കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു വയസ്സുള്ള ഈ കുട്ടി ഓരോ ശ്വാസത്തിനുവേണ്ടിയും ക്ലേശിക്കുന്നു

  • By Desk
Google Oneindia Malayalam News

"നല്ല ഉന്മേഷമുള്ളൊരു കുട്ടിയായിരുന്നു ധനശ്രീ. ഇന്ന്, നൂറുകണക്കിന് കുഴലുകളാൽ ആവരണം ചെയ്യപ്പെട്ടാണ് അവൾ കാണപ്പെടുന്നത്, അത് എന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു. ക്ഷീണത്തിന്റെ യാതൊരു ലക്ഷണവുമില്ലാതെ മണിക്കൂറുകളോളം അവൾക്ക് കളിക്കാൻ കഴിയുമായിരുന്നു. അവളില്ലാതെ വീടിപ്പോൾ ശൂന്യമായിരിക്കുന്നു; ശവപ്പറമ്പിൽ താമസിക്കുന്നതുപോലെയാണിത്. അവളുടെ ചിരി നിശബ്ദതയിൽ നിറഞ്ഞുനിൽക്കുമായിരുന്നു, എന്നാൽ ഇപ്പോൾ അവൾ കരയുന്നതാണ് ഞാൻ കാണുന്നത്. എനിക്ക് എന്റെ കൊച്ച് പെൺക്കുഞ്ഞിനെ അടുത്തുവേണം," വിശ്വപ്രിയ കണ്ണീരോടെ പറയുന്നു.

in

കഴിഞ്ഞ 5 മാസങ്ങളായി കൊച്ചു ധനശ്രീ ആശുപത്രിയിലാണ്. ഏകദേശം മൂന്ന് വർഷങ്ങൾ ഗർഭംധരിക്കാൻ ശ്രമിച്ചശേഷമാണ് ധനശ്രീയെ ഈ ലോകത്തേക്ക് വിശ്വപ്രിയ സ്വാഗതംചെയ്തത്. "എനിക്കിപ്പോൾ 34 വയസ്സായി. അവൾ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ, ദൈവം അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ ഒടുവിൽ ഞങ്ങളുടെമേൽ ചൊരിഞ്ഞുവെന്നാണ് എനിക്ക് തോന്നിയത്.

in 1

എനിക്ക് അതിയായ സന്തോഷമായിരുന്നു. വിശ്വപ്രിയ ഓർമ്മിക്കുന്നു," "ഞങ്ങളുടെ കുട്ടിയുടെ ജീവൻ അപകടത്തിലാണെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുക ചിലപ്പോൾ വളരെ വിഷമമാണ്. ശ്വാസവാൽവിന്റെ തകരാറുകാരണം ഞങ്ങളുടെ കുട്ടി കഷ്ടപ്പെടുകയായിരുന്നു എന്ന് ഡോക്ടർ ഞങ്ങളോട് പറഞ്ഞ ദിനത്തെക്കുറിച്ച് ഞാൻ ഇപ്പോഴും ഓർമ്മിക്കുന്നു. ആ വലിയ വാക്കുകളെല്ലാം തികച്ചും സാങ്കേതികമായിട്ടാണ് അപ്പോൾ തോന്നിയത്. എന്റെ കുഞ്ഞ് നല്ല അവസ്ഥയിലല്ലെന്നും ഗുരുതരമായ ഒരു അവസ്ഥയിലാണെന്നുമുള്ള വസ്തുത മാത്രമേ എനിക്കപ്പോൾ ചിന്തിക്കുവാൻ കഴിയുമായിരുന്നുള്ളൂ.," അവൾ കൂട്ടിച്ചേർത്തു.

in 3

അമ്മയായ വിശ്വപ്രിയ പറയുന്നപോലെ "ആരോഗ്യക്കുട്ടി" ആയിരുന്ന ധനശ്രീ 7 മാസം പ്രായമാകുന്നതുവരെ നല്ല ആരോഗ്യമുള്ള ഒരു കുട്ടിയായിരുന്നു. "ഒരു ദിവസം, ധനശ്രീ ഛർദ്ദിക്കാൻ തുടങ്ങുകയും ശ്വസിക്കുവാൻ വിഷമിക്കുകയും ചെയ്തു. അത്യധികമായി എന്തോ തകരാറുണ്ടെന്ന് അപ്പോൾത്തന്നെ ഞങ്ങൾക്ക് മനസ്സിലായി. പെട്ടെന്നുതന്നെ ഒരു ഷീറ്റെടുത്ത് അവളെ പുതപ്പിച്ചുകൊണ്ട് വേഗത്തിൽ ഞാൻ വതിൽക്കലേക്ക് ഓടി, എന്റെ ഭർത്താവും എന്നെ പിൻതുടരുന്നുണ്ടായിരുന്നു. ധനശ്രീ തേങ്ങിക്കരയുന്നുണ്ടായിരുന്നു, എന്റെ മോൾക്കുവേണ്ടി ശക്തി സംഭരിക്കുവാനായി ഞാൻ എന്റെ കരച്ചിൽ അടക്കിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

in 4

ഞങ്ങൾ താമസിക്കുന്ന പട്ടണമായ തിരുപ്പൂരിൽനിന്നും രണ്ട് മണിക്കൂർ അകലെ സേലത്തുള്ള ഒരു ആശുപത്രിയിൽ അവളെ കൊണ്ടുപോകാമെന്ന് ഞങ്ങൾ തീരുമാനിച്ചു." "മുഴുവൻ സമയവും അവളെ ഞാനെന്റെ മാറോട് ചേർത്തുപിടിച്ചിരിക്കുകയായിരുന്നു. യാത്രയിൽ മുഴുവനും അവൾ ഛർദ്ദിച്ചുകൊണ്ടേയിരുന്നു. ആശുപത്രിയിലെത്തിയ നിമിഷംതന്നെ ഡോക്ടറോട് എന്റെ കൊച്ചു കുഞ്ഞിനെ രക്ഷിക്കാൻ ഉന്മാദംപിടിച്ചപോല പുലമ്പിക്കൊണ്ട് ഞാനാകെ തളർന്നുപോയി," വികാരാധീനയായ വിശ്വപ്രിയ പറഞ്ഞു.

