ഇവിഎം തട്ടിപ്പാണ്, ആര്‍ക്ക് വേണമെങ്കിലും ഹാക്ക് ചെയ്യാം; പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് ഇലോണ്‍ മസ്ക്
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്കെതിരെ ടെസ്ല ഉടമ ഇലോണ്‍ മസ്ക്. തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിക്കാന്‍ ഇവിഎം ഉപയോഗിക്കുന്നതിലൂടെ സാധിക്കുമെന്ന് ഇലോണ്‍ മസ്ക് പറഞ്ഞു. ഹാക്കിംഗിനുള്ള സാധ്യത അതില്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ലോകത്താകെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സുരക്ഷാ സംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ത്യയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം നേരത്തെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. പ്യൂര്‍ട്ടോ റിക്കോയിലെ തിരഞ്ഞെടുപ്പില്‍ ഇവിഎമ്മില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലും ഇവ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നത്.

നമ്മള് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ പൂര്‍ണമായും ഉപേക്ഷിക്കണം. മനുഷ്യരോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോ അത് ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ട്. ചെറുതാണെങ്കിലും ആ സാധ്യത വളരെ വലുതാണെന്നും മസ്ക് എക്സില്‍ കുറിച്ചു. അതേസമയം സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയായിരിക്കുന്നത് പ്യൂര്‍ട്ടോറിക്കോയിലെ തിരഞ്ഞെടുപ്പാണ്.
ഇവിഎമ്മുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകളാണ് നടന്നിരിക്കുന്നത്. എന്നാല്‍ പേപ്പര്‍ ബാലറ്റ് ഉള്ളത് കൊണ്ട് പ്രശ്നങ്ങള്‍ കണ്ടെത്തുകയും, വോട്ടിന്റെ കാര്യം കൃത്യമായി മനസ്സിലാക്കുകയും ചെയ്തു. മുന്‍ യുഎസ് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ അനന്തരവനായ റോബര്‍ട്ട് എഫ് കെന്നഡിയുടെ ട്വീറ്റിനായിരുന്നു മസ്കിന്റെ മറുപടി.
കെന്നഡി ജൂനിയര്‍ പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങി പോകുന്ന കാര്യമാണ് ഉന്നയിച്ചിരിക്കുന്നത്. യുഎസ് തിരഞ്ഞെടുപ്പില്‍ അദ്ദേഹം സ്വതന്ത്രനായും മത്സരിക്കാനും സാധ്യതയുണ്ട്. അതേസമയം മസ്കിന് മറുപടിയുമായി മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. മസ്കിന്റെ പരാമര്‍ശം എല്ലാത്തിനെയും എതിര്‍ത്ത് കൊണ്ടുള്ള സാമാന്യവത്കരണമാണ്. അതില്‍ സത്യത്തിന്റെ കണിക പോലുമില്ല.
ആര്‍ക്കും സുരക്ഷിതമായി ഡിജിറ്റല്‍ ഹാര്‍ഡ് വെയര്‍ ഉണ്ടാക്കാനാവില്ലെന്നാണ് മസ്ക് പറയുന്നത്. അത് തെറ്റാണ്. കണക്ടിവിറ്റി, ബ്ലൂടൂത്ത്, വൈഫൈ, ഇന്റര്‍നെറ്റ് എന്നിവയില്ലെങ്കില്‍ തീര്‍ച്ചയായും ഹാക്ക് ചെയ്യാനാവില്ല.
ഫാക്ടറി പ്രോഗ്രാം ചെയ്ത കണ്ട്രോളറുകള് ഒരിക്കലും റീപ്രോഗ്രാം ചെയ്യാനാവില്ല. ഇന്ത്യ ചെയ്തത് പോലെ ഇവിഎമ്മുകള്‍ കൃത്യമായി നിര്‍മിക്കുകയും ഉപയോഗിക്കുകയും ചെയ്യാം. ഇക്കാര്യം പഠിപ്പിച്ച് തരുന്നതില്‍ സന്തോഷമേയുള്ളൂ ഇലോണ്‍ എന്നും രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു.
അതേസമയം കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ഒരു വാര്‍ത്ത പങ്കുവെച്ച് കൊണ്ടായിരുന്നു രാഹുല്‍ ഇവിഎമ്മിനെതിരെ രംഗത്ത് വന്നത്. ഇന്ത്യയിലെ ഇവിഎമ്മുകള്‍ ഒരു ബ്ലാക് ബോക്സ് പോലെയാണ്.
അതിനെ ആരും കുറ്റപ്പെടുത്താന്‍ അനുവദിക്കില്ല. നമ്മുടെ തിരഞ്ഞെടുപ്പിന്റെ സുതാര്യതയെ കുറിച്ച് ഗൗരവകരമായ ആശങ്കയുണ്ട്. അതാണ് ഉന്നയിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെങ്കില്‍ ജനാധിപത്യം വലിയ നാണക്കേടായി മാറുമെന്നും രാഹുല്‍ പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications