കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഐപികള്‍ ബീക്കണ്‍ മിന്നിയ്ക്കണ്ട; കേന്ദ്രത്തിന്റെ ചുവപ്പുകാര്‍ഡ്, വിലക്ക് മെയ് മുതല്‍!!

Google Oneindia Malayalam News

ദില്ലി: വിഐപികളുടെ വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് കേന്ദ്രത്തിന്റെ വിലക്ക്. കേന്ദ്ര മന്ത്രിസഭായോഗത്തില്‍ കൈക്കൊണ്ട തീരുമാനം മെയ് ഒന്നുമുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭാ സ്പീക്കര്‍ എന്നിവര്‍ക്കും കേന്ദ്രത്തിന്റെ വിലക്ക് ബാധകമാണ്. മെയ് ഒന്നുമുതലാണ് ഇത് കേന്ദ്രനിര്‍ദേശം പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് വാഹനങ്ങള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.

മെയ് ഒന്നുമുതല്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വാഹനങ്ങളില്‍ നിന്നും ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ അപ്രത്യക്ഷമാകും. പോലീസ് വാഹനങ്ങള്‍, ആംബുലന്‍സ് എന്നിവയ്ക്ക് നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം. കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാര്‍, ഹൈക്കോടതി ജഡ്ജിമാര്‍, സുപ്രീം കോടതി ജഡ്ജിമാര്‍ എന്നിവരാണ് വിലക്കിന്റെ പരിധിയില്‍ വരുന്നത്.

മുഖ്യമന്ത്രിമാര്‍ക്ക് ബീക്കണ്‍ വേണ്ട

മുഖ്യമന്ത്രിമാര്‍ക്ക് ബീക്കണ്‍ വേണ്ട

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യേഗി ആദിത്യനാഥ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് എന്നിവര്‍ ഔദ്യാഗിക വാഹനങ്ങളില്‍ നിന്ന് ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ മാറ്റാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നീക്കം.

മാതൃക ഗഡ്കരിയോ

മാതൃക ഗഡ്കരിയോ

റോഡ് ഗതാഗതം, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഔദ്യോഗിക വാഹനത്തില്‍ നിന്ന്ആദ്യം ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയ ആദ്യത്തെ കേന്ദ്രമന്ത്രി. സര്‍ക്കാര്‍ പൊതുജനങ്ങളുടെ സര്‍ക്കാരാണെന്നും അതിനാല്‍ സൈറണ്‍ മുഴക്കിയും ബീക്കണുകള്‍ ഉപയോഗിച്ചുമുള്ള വിഐപി കള്‍ച്ചര്‍ ഇല്ലാതാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

കോടതി നിര്‍ദേശം

കോടതി നിര്‍ദേശം

വിഐപി വാഹനങ്ങളിവാഹനങ്ങളില്‍
നിന്ന് ബീക്കണ്‍ ലൈറ്റുകളുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് നേരത്ത സുപ്രീം കോടതിയും നിര്‍ദേശിച്ചിരുന്നു.

നീല ബീക്കണ്‍ അനുവദിയ്ക്കാം

നീല ബീക്കണ്‍ അനുവദിയ്ക്കാം

അഗ്നിശമനസേനയുടെ വാഹനങ്ങള്‍, പോലീസ്, കരസേന, ആംബുലന്‍സ് എന്നിവയില്‍ നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്തി.

 ചുവന്ന ബീക്കണ്‍ ആര്‍ക്കെല്ലാം

ചുവന്ന ബീക്കണ്‍ ആര്‍ക്കെല്ലാം

എമര്‍ജന്‍സി വാഹനങ്ങള്‍, എന്‍ഫോഴ്‌സ്‌മെന്റ് വാഹനങ്ങള്‍ എന്നിവയില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാനുള്ള അനുമതിയുണ്ട്.

English summary
The Union Cabinet on Wednesday decided to ban the use of red beacons atop vehicles of dignitaries and government officials, including the Prime Minister and the President. The decision comes into effect from May 1.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X