Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ എതിര്‍ത്തില്ല, ഭക്ഷ്യ ജിഎസ്ടിയില്‍ വിശദീകരണവുമായി ധനമന്ത്രി

ദില്ലി: ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടിയില്‍ പ്രതിപക്ഷ സംസ്ഥാനങ്ങളുടെ എതിര്‍പ്പുയര്‍ന്നതിന് പിന്നാലെ വിശദീകരണവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ജിഎസ്ടി കൗണ്‍സിലില്‍ ഈ വിഷയം വന്നപ്പോള്‍ കേരളം അടക്കമുള്ള ഒരു സംസ്ഥാനവും എതിര്‍ത്തിരുന്നില്ലെന്ന് ധനമന്ത്രി ചൂണ്ടിക്കാണിച്ചു.

1

ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ തെറ്റിദ്ധാരണയുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ഇത് ആദ്യമായിട്ടാണോ ഇത്തരം ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നികുതി കൂടുന്നത്. ജിഎസ്ടിക്ക് മുമ്പും ഭക്ഷ്യധാന്യങ്ങള്‍ക്ക് പഞ്ചാബ് നികുതി ഈടാക്കിയിരുന്നു. പഞ്ചാബ് ഇത്തരത്തില്‍ രണ്ടായിരം കോടിയാണ് നേടിയത്. യുപി ഏഴുന്നൂറ് കോടിയും.

ഈ നിയമത്തിന്റെ ദുരുപയോഗം ഫിറ്റ്‌മെന്റ് കമ്മിറ്റി പരിശോധിച്ചതാണ്. തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും ഇതിലുണ്ടായിരുന്നു. ഈ കമ്മിറ്റി ദുരുപയോഗം ചെയ്യല്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശങ്ങളും കൈമാറിയിരുന്നു. പാക്കറ്റിലുള്ള വസ്തുക്കള്‍ പൊട്ടിച്ചാണ് വില്‍പ്പന നടത്തുന്നതെങ്കില്‍ ജിഎസ്ടി ഈടാക്കില്ല.

ഇതെല്ലാം ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനമങ്ങളാണ്. ബിജെപി ഭരിക്കാത്ത പ്രതിപക്ഷ സംസ്ഥാനങ്ങളെല്ലാം ഈ തീരുമാനങ്ങളെ അനുകൂലിച്ചതാണ്. കേരളം. തമിഴ്‌നാട്, ബംഗാള്‍, ആന്ധ്രപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവരും ഇത് അംഗീകരിച്ചതാണ്.

ഐകണ്‌ഠ്യേന തീരുമാനിച്ചൊരു കാര്യമാണിത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ അംഗങ്ങള്‍ നിര്‍ദേശിച്ച മാറ്റങ്ങളാണിതില്‍. നികുതി ചോര്‍ച്ച തടയാന്‍ ഈ തീരുമാനം ആവശ്യമായിരുന്നു. പല തരത്തില്‍ നടപ്പാക്കാന്‍ ഇത് തീരുമാനിച്ചു. എ്ന്നാല്‍ ജിഎസ്ടി കൗണ്‍സിലിലെ എല്ലാ അംഗങ്ങളുടെയും പിന്തുണയോടെയാണ് ഈ വിലവര്‍ധന നടപ്പാക്കിയതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

അതേസമയം വിലവര്‍ധനയ്ക്ക് കാരണമായ ജിഎസ്ടി നിരക്ക് വര്‍ധനയ്‌ക്കെതിരെ ധനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടതും നിരക്ക് വര്‍ധന പിന്‍വലിക്കണമെന്നാണ്.

സാധാരണ ജനങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കുന്ന നടപടികളെ കേരളം പിന്തുണയ്ക്കില്ല. ചെറിയ അളവില്‍ പാക്കറ്റുകളിലാക്കി വില്‍ക്കുന്ന പലചരക്ക് സാധനങ്ങള്‍ക്കും വില വര്‍ധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ജിഎസ്ടി നിരക്കിനെ പറ്റിയുള്ള കേന്ദ്ര വിജ്ഞാപനത്തില്‍ രാജ്യത്താകെ സംശയങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നിട്ടുണ്ടെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ആശങ്കകള്‍ പരിഹരിച്ച് ആവശ്യമായ തിരുത്തല്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+