരിച്ചവരിലേറെയും നവജാത ശിശുക്കളായിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും സമാനമായ രീതിയില്‍ ശിശുമരണങ്ങള്‍ സംഭവിച്ചിരുന്നു.

മധ്യപ്രദേശ് മുന്നില്‍

മധ്യപ്രദേശ് മുന്നില്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ ശിശുമരണങ്ങള്‍ ഉണ്ടാകുന്നത് മധ്യപ്രദേശില്‍ ആണെന്നാണ് കണക്കുകള്‍. രണ്ടാം സ്ഥാനത്ത് ഒഡീഷയും അസമും ആണ്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടു പിന്നില്‍.

English summary
Eight new born babies died in Fakhruddin Ali Ahmed Medical College and Hospital in Barpeta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X