കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് പിജെ കുര്യന്റെ പിന്‍ഗാമി; തങ്ങളില്ലെന്ന് ബിജെപി, കോണ്‍ഗ്രസ് വേണ്ടെന്ന് തൃണമൂല്‍, സാധ്യത ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ പടിയിറങ്ങിയതോടെ ആരാകും അടുത്ത രാജ്യസഭാ ഉപാധ്യക്ഷന്‍ എന്ന ചോദ്യം ബാക്കിയാകുന്നു. രാജ്യസഭയിലെ ഏറ്റവും വലിയ കക്ഷി ബിജെപിയാണ്. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നാണ് വിവരം. കോണ്‍ഗ്രസ് ഇനി സ്ഥാനാര്‍ഥിയെ നിര്‍ത്തുമോ എന്ന കാര്യം വ്യക്തമല്ല. പക്ഷേ, അവര്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് വേണ്ടി ശ്രമിക്കുന്നുണ്ട്.

കോണ്‍ഗ്രസിന് പദവി ലഭിക്കുന്നതിനെ ചില പാര്‍ട്ടികള്‍ എതിര്‍ക്കുന്നു. അങ്ങനെ വരുമ്പോള്‍ ആരാകും അടുത്ത രാജ്യസഭാ ഉപാധ്യക്ഷന്‍. ബിജെപിക്ക് ചില ഉദ്ദേശങ്ങളുണ്ടെന്നാണ് വിവരം. ഒരു പ്രാദേശിക പാര്‍ട്ടിക്ക് പദവി ലഭിക്കുമെന്നും വിവരങ്ങള്‍ പുറത്തുവരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ...

ബിജെപിയുടെ തീരുമാനം

ബിജെപിയുടെ തീരുമാനം

ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലത്രെ. പകരം അവര്‍ എന്‍ഡിഎയിലെ സഖ്യകക്ഷികളില്‍ ആര്‍ക്കെങ്കിലും പദവി കൈമാറും. ബിജെപി രാജ്യസഭയിലെ ഏറ്റവും വലിയ കക്ഷിയാണെങ്കിലും ഭൂരിപക്ഷം നേടാനുള്ള അംഗബലമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് സഖ്യകക്ഷിക്ക് പദവി കൈമാറാന്‍ ബിജെപി ആലോചിക്കുന്നത്.

അകാലിദളിന് സാധ്യത

അകാലിദളിന് സാധ്യത

ജൂലൈ ഒന്നിന് പിജെ കുര്യന്‍ പദവി ഒഴിഞ്ഞു. ഇതോടെ അടുത്ത ഉപാധ്യക്ഷന്‍ ആര് എന്ന ചര്‍ച്ച മുറുകി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, യോഗ്യനായ വ്യക്തിയെ തിരഞ്ഞെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും പ്രതിപക്ഷ പാര്‍ട്ടികളോടും ആവശ്യപ്പെട്ടു. ബിജെപി സഖ്യകക്ഷിയായ അകാലി ദളിനെ പിന്തുണയ്ക്കുമെന്നാണ് വിവരം.

നരേഷ് ഗുജ്‌റാള്‍ മല്‍സരിച്ചേക്കും

നരേഷ് ഗുജ്‌റാള്‍ മല്‍സരിച്ചേക്കും

അകാലിദളിന്റെ നേതാവ് നരേഷ് ഗുജ്‌റാള്‍ മല്‍സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇദ്ദേഹത്തിന് ബിജെപി പിന്തുണ നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ആലോചിക്കുന്നുണ്ട്. ഒഡീഷയിലെ ബിജെഡിയെ ആണ് അവര്‍ നിര്‍ദേശിക്കുന്നത്.

ബിജെഡിയെ മല്‍സരിപ്പിക്കുന്നതിന് പിന്നില്‍

ബിജെഡിയെ മല്‍സരിപ്പിക്കുന്നതിന് പിന്നില്‍

സഭയില്‍ ബിജെഡി നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കാറ്. കേന്ദ്രസര്‍ക്കാരിനൊപ്പമോ പ്രതിപക്ഷത്തിനൊപ്പമോ അവര്‍ നിലയുറപ്പിക്കാറില്ല. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികിള്‍ ബിജെഡിക്ക് രാജ്യസഭാ ഉപാധ്യക്ഷ പദവി കൈമാറി അവരെ കൂടെ നിര്‍ത്താന്‍ ആലോചിക്കുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരായ മുന്നണിക്ക് ശക്തിപകരുക എന്നാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.

