ഗോവയിലെ ബിജെപി മന്ത്രി ലോബോയും അനുയായികളും പാർട്ടി വിട്ടു: കോണ്‍ഗ്രസില്‍ ചേരും,
പനാജി: ഫെബ്രുവരി 14ന് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കി കൊണ്ട് മന്ത്രിയും അനുയായികളും പാർട്ടി വിട്ടു. പ്രമുഖ നേതാവും തുറമുഖ വകുപ്പ് മന്ത്രിയുമായ മൈക്കിൾ ലോബോയാമ് തിങ്കളാഴ്ച പാർട്ടിയിൽ നിന്ന് രാജിവെച്ചത്. പാർട്ടി അംഗ്വത്തത്തിനോടൊപ്പം തന്നെ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും അദ്ദേഹം ഉപേക്ഷിച്ചു.
ബി ജെ പി വിട്ട ലോബോ തിങ്കളാഴ്ച വൈകിട്ട് കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ലോബോ കോണ്‍ഗ്രസില്‍ ചേർന്നേക്കുമെന്ന തരത്തില്‍ നേരത്തെ തന്നെ വാർത്തകള്‍ പുറത്ത് വന്നിരുന്നു.

പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരിൽ നിന്ന് രാജിവച്ച ആദ്യ മന്ത്രിയും തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പി വിട്ട മൂന്നാമത്തെ എം എൽ എയുമാണ് ലോബോ. ബാർദേസ് താലൂക്കിലെ അസംബ്ലി മണ്ഡലങ്ങളിൽ അദ്ദേഹം പ്രചാരണങ്ങളിൽ പങ്കെടുക്കുകയും ബി ജെ പി ഇതര സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ തന്നെ ലോബോയുടെ പാർട്ടി വിടല്‍ ഉറപ്പായിരുന്നു.
ഡെനീം ഷോർട്സും അണിഞ്ഞ് പുതിയ സൈക്കിളിലേറി എസ്തർ അനില്‍: വൈറലായി ചിത്രങ്ങള്‍

"ഇന്നത്തെ തീരുമാനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ചാണ്. ബി ജെ പിയുമായുള്ള 15 വർഷത്തെ ബന്ധമാണ് തനിക്കുള്ളത്. അതിനാൽ ഒരു വശത്ത് എനിക്ക് വളരെ സങ്കടവും വേദനയും തോന്നുന്നു. എന്നെപ്പോലൊരു പ്രവർത്തകനെ ബി ജെ പിക്ക് വേണ്ട. അവർ നിങ്ങളെ പുറത്താക്കുന്നത് വരെ കാത്തിരിക്കുന്നത്. അതിന് മുമ്പ് തന്നെ നിങ്ങൾ നല്ല രീതിയിൽ പുറത്തുകടക്കണം. "- തിങ്കളാഴ്ച രാവിലെ ഗോവ നിയമസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയ ശേഷം ലോബോ പറഞ്ഞു,

തുറമുഖ വകുപ്പ് കൂടാതെ, ശാസ്ത്ര വകുപ്പിന്റെ ചുമതലയും ലോബോ കൈകാര്യം ചെയ്തു. ബി ജെ പിയിൽ പ്രവർത്തകർ തൃപ്തരല്ല. എനിക്കും തെറ്റുപറ്റിയിട്ടുണ്ട്,ഞാൻ എല്ലാം കണ്ടും കേട്ടുമിരിക്കുകയായിരുന്നു. എന്റെ മണ്ഡലത്തിൽ നിന്നു മാത്രമല്ല, മറ്റു മണ്ഡലങ്ങളിൽ നിന്നുമുള്ള ആളുകൾ എന്റെ അടുത്ത് വന്ന് സംസാരിച്ചു. ഞങ്ങളെപ്പോലുള്ള ചെറിയ ആളുകൾക്ക് സ്ഥാനമില്ലാത്ത വിധം പാർട്ടി വളർന്നുവെന്നും അവർ പറഞ്ഞു. താഴെത്തട്ടിലുള്ള തൊഴിലാളികൾ പാർശ്വവത്കരിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നതായി എനിക്ക് തോന്നുന്നു- അദ്ദേഹം പറഞ്ഞു.

അതേസമയം ലോബോയുടെ രാജിയില്‍ പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി സാവന്ത് രംഗത്തെത്തി. "ഭാരതീയ ജനതാ പാർട്ടി മാതൃരാജ്യത്തെ പൂർണ്ണ ഭക്തിയോടെ സേവിക്കുന്നത് തുടരുന്ന ഒരു വലിയ കുടുംബമാണ്! അത്യാഗ്രഹത്തിന്റെയും വ്യക്തിതാൽപര്യങ്ങളുടെയും അജണ്ട നിറവേറ്റാനുള്ള ചില കൂറുമാറ്റങ്ങൾക്ക് നമ്മുടെ സദ്ഭരണത്തിന്റെ അജണ്ടയെ തടയാനാവില്ല. ഗോവൻ ജനത ഒരു ദശാബ്ദക്കാലമായി ബി ജെ പിയുടെ ഭരണവും വികസന മാതൃകയും കണ്ടിട്ടുണ്ട്. ഞങ്ങള്‍ക്ക് വീണ്ടും അധികാര തുടർച്ച് ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ജയ് ഹിന്ദ്, ജയ് ഗോവ"- ലോബോയുടെ രാജിക്ക് തൊട്ടുപിന്നാലെ, ഗോവ മുഖ്യമന്ത്രി സാവന്ത് ട്വീറ്റ് ചെയ്തു,

കലംഗുട്ടിൽ നിന്ന് രണ്ട് തവണ എം എൽ എയായ ലോബോ കോൺഗ്രസിൽ ചേരുമെന്ന് ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും തിങ്കളാഴ്ച വൈകുന്നേരം അദ്ദേഹത്തെ പാർട്ടിയിൽ ചേർന്നേക്കുമെന്നാണ് വൃത്തങ്ങൾ അറിയിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാർട്ടി നേതൃത്വവുമായി അത്ര അടുത്ത ബന്ധമല്ല ലോബോ വെച്ച് പുലർത്തുന്നത്. തിരഞ്ഞെടുപ്പ് മുന്‍ നിർത്തി പാർട്ടി നടത്തുന്ന പ്രവർത്തനങ്ങളിലടക്കം വലിയ വിമർശനമാണ് അദ്ദേഹം നടത്തുന്നത്. സംസ്ഥാനത്തിന്റെ മാലിന്യ സംസ്‌കരണ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാണ് ലോബോ. പാർട്ടിക്കുള്ളില്‍ നിന്നും അദ്ദേഹത്തിനെതിരെ വിമർശനങ്ങള്‍ ഉയർന്ന് വന്നിരുന്നു.












Click it and Unblock the Notifications