Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കൽ; അഫ്ഗാനിൽ നിന്ന് പ്രതിദിനം രണ്ട് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ അനുമതി

ദില്ലി; അഫ്ഗാനിസ്താനിലെ കാബൂളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് പ്രതിദിനം രണ്ട് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ അനുമതി. താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതുമുതൽ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം യുഎസ് സുരക്ഷാ സേനയ്ക്കായിരുന്നു.കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണമുള്ള നാറ്റോ സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് തങ്ങളുടെ പൗരന്മാരെയും ആയുധങ്ങളും ഉപകരണങ്ങളും ഒഴിപ്പിക്കാൻ ഓരോ ദിവസവും 25 വിമാനങ്ങൾ പ്രവർത്തിപ്പക്കുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ഇത് 'ട്രാവന്‍കൂര്‍ സിസ്‌റ്റേഴ്‌സ്'; ഓണത്തിന് പച്ച കളര്‍കോഡുമായി താരകുടുംബം; വൈറലായ ഓണ ചിത്രങ്ങള്‍ കാണാം

flight service

ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ 300 ന് മുകളിൽ ഇന്ത്യക്കാർ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ദുഷാൻബെ, താജിക്കിസ്ഥാൻ, ഖത്തർ റൂട്ടുകളിൽ ഇന്ത്യ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. കാബൂളിൽ നിന്ന് 90 യാത്രക്കാരുമായി ഒരു എയർ ഇന്ത്യ വിമാനം ഇന്നോ നാളെയോ ഡൽഹിയിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഈ ആഴ്ച ആദ്യം, ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) അഫ്ഗാനിസ്ഥാനിലെ അംബാസഡറും എംബസി ജീവനക്കാരും ഉൾപ്പെടെ 120 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചിരുന്നു.

കാബൂൾ എയർപോർട്ട് കോംപ്ലക്സിലേക്ക് ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിതമായി കടന്നുപോകുന്നതിനുള്ള ചർച്ചകൾക്കായി വിദേശകാര്യ മന്ത്രാലയം (MEA) ഉദ്യോഗസ്ഥരുമായി ചർച്ച തുടരുകയാണ്.അതിനിടെ സുരക്ഷാ കാരണങ്ങളാൽ എംബസി ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകരുതെന്ന് അമേരിക്കൻ പൗരന്മാർക്ക് കാബൂളിലെ യുഎസ് എംബസി നിർദേശം നൽകി.

വിദേശികളെസുരക്ഷിതമായി കടത്തിവിടുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുഎസ് സേനയും നാറ്റോ സഖ്യകക്ഷികളും താലിബാനുമായി ചർച്ചകൾ നടത്തിവരികയാണ്. അതേസമയം മറുവശത്ത് താലിബാനും അഫ്ഗാൻ പൗരൻമാർ രാജ്യം വിട്ട് പോകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കാബൂളിലെ വിമാനത്താവളത്തിൽ തിരക്ക് മൂലം നേരത്തേ നിരവധി പേർക്ക് ജീവൻ നഷ്ടമമായിരുന്നു. വിമാനത്താവളത്തിൽ ക്രമസമാധാനം പുനസ്ഥാപിക്കാൻ വെള്ളിയാഴ്ച യുഎസ് സേന കണ്ണീർ വാതകം പ്രയോഗിക്കിച്ചിരുന്നു. താലിബാൻ അഫ്ഗാനിസ്ഥാൻ ഏറ്റെടുത്തതിന് ശേഷം കാബൂളിലെ വിമാനത്താവളത്തിലേക്ക് ജീവനും കൈയ്യിലേന്തി പലായനം ചെയ്തവരിൽ 12 ഓളം പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ചിരുന്നു.

ഓണം ആഘോഷിച്ച് ദിലീപിന്റെ മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും; ഫോട്ടോ വൈറല്‍, അല്‍പ്പം വൈകി

അതിനിടെ അഫ്ഗാനിൽ നിന്നും മടങ്ങുന്നവർക്ക് അഭയം നൽകാൻ കൂടുതൽ രാജ്യങ്ങൾ തയ്യാറായതോടെ വ്ോമമാർഗം വഴിയുള്ള രക്ഷാദൗത്യം അമേരിക്ക പുനരാരംഭിച്ചിരികക്ുകയാണ് .റോപ്പിലെയും മിഡില്‍ ഈസ്റ്റിലെയും പന്ത്രണ്ട് രാജ്യങ്ങളാണ് അഫ്ഗാനില്‍ നിന്നുള്ളവര്‍ക്ക് താത്കാലിക അഭയം നൽകാൻ തയ്യാറായി രംഗത്തെത്തിയത് ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കാൻ സാധിച്ചില്ലേങ്കിൽ ഓഗസ്റ്റ് 31 ന് ശേഷവും അമേരിക്കൻ സൗ്യം കാബൂളിൽ തുടരുമെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. ഒഴിപ്പിക്കൽ നടപടികൾ തടസപ്പെടുത്തുന്ന ഘട്ടമുണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം താലിബാൻ തടഞ്ഞുവെച്ച ഇന്ത്യക്കാരെ മോചിപ്പിച്ചു. ഇവരെ തട്ടികൊണ്ട് പോയതല്ലെന്നും അഫ്ഗാൻ വിടാൻ ശ്രമിച്ചവരെ ചോദ്യം ചെയ്യുകയാണ് ചെയ്തതെന്ന്ും താലിബാൻ അറിയിച്ചു.

അതിനിടെ താലിബാന്റെ കിരാത നടപടികൾ രാജ്യത്ത് തുടരുകയാണ്. പെൺകടപട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് താലിബാൻ വ്യക്തമാക്കിയിരുന്നെങ്കിലും അതല്ലൊം അട്ടിമറിക്കുന്ന കാഴ്ചയാണ് ഇപ്പോ്‍ രാജ്യത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. അഫ്ഗാനിസ്ഥാനില്‍ ഹെറാത്ത് പ്രവിശ്യയിലെ സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചുള്ള വിദ്യാഭ്യാസം പാടില്ലെന്നാണ് താലിബാന്റെ പുതിയ തീട്ടൂരം. അതേസമയം സർക്കാർ രൂപീകരിക്കാനുള്ള ചര്ഡ‍ച്ചകശപം താലിബാൻ സജീവമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+