കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടോലെ മുതൽ സിദ്ധു വരെ; ബിജെപി വിമതർ പാർട്ടി തലപ്പത്ത്, രാഹുലിന്റെ മാസ്റ്റർ പ്ലാനിൽ ബിജെപി കോട്ട തകരുമോ?

പട്ടോലെ മുതൽ സിദ്ധു വരെ;ബിജെപി വിമതർ പാർട്ടി തലപ്പത്ത്,രാഹുലിന്റെ മാസ്റ്റർ പ്ലാനിൽ കാലിടറുമോ ബിജെപിക്ക്?

Google Oneindia Malayalam News

ന്യൂഡൽഹി: മാസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് കഴിഞ്ഞ ദിവസം പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നവ്ജോത് സിങ് സിദ്ധുവിനെ എഐസിസി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നിയമിക്കുന്നതും വെള്ളിയാഴ്ച അദ്ദേഹം ചുമതലയേറ്റെടുക്കുന്നതും. ക്രിക്കറ്ററിൽ നിന്നും രാഷട്രീയത്തിന്റെ ക്രീസിലേക്ക് എത്തിയ സിദ്ധുവിന്റെ ദിൽസ്കൂപ്പായിരുന്നു സംസ്ഥാന കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം. ഒരു പതിറ്റാണ്ടോളം ബിജെപി പാളയത്തിൽ കളി പഠിച്ച ശേഷമാണ് സിദ്ധു കോൺഗ്രസിലെത്തുന്നതും ഇപ്പോൾ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ വരെയാകുന്നതും.

സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി

1

നവ്ജോത് സിങ് സിദ്ധു മാത്രമല്ല, ബിജെപിയിൽ നിന്നും കോൺഗ്രസിലെത്തി ഇപ്പോൾ പാർട്ടിയുടെ തന്നെ ഉന്നത പദവിയിലിരിക്കുന്ന നിരവധി നേതാക്കളുണ്ട് അഖിലേന്ത്യ തലത്തിൽ കോൺഗ്രസിന്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ ട്രെൻഡ് ദേശീയ രാഷ്ട്രീയത്തിൽ കൃത്യമായി തന്നെ പ്രതിഫലിക്കുന്നുമുണ്ട്. ബിജെപിയുടെ പാർലമെന്റ് അംഗം കൂടിയായിരുന്ന നാന പട്ടോലെ മഹാരാഷ്ട്രയിൽ കോൺഗ്രസ് അധ്യക്ഷനാകുന്നത് കഴിഞ്ഞ ഫെബ്രുവരിയിൽ കഴിഞ്ഞ മാസമാണ് റേവന്ത് റെഡ്ഡിയെ കോൺഗ്രസ് തെലങ്കാനയുടെ ചുമതല ഏൽപ്പിക്കുന്നത്. ബിജെപി വിട്ട് സ്വന്തം പാളയത്തിലേക്ക് എത്തിയവരെ അത്രമാത്രം വിശ്വാസത്തിലെടുത്താണ് ഇപ്പോൾ കോൺഗ്രസ് മുന്നോട്ട് പോകുന്നതെന്നാണ് ഈ നിയമനങ്ങളെല്ലാം വ്യക്തമാക്കുന്നത്.

2

റേവന്ത് റെഡ്ഡി കോൺഗ്രസിലെത്തിയിട്ട് നാല് വർഷം മാത്രമാണ് ആകുന്നത്. മുതിർന്ന നേതാക്കളെയെല്ലാം മറികടന്നാണ് ആർഎസ്എസിന്റെ വിദ്യാർഥി സംഘടനയായ എബിവിപിയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ റെഡ്ഡിയുടെ നിയമനം. 2003 മുതൽ 2017 വരെ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്), തെലലുങ്ക് ദേശം പാർട്ടി (ടിഡിപി) തുടങ്ങി രണ്ട് വ്യത്യസ്ത രാഷ്ട്രീയ കക്ഷികളുടെ ഭാഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

3

മഹാരാഷ്ട്രയിൽ നാന പട്ടോലെയും വേര് കോൺഗ്രസിൽ തന്നെയാണെന്ന് പറയാമെങ്കിലും രണ്ട് തവണ പാർട്ടി വിട്ട് ബിജെപിയിൽ എത്തിയ നേതാവാണ് പട്ടോലെ. 1990ലാണ് പട്ടോലെയുടെ രാഷ്ട്രീയ കരിയർ ആരംഭിക്കുന്നത്. 2009 മുതൽ 2018 വരെ ബിജെപിയിലായിരുന്ന അദ്ദേഹം പല ഉന്നത സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പിന്നീട് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയപ്പോഴും നിർണായക സ്ഥാനങ്ങൾ അദ്ദേഹത്തെ കാത്തിരിപ്പുണ്ടായിരുന്നു.

