ദീപശിഖയേന്തുന്നത് 'ഗാല്‍വാന്‍ സൈനികന്‍': ബീജിങ് വിന്റർ ഒളിമ്പിക്സ് ചടങ്ങുകള്‍ ഇന്ത്യ ബഹിഷ്കരിക്കും
ദില്ലി: ബീജിങ്ങില്‍ നടക്കുന്ന വിന്റർ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ബഹിഷ്കരിച്ച് ഇന്ത്യ. ഇന്ത്യയും ചൈനയും തമ്മില്‍ കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ അതിർത്തിയായ ഗാല്‍വാന്‍ താഴ്വരിയിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ചൈനീസ് ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ ക്വി ഫബാവോയെ വിന്റർ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ ദീപശിഖയേന്താന്‍ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ഇന്ത്യ ചടങ്ങ് ബഹിഷ്‌കരിച്ചത്. കേന്ദ്ര വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബഗ്ജിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
ചൈനീസ് തീരുമാനത്തെ ഖേദകരമെന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് ബീജിംഗിലെ ഇന്ത്യയുടെ ഉന്നത നയതന്ത്രജ്ഞൻ പരിപാടിയുടെ ഉദ്ഘാടന, സമാപന ചടങ്ങുകളിൽ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി. "അതെ, ഈ വിഷയത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടു. ഒളിമ്പിക്‌സ് പോലുള്ള ഒരു പരിപാടിയെ രാഷ്ട്രീയവത്കരിക്കാൻ ചൈനീസ് തിരഞ്ഞെടുത്തത് ഖേദകരമാണ്. ബീജിംഗിലെ ഇന്ത്യൻ എംബസിയുടെ ചുമതലയിലുള്ളവർ ബീജിംഗ് 2022 വിന്റർ ഒളിമ്പിക്‌സിന്റെ ഉദ്ഘാടനത്തിലും സമാപന ചടങ്ങിലും പങ്കെടുക്കില്ലെന്ന് അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," അദ്ദേഹം വ്യക്തമാക്കി.

ലഡാക്കിന്റെ കിഴക്കൻ സെക്ടറിലെ ഗാൽവാൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടലുകളിൽ ഇന്ത്യക്ക് 20 സൈനികരെ നഷ്ടമായിരുന്നു. ചൈനീസ് അതിർത്തിയില്‍ 1962 ലെ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആള്‍നാശമായിരുന്നു ഇത്. മറുവശത്ത് തങ്ങളുടെ നാല് സൈനികർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് ചൈന അവകാശപ്പെടുന്നത്. സംഘർഷത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഗാൽവാൻ നദിക്ക് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ കുറഞ്ഞത് 38 ചൈനീസ് സൈനികരെങ്കിലും മുങ്ങിമരിച്ചു എന്നാണ് ഓസ്‌ട്രേലിയൻ പത്രമായ ദി ക്ലാക്‌സണിന്റെ പുതിയ അന്വേഷണ റിപ്പോർട്ട് അവകാശപ്പെടുന്നത്.
ജൂൺ 15ന് രാത്രി ഗാൽവാൻ താഴ്‌വരയിലെ തർക്കപ്രദേശത്ത് ചൈനീസ് കയ്യേറ്റം നീക്കം ചെയ്യാന്‍ ഇന്ത്യൻ സൈന്യം അതിർത്തിയിലേക്ക് എത്തുകയായിരുന്നു. ഇവിടെ വെച്ച് ചൈനയുടെ കേണൽ ക്വി ഫാബാവോയും 150 ചൈനീസ് സൈനികരും തമ്മില്‍ കാണുകയായിരുന്നു. ഇന്ത്യൻ സൈനികരുമായി പ്രശ്നം ചർച്ച ചെയ്യുന്നതിനുപകരം ചെനീസ് സൈന്യം സംഘർഷത്തിന്റെ പാത സ്വീകരിക്കുകയുമായിരുന്നെന്നും ഓസ്ട്രേലിയന്‍ പത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതേസമയം, ക്വി ഫബാവോ ദീപശിഖയേന്തുന്ന വാര്‍ത്ത പുറത്ത് വന്നതോടെ ചൈനക്കെതിരെ വിമർശനവുമായി അമേരിക്കയും രംഗത്ത് എത്തിയിട്ടുണ്ട്. വളരെ മോശം തീരുമാനം എന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. സിൻജിയാങ് പ്രവിശ്യയിൽ ഉയ്ഗൂർ മുസ്ലീങ്ങൾക്കെതിരെയുള്ള അവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി യുഎസും യൂറോപ്യൻ യൂണിയനും മറ്റ് നിരവധി രാജ്യങ്ങളും ഒളിമ്പിക്സ് ചടങ്ങുകളിൽ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അതേസമയം, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, കൂടാതെ 30 രാഷ്ട്ര, അന്തർദേശീയ സംഘടനാ തലവൻമാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
ആരാധകന്റെ കല്യാണത്തിന് കുടുംബസമേതമെത്തി ഞെട്ടിച്ച് ആസിഫ് അലി
Recommended Video
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications