തമിഴ്നാടിന്റെ സ്വർണശേഖരം ഇത്രയധികമോ? 6720 ടൺ കൈവശം, അക്കാര്യത്തിൽ യുഎസിനൊപ്പം, റഷ്യ പിന്നിൽ!
ചെന്നൈ: സ്വർണം ഇന്ത്യക്കാർക്ക് ഒരുവികാരം ആണെന്ന് വെറുതെ പറയുന്നതല്ല. അതിന്റെ പ്രധാന കാരണം ഇന്ത്യക്കാർ അത് വാങ്ങിക്കൂട്ടുന്ന രീതിയാണ്. എത്ര തന്നെ വില കൂടിയാലും ഇവിടെ സ്വർണത്തിന്റെ ഡിമാൻഡ് ഒട്ടും കുറയുന്നില്ല. അത്രയധികം സ്വർണം ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്കാർ ഇക്കാര്യത്തിൽ പണമൊന്നും ഒരു പ്രശ്നമായി കാണുന്നേ ഇല്ല. അതിൽ തന്നെ വലിയ മുന്നേറ്റമാണ് തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഉള്ളത്.
തമിഴ്നാടിന്റെ സ്വർണത്തോടുള്ള താൽപര്യം കൂടുതൽ തിളക്കത്തോടെ തുടരുകയാണ്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച്, സംസ്ഥാനത്തെ കുടുംബങ്ങളുടെ കൈവശം ഏകദേശം 6720 ടൺ സ്വർണമുണ്ട് എന്നാണ് കരുതപ്പെടുന്നത്. ഇത് യുഎസ് ദേശീയ കരുതൽ ശേഖരത്തിന് തുല്യവും ജർമ്മനി, ഇറ്റലി, റഷ്യ എന്നീ രാജ്യങ്ങളുടെ സ്വർണ ശേഖരത്തേക്കാൾ കൂടുതലുമാണ് എന്ന് കേട്ടാൽ ആരായാലും ഒന്ന് ഞെട്ടിപ്പോകും.

അതുകൊണ്ടൊന്നും തീർന്നില്ല, ഇന്ത്യക്കാരുടെ കൈവശമുള്ള സ്വർണത്തിന്റെ 45% ദക്ഷിണേന്ത്യൻ സ്ത്രീകളുടേതാണ്. ഈ പ്രവണതയിൽ തമിഴ്നാടാണ് മുന്നിട്ട് നിൽക്കുന്നത്. സാമ്പത്തിക സുരക്ഷയുടെയും തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന സമ്പത്തിന്റെയും വൈകാരിക ഉറപ്പിന്റെയും പ്രതീകമായി മഞ്ഞ ലോഹം സംസ്ഥാനത്ത് വളരെക്കാലമായി കണക്കാക്കപ്പെടുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, സ്വർണം പ്രതിവർഷം 8 ശതമാനം മുതൽ 10 വരെ നിരക്കിൽ വളർന്നു. ഇതൊരു ചെറിയ കണക്കല്ലെന്ന് വില വർധന കൂടി കണക്കിലെടുമ്പോൾ ആണ് മനസിലാവുക. നിലവിൽ ഈ സ്ഥിരത സ്വർണത്തെ എല്ലാ വരുമാന വിഭാഗങ്ങളിലുമുള്ള കുടുംബങ്ങൾക്ക് ഏറ്റവും വിശ്വസനീയമായ ആസ്തികളിലൊന്നാക്കി മാറ്റുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു.
മധ്യവർഗത്തിനും താഴെ തട്ടിലുള്ള ആളുകൾ സ്വർണാഭരണങ്ങൾ എളുപ്പത്തിൽ ലഭ്യമായതും വിശ്വസനീയവുമായ ഒരു നിക്ഷേപമായി തുടരുന്നു. ചെറിയ അളവിൽ വാങ്ങാനും ആവശ്യമുള്ളപ്പോൾ എളുപ്പത്തിൽ പണമാക്കി മാറ്റാനും ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ സ്വർണത്തെ വലിയൊരു വിഭാഗം തങ്ങളുടെ വിവിധ ആവശ്യങ്ങൾക്കുള്ള നിക്ഷേപമായി മാത്രമാണ് കാണുന്നത്.
അതിനർത്ഥം ആഭരണപ്രീതി ഒട്ടുമില്ലെന്നല്ല. ഇന്ത്യക്കാർക്ക് വിവാഹങ്ങളിലും വിശേഷ അവസരങ്ങളിലും ഒക്കെ സ്വർണത്തിന്റെ ആഭരണങ്ങൾ നിർബന്ധമാണ്. ഇന്ത്യൻ സ്ത്രീകൾ ഉപയോഗിക്കുന്നത് പോലെ മറ്റൊരു ജനതയും സ്വർണ ആഭരണങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് നിസംശയം പറയാം. കമ്മലായും, വളയായും, മാലയായും ഒക്കെ ഇന്ത്യൻ സ്ത്രീകൾ സ്വർണത്തെ ഒപ്പം ചേർക്കുന്നു.
ഇഷ്ടം പിടിച്ചുപറ്റുന്ന നാണയങ്ങൾ
എന്നാൽ മറ്റൊരു വിഭാഗം ആളുകൾ സ്വർണത്തെ നിക്ഷേപമായി ഗൗരവമായി തന്നെ സമീപിക്കുകയാണ്. അതിൽ അവർ തേടുന്ന മാർഗം നാണയങ്ങൾ ആക്കി മാറ്റുക എന്നതാണ്. അതിലൂടെ വലിയ പരിധിവരെ പണിക്കൂലി എന്ന കാര്യത്തെ പൂർണമായി ഒഴിവാക്കാൻ ഇക്കൂട്ടർക്ക് സാധിക്കുന്നു. മാത്രമല്ല അത് ഉരുക്കി ആഭരണം ആക്കാനും വിൽക്കാനും ഒക്കെ എളുപ്പമാണ് താനും. കേരളത്തിലും തമിഴ്നാട്ടിലും ഒക്കെ കോയിനുകൾ കൂടി വരുന്നുണ്ട്.
യുഎസിനൊപ്പം തമിഴ്നാടും
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശം വയ്ക്കുന്നത് അമേരിക്കയിലാണ് എന്നാണ് കരുതുന്നത്. സ്വർണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ, അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ശ്രദ്ധേയമായി, അമേരിക്കയുടെ കൈവശം 8133 ടൺ സ്വർണ്ണമുണ്ട്. ഈ സ്വർണത്തിന്റെ മൂല്യം ഏകദേശം 543,499.37 ദശലക്ഷം ഡോളറാണ്, അതായത് 45 ലക്ഷം കോടി രൂപയിലധികം.
അതിനോട് അടുത്ത് നിൽക്കുകയാണ് ഇപ്പോൾ തമിഴ്നാടും. ഇക്കാര്യത്തിൽ റഷ്യ ഉൾപ്പെടെ തമിഴ്നാടിന് പിന്നിലാണ്. ജപ്പാൻ പോലെയുള്ള ലോക ശക്തികൾക്കും തമിഴ്നാട്ടിലെ സ്വർണ ശേഖരത്തോട് കിടപിടിക്കാൻ കഴിയുന്നില്ല. വില എത്ര തന്നെ ഉയർന്നാലും സ്വർണത്തോട് മുഖം തിരിക്കാത്ത തമിഴ്നാടിന്റെ നിലപാട് കൗതുകകരം തന്നെയാണ്.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ!












Click it and Unblock the Notifications