in 5

ശ്വാസനാളവീക്കത്താൽ കഷ്ടപ്പെടുകയായിരുന്ന ധനശ്രീയെ ശ്വസിക്കുവാൻ അത് വിഷമിപ്പിച്ചു. 7 മാസംമാത്രം പ്രായമുള്ള ആ കുട്ടിയ്ക്ക് തരണംചെയ്യേണ്ട സങ്കീർണ്ണമായ വിവിധ ചികിത്സകളെക്കുറിച്ച് ആകെ ഭയന്നുപോയ വിശ്വപ്രിയയോട് അവർ പറഞ്ഞു, എങ്കിലും വ്യക്തമായി ഒന്നും മനസ്സിലാക്കാൻ അവൾക്ക് കഴിഞ്ഞില്ല. ധനശ്രീയുടെ കുഞ്ഞു ശരീരം എങ്ങനെ വേദന താങ്ങും എന്നതുമാത്രമായിരുന്നു അവൾക്ക് ആകെ ചിന്തിക്കുവാൻ കഴിഞ്ഞത്.

in 6

"ആദ്യത്തെ 2 മാസം അവർ അവളെ തിവ്രപരിചരണവിഭാഗത്തിൽ സൂക്ഷിച്ചു. അപകടനില തരണം ചെയ്യുന്നതിന് രണ്ടിലധികം ശസ്ത്രക്രിയകൾക്ക് അവൾ വിധേയമായി. മൊത്തത്തിൽ 3 ശസ്ത്രക്രിയകൾക്ക് എന്റെ മോൾ വിധേയമായി, എങ്കിലും അവളുടെ അവസ്ഥ ഇപ്പോഴും വളരെ ദുർബലമാണ്," വിശ്വപ്രിയ പറയുന്നു.

മകളുടെ അസുഖത്തിനുവേണ്ടി 15-20 ലക്ഷം ഇതിനോടകം ചിലവാക്കിക്കഴിഞ്ഞ ഈ കുടുംബം ഇപ്പോൾ കഷ്ടിച്ച് കഴിഞ്ഞുകൂടുകയാണ്. "ഞങ്ങളുടെ സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നുമാണ് ഈ പണം ഞങ്ങൾ കടമെടുത്തത്. ഇതുപോലെയുള്ള വലിയ തുകകൾ അവരോട് ആവശ്യപ്പെടുന്നത് അത്യധികം വിഷമകരമാണ്. പക്ഷേ ഞങ്ങൾക്ക് മറ്റ് മാർഗ്ഗങ്ങളൊന്നുമില്ല. ധനശ്രീ ജനിക്കുന്നതിനുമുമ്പ് എനിക്കൊരു സ്വകാര്യസ്ഥാപനത്തിൽ ജോലിയുണ്ടായിരുന്നു. അവളെ നോക്കുന്നതിനുവേണ്ടി ആ ജോലി എനിക്ക് ഉപേക്ഷിക്കേണ്ടിവന്നു, പ്രത്യേകിച്ചും അവളുടെ ആരോഗ്യം വഷളാകാൻ തുടങ്ങിയപ്പോൾ. തയ്യൽക്കാരനായ എന്റെ ഭർത്താവ് മാസം 3000 രൂപയാണ് സമ്പാദിക്കുന്നത്. ഞങ്ങൾ നല്ലൊരു ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി," അവൾ പറയുന്നു.

ശ്വാസമില്ലായ്മയുടെ ഗുരുതരമായ ആക്രമണത്താൽ തുടർച്ചയായി കഷ്ടപ്പെടുന്നതുകൊണ്ട് ധനശ്രീ ഇപ്പോൾ സ്ഥിരമായ കൃത്രിമശ്വാസത്തിന്റെ സഹായത്താലാണ് ശ്വസിക്കുന്നത്. "ഇനിയും രണ്ട് മാസത്തിൽക്കൂടുതൽ അവൾ ആശുപത്രിയിൽ കിടക്കേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. അവളുടെ എല്ലാ ചിലവുകൾക്കുമായി ഞങ്ങൾക്ക് 5 ലക്ഷം രൂപ ഇനിയും വേണ്ടിവരും," വിശ്വപ്രിയ പറയുന്നു.
5 ലക്ഷം രൂപ എന്ന ലക്ഷ്യത്തിനുവേണ്ടി ഈ കുടുംബം ഒരു ധനസമാഹരണം തുടങ്ങിയിരിക്കുകയാണ്. നിങ്ങളുടെ ഏതൊരു സഹായവും ധനശ്രീയെ രക്ഷിച്ച് വീട്ടിൽ മടക്കിക്കൊണ്ട് പോകുവാൻ വിശ്വപ്രിയയെ സഹായിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X