അസം വെടിവയ്പ്; ദാരംഗ് ജില്ലയില്‍ ആശ്വാസവുമായി മുസ്ലിം ലീഗ് നേതാക്കള്‍, സഹായ വാഗ്ദാനം
ഗുവാഹത്തി: അസമില്‍ ദാരംഗ് ജില്ലയിലെ ധോല്‍പൂരില്‍ കുടിയൊഴിപ്പിക്കലിന്റെ പേരില്‍ സംഘര്‍ഷമുണ്ടായ പ്രദേശം മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ധോല്‍പുര്‍, ഗൊരുഖുതി എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശിച്ചത്. വാര്‍ത്തകളില്‍ കാണുന്നതിനേക്കാള്‍ ഭീകരമാണ് അസമിലെ സ്ഥിതിഗതികളെന്നു സംഘം വിലയിരുത്തി. ദുര്‍ഘടമായ വഴികളിലൂടെ ഏറെ ദൂരം നടന്നും ബൈക്കിലും ബോട്ടിലുമൊക്കെ സഞ്ചരിച്ചാണ് സംഘം സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.
പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മുഈനുല്‍ ഹഖിന്റെ മാതാപിതാക്കള്‍, ഭാര്യ, വെടിവെപ്പിനിരയായ അഷ്ഫാറുല്‍ ഹഖ്, റസിയ ഖാത്തൂന്‍ എന്നിവരെ സന്ദര്‍ശിച്ച സംഘത്തോട് കുടുംബാംഗങ്ങളും നാട്ടുകാരും അന്ന് എന്താണുണ്ടായതെന്ന് വിശദീകരിച്ചു. ഗര്‍ഭിണിയായ റസിയ ഖാത്തൂന്റെ ശരീരത്തില്‍ തുളച്ചു കയറിയ ബുള്ളറ്റ് ഇതുവരെ എടുത്തു മാറ്റാനായിട്ടില്ല.
Recommended Video


മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മയുടെ ആജ്ഞപ്രകാരം നടക്കുന്ന കൊടിയ പാതകം അവസാനിപ്പിക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാര്‍ നേരത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അരുണ്‍ മിശ്രയ്ക്കും കത്തയച്ചിരുന്നു. ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനു മുസ്ലിംലീഗ് സാധ്യമായതെല്ലാം ചെയ്യുമെന്നും പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളുടെ നിര്‍ദ്ദേശ പ്രകാരമാണ് സംഘം സംഭവ സ്ഥലം സന്ദര്‍ശിച്ചതെന്നും ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, അസം സംസ്ഥാന അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ അലിഫുര്‍ റഹ്മാന്‍, എംഎസ്എഫ് സോണല്‍ സെക്രട്ടറി സുഹൈല്‍ ഹുദവി, എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദഹാര്‍ ഖാന്‍, ലോയേഴ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ അന്‍വര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
ഉണ്ണി മുകുന്ദനെ കണ്ട് മീര ജാസ്മിന്‍; വീണ്ടും നിറയുന്ന പുഞ്ചിരി... ദുബായിലെ ചിത്രങ്ങള്‍ വൈറല്‍
കര്‍ഷകര്‍ക്ക് നേരെ ആക്രമണം നടന്ന ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി മുസ്ലിം ലീഗ് നേതാക്കള്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. കൊല്ലപ്പെട്ട 19 വയസുകാരന്‍ ലവ് പ്രീത് സിംഗിന്റെയും മാധ്യമ പ്രവര്‍ത്തകന്‍ രമണ്‍ കശ്യപിന്റെയും വീട്ടിലാണ് ഇടിയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയത്. ലവ്പ്രീതിന്റെ പിതാവ് സത്‌നംസിംഗ്, മാതാവ് സത്വേന്ദര്‍ കൗര്‍, സഹോദരിമാരായ ഗഗന്‍ദീപ് കൗര്‍, അമന്‍ ദീപ് കൗര്‍ എന്നിവരെ നേതാക്കള്‍ കണ്ടു. പിതാവിനെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ച ഇടി മുഹമ്മദ് ബഷീര്‍ പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ പ്രശ്‌നം അവതരിപ്പിക്കുമെന്ന് ഉറപ്പ് നല്‍കി.












Click it and Unblock the Notifications