കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗി നൂഡില്‍സ് സുരക്ഷിതമെന്ന് പരിശോധനാ ഫലം; ഉടന്‍ തിരിച്ച് വരും

Google Oneindia Malayalam News

ദില്ലി: മാഗി നൂഡില്‍സില്‍ അപകടരമായ അളവില്‍ ഒരു ചേരുവയും ഇല്ലെന്ന് പരിശോധനാ ഫലം. മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ അംഗീകാരമുള്ള പരിശോധനാകേന്ദ്രമാണിത്.

ഗോവ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ആണ് മാഗിയുടെ അഞ്ച് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. ഒന്നില്‍ പോലും എന്തെങ്കിലും പ്രശ്‌നമുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞില്ല.

Maggi Noodles

അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ ഈയം കലര്‍ന്നിരിയ്ക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് മാഗി നൂഡില്‍സ് വിവാദത്തിലായത്. ഒട്ടേറെ സംസ്ഥാനങ്ങളില്‍ മാഗി നിരോധിയ്ക്കപ്പെട്ടു. ഇതോടെ നെസ്ലെ കമ്പനി മാഗി നൂഡില്‍സ് വിപണയില്‍ നിന്ന് പൂര്‍ണമായും പിന്‍വലിയ്ക്കുകയായിരുന്നു.

അജിനോ മോട്ടോ(എംഎസ്ജി)യുടെ അളവ് സംബന്ധിച്ചും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മൈസൂരിലെ പരിശോധനാഫലം നെസ്ലെ കമ്പനിയ്ക്ക് ആത്മവിശ്വാസം പകരുന്നതാണ്. ഉടന്‍ തന്നെ മാഗി ഇന്ത്യന്‍ വിപണിയിലേയ്ക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാഗി നൂഡില്‍സിനെ വിപണിയില്‍ തിരിച്ചെത്തിയ്ക്കുക എന്നതാണ് തന്നെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നാണ് നെസ്ലെ ഇന്ത്യ മേധാവി സുരേഷ് നാരായണ്‍ പറഞ്ഞത്.

English summary
In a major boost to Nestle India, FSSAI-approved laboratory of Central Food Technological Research Institute (CFTRI) has found Maggi noodles to be in compliance with the country's food safety standards.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X