4

അതേസമയം ഇത്തരം നീക്കങ്ങളെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് ശക്തമായ എതിർപ്പും അമർഷവുമുണ്ട്. പഞ്ചാബിൽ സിദ്ധുവിനെതിരെ അമരീന്ദർ ക്യാംപ് അത്രത്തോളം നിലപാട് കടുപ്പിക്കാൻ കാരണം ഈ അമർഷമാണ്. പതിറ്റാണ്ടുകളായി കോൺഗ്രസിനായി പ്രവർത്തിക്കുന്ന നേതാക്കളെ ഒഴിവാക്കിയാണ് ഇന്നലെ വന്നവർക്ക് പാർട്ടി പദവികൾ വെച്ചുനീട്ടുന്നത് എന്ന വിമർശനം ശക്തമാണ്. ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരായ രാഹുലിന്റെയും പ്രിയങ്കയുടെയും തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെടുന്നില്ല എന്നതിന്റെ തെളിവ് കൂടിയാണിത്.

5

അതേസമയം ബിജെപിയുമായി പോരാടാൻ തയാറുള്ള എല്ലാവരെയും ഉൾക്കൊള്ളുന്നതും അവർക്ക് അതിന് എല്ലാവിധ പിന്തുണയും നൽകുന്നതുമാണ് രാഹുലിന്റെ മാസ്റ്റർ പ്ലാൻ എന്ന് വാദിക്കുന്നവരുമുണ്ട്. ദേശീയ തലത്തിൽ വലിയ തിരിച്ചടികൾ നേരിടുന്ന കോൺഗ്രസിന് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ശക്തമായൊരു തിരിച്ചുവരവ് അനിവാര്യമാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളെ അതിന് മുന്നോടിയായുള്ള ആദ്യ പടിയായാണ് കോൺഗ്രസ് കാണുന്നതും. ഈ സാഹചര്യത്തിൽ സിദ്ധു, റെഡ്ഡി, പട്ടോലെ എന്നിവരുടെ സാനിധ്യവും നേതൃത്വവും കോൺഗ്രസിന് ഗുണം ചെയ്യുമെന്നും അക്കൂട്ടർ വാദിക്കുന്നു.

6

കോൺഗ്രസിൽ വരത്തന്മാരെങ്കിലും അണികൾക്കിടയിലുള്ള സ്വാധീനമാണ് സിദ്ധു മുതൽ റെഡ്ഡി വരെയുള്ള നേതാക്കളെ പാർട്ടി തലപ്പത്തേക്ക് എത്തിക്കാൻ കാരണമായതെന്ന് വിശ്വസിക്കപ്പെടുന്നു. ഗാന്ധി കുടുംബത്തിന്റെ ഗുഡ് ബുക്കിലും ഇടം നേടാൻ സഹായിച്ചത് അത് തന്നെയാണ്. രാഹുൽ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണ് സിദ്ധുവിന്റെ കോൺഗ്രസ് പ്രവേശനം. വർഷങ്ങൾക്കിപ്പുറം പ്രിയങ്കയെയും വിശ്വാസത്തിലെടുക്കാൻ സിദ്ധുവിന് സാധിച്ചു.

7

ബിജെപിക്കെതിരെ പോരാടുന്നവരെ സ്വാഗതം ചെയ്യുക എന്ന തന്റെ പൊതു ആശയത്തോടൊപ്പം ജനങ്ങളെ കൂടുതൽ കോൺഗ്രസിലേക്ക് ആകർഷിക്കാൻ കൂടിയാണ് രാഹുൽ ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് ജനസ്വീകര്യതയുള്ള നേതാക്കളെ പാർട്ടിയുടെ തലപ്പത്ത് തന്നെ നിയമിക്കുന്നതും. ഇതോടൊപ്പം ഹൈക്കമാൻഡിലേക്ക് വീണ്ടും പാർട്ടിയുടെ നിയന്ത്രണം ഏകോപിപ്പിക്കാനും കൂടുതൽ ശക്തമാക്കാനും സാധിക്കുമെന്ന കണക്കുകൂട്ടലുമുണ്ട്.

'ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥ, അച്ഛനെ കൊന്ന് ടാറ്റു ഉണ്ടാക്കി'; മനം നൊന്ത് ഡിംപലിന്റെ ഓഡിയോ, നിയമനടപടി എടുക്കുമെന്ന് തിങ്കൾ, ഞെട്ടലോടെ ആരാധകര്‍

Recommended Video

cmsvideo
PM Modi calls vaccinated people 'Bahubali'

English summary
From Nana Patole to Navjot Singh Sidhu, BJP rebels made as congress party state chiefs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X