Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗക്കേസില്‍ എംഎല്‍എക്ക് അറസ്റ്റില്ല!! യോഗിയുടെ വസതിക്ക് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം!!

യോഗിയുടെ വസതിക്ക് സമീപം യുവതിയുടെ ആത്മഹത്യാശ്രമം

ലഖ്‌നൗ: തന്നെ ബലാത്സംഗം ചെയ്തത് ബിജെപി എംപിയാണെന്ന് അറിഞ്ഞിട്ടും നടപടിയെടുക്കാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ പെണ്‍കുട്ടിയുടെ പ്രതിഷേധം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ വച്ച് പെണ്‍കുട്ടിയുടെ കുടുംബവും ആത്മഹത്യാശ്രമം നടത്തി. അതേസമയം യുവതിക്ക് കുഴപ്പമൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. ഉനയില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ കുല്‍ദീപ് സിംഗ് സെങ്കര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഇയാള്‍ക്കൊപ്പം കൂട്ടാളികളും തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതി പരാതി.

1

കുല്‍ദീപിനെതിരെ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വലിയ പ്രശ്‌നങ്ങളാണ് തന്റെ കുടുംബത്തിന് നേരിടേണ്ടി വന്നതെന്ന് യുവതി പറയുന്നു. തന്റെ വീട്ടിലുള്ളവരെ നിരന്തരം കുല്‍ദീപ് ഭീഷണിപ്പെടുത്തിയെന്നും പിതാവിനെ തല്ലിച്ചതച്ചെന്നും യുവതി പറയുന്നു. സംഭവത്തില്‍ കഴിഞ്ഞ ഒരുവര്‍ഷമായി ഓരോ ഓഫീസുകളില്‍ കയറിയിറങ്ങുകയാണ്. യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ആരും എന്റെ പരാതി കേള്‍ക്കാന്‍ പോലും തയ്യാറായില്ല. അതുകൊണ്ടാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കുറ്റക്കാരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ ഇനിയും ആത്മഹത്യക്ക് ശ്രമിക്കുമെന്ന് യുവതി പറഞ്ഞു. യോഗിയുടെ വസതിക്ക് മുന്നിലെത്തിയ യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യാനാണ് ശ്രമിച്ചത്.

2

അതേസമയം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിന് ഈ പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൗതം പാലി സ്റ്റേഷനിലാണ് ഇവരും കുടുംബവും ഇപ്പോഴുള്ളത്. കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഫലമൊന്നും ഉണ്ടായിട്ടില്ല എന്ന് യുവതി വ്യക്തമാക്കി. എന്നാല്‍ കുല്‍ദീപിന്റെ കുടുംബവുമായി യുവതിയുടെ കുടുംബത്തിന് പ്രശ്‌നങ്ങളുണ്ടെന്ന് പോലീസ് പറഞ്ഞു. 10-12 വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് യുവതി എംഎല്‍എയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ സത്യമാണോ എന്ന് അറിയില്ലെന്നും പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+