ഓഹരി വ്യാപാരത്തില്‍ കള്ളക്കളി; മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ സെബി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഓഹരി വ്യാപാരത്തില്‍ കള്ളക്കളി നടത്തിയ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ കുടുംബത്തിന് സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പിഴ വിധിച്ചു. രൂപാണിയുടെ കുടുംബം ഉള്‍പ്പെടെ 22 കമ്പനികള്‍ക്കാണു പിഴ ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

ഗസാരംഗ് കെമിക്കല്‍സിന്റെ പേരില്‍ ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചതിനാണ് രൂപാണിയുടെ കുടുംബത്തിനെതിരെ നടപടിയെടുത്തത്. 2011 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലത്താണ് കൃത്രിമം നടന്നതായി സെബി പറയുന്നു. ഇതേതുടര്‍ന്ന് 2016 മേയില്‍ 22 കമ്പനികള്‍ക്കും കാരണം കാണിക്കല്‍ നോട്ടിസ് സെബി അയച്ചിരുന്നെങ്കിലും രൂപാണി ഇതിനു മറുപടി നല്‍കിയില്ലെന്നും സെബി അറിയിച്ചു.

സോളാര്‍; ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും പാരവെച്ചത് ചെന്നിത്തലയോ?

sebi-1

ഗുജറാത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടന്ന അഴിമതി ആരോപണം ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്. സെബിയുടെ നടപടി നേരിട്ട വിജയ് രൂപാണി രാജിവയ്ക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അടുത്തിടെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവല്‍ എന്നിവര്‍ക്കെതിരായ ആരോപണങ്ങള്‍ഉ ഉയര്‍ന്നുവന്നിരുന്നു.


English summary
Sebi Imposes Rs 15 Lakh Fine on Gujarat CM Vijay Rupani's Family for Manipulative Trading

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്