മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ബിജെപിയിലേക്കോ: അഭ്യൂഹം ശക്തമാക്കി ഫഡ്നാവിസുമായുള്ള കൂടിക്കാഴ്ച
മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടികള്‍ നേരിടേണ്ടി വന്നേക്കുമെന്ന് സുചന. മുതിർന്ന പാർട്ടി നേതാവ് അശോക് ചവാന്‍ ബി ജെ പിയില്‍ ചേർന്നേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ബി ജെ പി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസുമായി അശോക് ചവാന്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇത്തരം അഭ്യൂഹങ്ങള്‍ ശക്തമായത്.
ജീന്‍സിലും ഷർട്ടിലും തകർത്ത് കാവ്യാമാധവന്‍: കിടിലന്‍ മേക്കോവർ; വൈറലായി പുത്തന്‍ ചിത്രം
ബി ജെ പി ഭാരവാഹികളുമായി നേരത്തെ തന്നെ വ്യക്തിപരമായി അടുപ്പം സൂക്ഷിക്കുന്ന ചവാന്‍ പാർട്ടി മാറ്റത്തിനുള്ള കളം ഒരുക്കുന്നുവെന്നാണ് ചില റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആശിഷ് കുൽക്കർണിയുടെ വസതിയിൽ വച്ചായിരുന്നു ഇരു നേതാക്കളുടേയും കൂടിക്കാഴ്ച.

എന്നാല്‍ താന്‍ ബി ജെ പിയില്‍ ചേർന്നേക്കുമെന്ന വാർത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി അശോക് ചവാന്‍ രംഗത്ത് എത്തി. ഡൽഹിയിൽ നടക്കുന്ന ഭാരത് ജോഡോ കോൺഗ്രസ് റാലിയിൽ താൻ ഉടൻ പങ്കെടുക്കുമെന്ന് ഇന്ത്യാ ടുഡേയോട് സംസാരിക്കവെ അശോക് ചവാൻ വ്യക്തമാക്കി. ''താൻ ബിജെപിയിൽ ചേരുമെന്ന ഊഹാപോഹങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രി ഫഡ്‌നാവിസ് എത്തിയപ്പോൾ ഞാൻ ആശിഷ് കുൽക്കർണിയുടെ വീട്ടിലുണ്ടായിരുന്നു. നിരവധി അതിഥികളുടെ സാന്നിധ്യത്തിൽ ഞങ്ങൾ ഒരു സൗഹൃദ കൂടിക്കാഴ്ച നടത്തി. അത് മാത്രമാണ് നടന്നത്. തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്''- അശോക് ചവാന്‍ പറഞ്ഞു
13300 കോടിയുടെ ആസ്തിയുള്ള പ്രസാദ് മുതല്‍ സിന്ധ്യവരെ: ഇന്ത്യയിലെ കോടീശ്വരന്മാരായ രാഷ്ട്രീയക്കാർ

എന്നിരുന്നാലും, നിയമസഭയിലെ ഉദ്ധവിന്റെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാരിന്റെ വിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് അശോക് ചവാൻ വിട്ടുനിന്നത് മുതൽ ബിജെപി നേതാക്കളുമായി അടുപ്പത്തിലാണെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എം എൽ സി തെരഞ്ഞെടുപ്പിൽ ഏതാനും കോൺഗ്രസ് എം എൽ എമാർ ക്രോസ് വോട്ട് ചെയ്തതായി കോൺഗ്രസ് നേതാക്കളായ പൃഥ്വിരാജ് ചവാനും ചന്ദ്രകാന്ത് ഹന്ദോറും ആരോപിച്ചപ്പോഴും സംശയമുന നീണ്ടത് അശോക് ചവാന് നേർക്കായിരുന്നു.

രാജ്യസഭയിലും മഹാരാഷ്ട്രയിലെ എം എൽ സി തിരഞ്ഞെടുപ്പിലും തന്ത്രജ്ഞനായി നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് ആശിഷ് കുൽക്കർണി. ഒരു പതിറ്റാണ്ട് മുമ്പ് ശിവസേനാ മേധാവി ബാൽ താക്കറെയുമായും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായും അദ്ദേഹം ഹ്രസ്വമായ ബന്ധം പുലർത്തിയിരുന്നു. മഹാരാഷ്ട്ര ബി ജെ പിയിൽ പ്രദേശ് വൈസ് പ്രസിഡന്റായി നിയമിക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം ശിവസേനയുമായും കോൺഗ്രസുമായും വളരെ അടുത്ത് ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.

മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ നിന്നുള്ള കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവാണ് അശോക് ചവാൻ. മുൻ മുഖ്യമന്ത്രി ശങ്കർറാവു ചവാന്റെ മകനായ അദ്ദേഹം 2008 മുതൽ 2010 വരെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. ആദർശ് ഹൗസിംഗ് സൊസൈറ്റി അഴിമതിയിൽ അദ്ദേഹത്തിന്റെ പേരും ഉള്‍പ്പെട്ടപ്പോള്‍ പാർട്ടി ഹൈക്കമാൻഡ് ഇടപെട്ട് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെപ്പിക്കുകയും ചെയ്തിരുന്നു.
-
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications