കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ പടക്ക കടക്ക് തീപ്പിടിച്ച് അഞ്ച് പേര്‍ മരിച്ചു

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ കൊല്ലകുറിച്ചി ജില്ലയിലെ ശങ്കുപുരത്ത് പടക്കകടക്ക് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. തീ അണയ്ക്കാനുള്ള ശ്രമം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണെന്ന് കള്ളക്കുറിച്ചി കളക്ടര്‍ അറിയിച്ചു. മരണ സംഖ്യ ഉയരുമെന്നാണ് ആശങ്കയെന്നും കലക്ടര്‍ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു.

r3

കള്ളക്കുറിച്ചി ജില്ലയിലെ ശങ്കരപുരം ടൗണില്‍ ഇന്ന് രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കടയില്‍ ജോലി ചെയ്തിരുന്ന നാല് പേര്‍ സംഭവ സ്ഥലത്ത് നിന്ന് തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരണപ്പെട്ടത്. ഖാലിദ്, ഷാ, ആലം, ഷേഖ് ബശീര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. പൊള്ളലേറ്റവരെ കള്ളക്കുറിച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പടക്ക കടയ്ക്ക് സമീപത്തെ ബേക്കറിയില്‍ നിന്നും തീ പടര്‍ന്നതാണ് അപടക കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബേക്കറിയില്‍ സൂക്ഷിച്ചിരുന്ന നാല് ഗാസ് സിലിണ്ടറും പൊട്ടിത്തെറിച്ചിരുന്നു.

ദീപാവലി പ്രമാണിച്ച് കടയില്‍ വന്‍ പടക്കശേഖരമാണുണ്ടായിരുന്നത്. അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന് സാധിച്ചത്. സമീപത്തെ കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ ശങ്കരാപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് വിവരം.

English summary
Five killed in firecracker shop fire in Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X