സിനിമയുടെ ഒരു ടിക്കറ്റിനായി ആരാധകൻ മുടക്കിയ തുക എത്രയെന്നോ....!!!

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: താര ആരാധന വളരെ ശക്തമാണ് ഇന്ത്യയില്‍. ബോളിവുഡും, കോളിവുഡും, ടോളിവുഡും, മോളിവുഡും എല്ലാം അടയ്ക്കി ഭരിയ്ക്കുന്നത് താരങ്ങളാണ്. സൂപ്പര്‍ താരത്തിന്‌റെ പടം റിലീസ് ആകുന്ന ദിവസം എല്ലാം മാറ്റിവെച്ച് പടം കാണാന്‍ പോകും. രജനീകാന്തിന്‌റെ സിനിമ റിലീസ് ചെയ്യുമ്പോള്‍ സ്വകാര്യ ജെറ്റ്ഏജന്‍സികള്‍ പോലും പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിക്കും. താരആരാധനയുടെ മറ്റൊരു വാര്‍ത്തയാണ് ഹൈദരബാദില്‍ നിന്ന് വരുന്നത്.

സൂപ്പര്‍ താരം ബാലകൃഷ്ണ

തെലുങ്ക് സൂപ്പര്‍ താരം നന്ദമുരി ബാലകൃഷ്ണയുടെ നൂറാമത്തെ സിനിമയാണ് പുറത്തിറങ്ങിയത്. ചിത്രീകരണ സമയത്ത് തന്നെ വളരെ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ് ഗൗതമി പുത്ര ശതകര്‍ണി. ശ്രിയ ശരണാണ് നായിക . നാടുമുഴുവന്‍ കട്ട്ഔട്ടുകളും തോരണങ്ങളും ഒക്കെയായി ആഘോഷമായാണ് സിനിമ പുറത്തിറങ്ങിയത്. എന്നാല്‍ സിനിമ റിലീസ് ആകുന്നതിന് മുമ്പ് തന്നെ ടിക്കറ്റുകള്‍ വിറ്റ് പോയിരുന്നു.

ഒരു ടിക്കറ്റിന് എത്ര രൂപ മുടക്കും...?

ബാലകൃഷ്ണയുടെ ഫാന്‍ ആയ ഗോപിചന്ദ് ഇന്നാമുരി എന്ന ചെറുപ്പക്കാരന്‍ ഒരു ടിക്കറ്റിനായി മുടക്കിയത് എത്ര രൂപയാണെന്നോ... ഒരു ലക്ഷം രൂപ...!!!.ഗുണ്ടൂരില്‍ ഹോട്ടല്‍ ബിസിനസ്സ് നടത്തുന്ന ആളാണ് ഗോപീചന്ദ്.

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്

ടിക്കറ്റിന് ലഭിച്ച 1 ലക്ഷം രൂപ അര്‍ബുദ രോഗികകളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് സിനിമയുടെ നിര്‍മ്മാതാവ് രാജീവ് റെഡ്ഡി അറിയിച്ചു. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന ആളാണ് സൂപ്പര്‍ താരം ബാലകൃഷ്ണയും. തന്‌റെ സിനിമയിലൂടെ പാവപ്പെട്ട രോഗികള്‍ക്ക് സഹായം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

സൂപ്പര്‍ താരത്തെ കാണാന്‍ അവസരം

1 ലക്ഷം രൂപയ്ക്ക് ടിക്കറ്റ് വാങ്ങിയതിലൂടെ ഗോപീചന്ദിന് ഒരു ഭാഗ്യം കൂടി ലഭിച്ചു. സൂപ്പര്‍ താരം ബാലകൃഷ്ണയെ നേരിട്ട് കാണാന്‍ കഴിഞ്ഞു. 500 മുതല്‍ 2000 രൂപവരെയാണ് ടിക്കറ്റുക്കളുടെ വില. അടുത്ത ആഴ്ച വരെ ഉള്ള എല്ലാ ടിക്കറ്റുക്കളും ബുക്ഡ് ആണ്.

സിനിമ വന്‍ വിജയമാകുമോ..?

രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗൗതമി പുത്ര സതകര്‍ണിയുടെ കഥയാണ് ചിത്രം പറയുന്നത്. ബാലകൃഷ്ണയ്ക്ക് പുറമേ, ശ്രിയ ശരണ്‍, ഹേമമാലിന് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. നൂറ് കോടി ചെലവിലാണ് ചിത്രം നിര്‍മ്മിച്ചത്. ബാലകൃഷ്ണയുടെ 100ആമത്തെ ചിത്രമായത് കൊണ്ട് വലിയ പ്രചരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

English summary
Gopichand Innamuri, 27, who owns a modest restaurant in Narsaraopet, Guntur, walked into the benefit show for cancer patients in a city theatre.
Please Wait while comments are loading...