Get Updates
Get notified of breaking news, exclusive insights, and must-see stories!

മമതയുടെ രഹസ്യനീക്കം പുറത്ത്; കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന ജിഎഫ്പിയെ കണ്ടു... തൂത്തുവാരുമോ

പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയില്‍ മമത ബാനര്‍ജി എത്തിയത് വലിയ ദൗത്യങ്ങളുമായി. പല പാര്‍ട്ടികളില്‍ നിന്നും പ്രമുഖര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നത് മാത്രമല്ല മമതയുടെ വരവിന്റെ ഉദ്ദേശം. ഒരു പാര്‍ട്ടിയെ മൊത്തമായി തൃണമൂലില്‍ ലയിപ്പിക്കാനാണ് നീക്കം. ഇതിന് കരുക്കള്‍ നീക്കി രാഷ്ട്രീയ തന്ത്രജ്ഞനും മമതയുടെ അടുത്ത സഹായിയുമായ പ്രശാന്ത് കിഷോര്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി രഹസ്യ ചര്‍ച്ച നടത്തി.

എന്നാല്‍ ആ ചര്‍ച്ച ഫലം കണ്ടില്ല. തൊട്ടുപിന്നാലെ മമത ബാനര്‍ജി ജെഎഫ്പിയുടെ നേതാക്കളെ കാണുകയാണ്. പുതിയ സഖ്യം ഗോവയില്‍ രൂപപ്പെട്ടേക്കും. ജിഎഫ്പി കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് ശ്രമിച്ചുവരവെയാണ് തൃണമൂല്‍ ഇവരെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഗോവ ഫോര്‍വേഡ് പാര്‍ട്ടിയെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ലയിപ്പിക്കാനായിരുന്നു ശ്രമങ്ങള്‍. ഇക്കാര്യത്തില്‍ പ്രശാന്ത് കിഷോര്‍ ജിഎഫ്പിയുടെ നേതാവ് വിജയ് സര്‍ദേശായിയുമായി ചര്‍ച്ച നടത്തി. എന്നാല്‍ തൃണമൂലില്‍ ലയിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അത് ഞങ്ങള്‍ ഇതുവരെ ജനങ്ങളോട് പറഞ്ഞ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുമെന്നും വിജയ് സര്‍ദേശായി പറഞ്ഞു. തൊട്ടുപിന്നാലെയാണ് മമതയെത്തിയത്.

2

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് മമത ബാനര്‍ജി കഴിഞ്ഞ ദിവസമാണ് ഗോവയിലെത്തിയത്. അവര്‍ ഇന്ന് വിജയ് സര്‍ദേശായിയുമായി ചര്‍ച്ച നടത്തുകയാണ്. ഒരുപക്ഷേ, ജെഎഫ്പിയും തൃണമൂലും ഗോവയില്‍ സഖ്യം രൂപീകരിച്ചേക്കും. പ്രധാന പാര്‍ട്ടിയുമായി സഖ്യം ചേരണമെന്നാണ് ജെഎഫ്പിയുടെ നിലപാട്. ബിജെപിയെ പരാജയപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ജെഎഫ്പിയുടെ നീക്കം.

3

കഴിഞ്ഞ കാലം വരെ ബിജെപിക്കൊപ്പമായിരുന്നു ജെഎഫ്പി. കഴിഞ്ഞ ഏപ്രിലിലാണ് ഉടക്കിയത്. ഇതോടെയാണ് പ്രതിപക്ഷത്ത് ശക്തമായ ഐക്യനിര വേണമെന്ന് വിജയ് സര്‍ദേശായി പറയാന്‍ തുടങ്ങിയത്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ ശ്രമം തുടങ്ങുകയും ചെയ്തു. എന്നാല്‍ നവംബര്‍ നാല് വരെ കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ സമയം നല്‍കിയിരിക്കുകയാണ് ജെഎഫ്പി. അതിനിടെയാണ് മമതയുടെ നീക്കം.

4

40 അംഗ നിയമസഭയില്‍ മൂന്ന് എംഎല്‍എമാരാണ് വിജയ് സര്‍ദേശായിയുടെ പാര്‍ട്ടിക്കുള്ളത്. കഴിഞ്ഞ ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു സര്‍ദേശായി. പിന്നീട് ബിജെപി ശക്തിപ്പെട്ടതോടെ ഇവരുമായി ഉടക്കി. സഖ്യത്തില്‍ നിന്ന് പുറത്തുപോരേണ്ടി വരികയും ചെയ്തു. ബിജെപി സാമൂഹിക വിരുദ്ധരുടെ കൂട്ടായ്മയാണ് എന്നാണ് ഇപ്പോള്‍ വിജയ് സര്‍ദേശായി ആരോപിക്കുന്നത്.

5

ഗോവയില്‍ ഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാളിലെ മികച്ച വിജയ ശേഷം അവര്‍ ത്രിപുരയിലും അസമിലും ഗോവയിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഗോവയില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂലില്‍ ചേര്‍ന്നിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിയും നടി നഫീസ അലിയും ലിയാണ്ടര്‍ പേസും ഉള്‍പ്പെടെയുള്ള പ്രമുഖരാണ് തൃണമൂലില്‍ ചേര്‍ന്നിരിക്കുന്നത്.

സൗന്ദര്യം പിന്നെയും കൂടിയോ? മീര ജാസ്മിന്‍-ജയറാം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

6

കോണ്‍ഗ്രസുമായി സഖ്യം ചേരാനാണ് ജിഎഫ്പിക്ക് താല്‍പ്പര്യം. കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ തൃണമൂലുമായി സഖ്യമുണ്ടാക്കും. മമതയുമായുള്ള ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനത്തിന് സാധ്യതയുണ്ട്. അതേസമയം, അടുത്ത ദിവസം രാഹുല്‍ ഗാന്ധി ഗോവയില്‍ എത്തും. ഗോവയില്‍ ചെറുപാര്‍ട്ടികളുമായി സഖ്യം ചേരാന്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

7

2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 അംഗ നിയമസഭയില്‍ ഏറ്റവും വലിയ കക്ഷിയായി കോണ്‍ഗ്രസാണ് തിരഞ്ഞെടുക്കപ്പെട്ടത്. 17 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചു. 13 സീറ്റാണ് ബിജെപിക്ക് കിട്ടിയത്. മൂന്ന് വീതം സീറ്റുകള്‍ ലഭിച്ച രണ്ടു പാര്‍ട്ടികളെ കൂടെ ചേര്‍ത്ത് ബിജെപി ഭരണം പിടിക്കുകയായിരുന്നു. മനോഹര്‍ പരീക്കര്‍ മരിച്ചതോടെ ചെറുപാര്‍ട്ടികള്‍ക്ക് ബിജെപിയോടുള്ള താല്‍പ്പര്യം കുറഞ്ഞിട്ടുണ്ട്. ഈ അവസരം മുതലെടുക്കാനാണ് കോണ്‍ഗ്രസും തൃണമൂലും ശ്രിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+