താല്‍പ്പര്യമില്ലെന്ന് ബിജെഡി

താല്‍പ്പര്യമില്ലെന്ന് ബിജെഡി

എന്നാല്‍ ബിജെഡിക്ക് രാജ്യസഭാ ഉപാധ്യക്ഷ പദവിയോട് യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പിജെ കുര്യന്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഉപരാഷ്ട്രപതിയുടെ വസതിയില്‍ പ്രത്യേക പരിപാടിയുണ്ടായിരുന്നു. സമവായത്തിലൂടെ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്താനാണ് വെങ്കയ്യ നായിഡു ആവശ്യപ്പെടുന്നത്.

പ്രതിപക്ഷ ഐക്യം വന്നേക്കും

പ്രതിപക്ഷ ഐക്യം വന്നേക്കും

പ്രതിപക്ഷവും സര്‍ക്കാരും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ആരാകും ആ സ്ഥാനാര്‍ഥി, അവര്‍ക്ക് വിജയ സാധ്യതയുണ്ടോ എന്നീ കാര്യങ്ങളാണ് ഇനി അറിയേണ്ടത്. പ്രതിപക്ഷ ഐക്യം വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. യുപിഎ കക്ഷികളോടും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായും കോണ്‍ഗ്രസ് വിഷയം ചര്‍ച്ച ചെയ്തുകഴിഞ്ഞു.

മഴക്കാല സമ്മേളനം ജൂലൈ 18ന്

മഴക്കാല സമ്മേളനം ജൂലൈ 18ന്

എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മല്‍സരിക്കില്ല. പകരം പ്രതിപക്ഷത്തിന്റെ ഏതെങ്കിലും പൊതുസമ്മതനായ സ്ഥാനാര്‍ഥി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം ജൂലൈ 18ന് തുടങ്ങും.

 തിരഞ്ഞെടുപ്പ് ഇങ്ങനെ

തിരഞ്ഞെടുപ്പ് ഇങ്ങനെ

ഉപരാഷ്ട്രപതിയാണ് രാജ്യസഭാ ചെയര്‍മാന്‍. രാജ്യസഭയിലേയും ലോക്‌സഭയിലെയും അംഗങ്ങള്‍ ചേര്‍ന്നാണ് ചെയര്‍മാനെ തിരഞ്ഞെടുക്കുക. അതേസമയം, ഡെപ്യൂട്ടി ചെയര്‍മാനെ തിരഞ്ഞൈടുക്കുന്നത് രാജ്യസഭാ അംഗങ്ങള്‍ മാത്രമാണ്.

മമതയെ കാണാന്‍ കാരണം

മമതയെ കാണാന്‍ കാരണം

ദേശീയ രാഷ്ട്രീയത്തില്‍ മമതാ ബാനര്‍ജി കേന്ദ്ര ബിന്ദുവായി മാറുന്ന കാഴ്ചയും പ്രകടമാണ്. അടുത്തിടെ അവര്‍ ദില്ലിയിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ മമതയെ അങ്ങോട്ട് ചെന്നുകണ്ടിരുന്നു. ചെറു കക്ഷികളുമായി മമതയ്ക്കുള്ള ബന്ധമാണ് കോണ്‍ഗ്രസിന്റെ ഈ നീക്കത്തിന് പിന്നില്‍.

ചെറുകക്ഷികളുടെ നിലപാട്

ചെറുകക്ഷികളുടെ നിലപാട്

ബിജെഡിക്ക് ഒമ്പത് രാജ്യസഭാ എംപിമാരാണുള്ളത്. തെലങ്കാന ഭരിക്കുന്ന ടിആര്‍എസിന് ആറ് അംഗങ്ങളും. കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ല എന്നാണ് ഇരുപാര്‍ട്ടികളും നേരത്തെ പറഞ്ഞിട്ടുള്ളത്. ഇവര്‍ മമതയുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നവരുമാണ്. അതുകാണ്ടു തന്നെയാണ് കോണ്‍ഗ്രസ് മമതയെ നേരില്‍ കണ്ട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്. ബിജെഡിക്ക് രാജ്യസഭാ ഉപാധ്യക്ഷ പദവി നല്‍കാനാണ് ടിആര്‍എസിന്റെ തീരുമാനം.

മമതയുടെ വരവ്

മമതയുടെ വരവ്

മമതാ ബാനര്‍ജി അടുത്ത ഏപ്രിലില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ദേശീയ തലത്തിലേക്ക് ഉയര്‍ത്തപ്പെടുമെന്നാണ് കരുതുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരെ അവരെ ഉയര്‍ത്തിക്കാട്ടുമെന്നാണ് ദില്ലിയിലെ ചര്‍ച്ചകള്‍. കോണ്‍ഗ്രസ് ഇല്ലാതെയുള്ള പ്രതിപക്ഷ ഐക്യനിരയുടെ ആലോചനകളാണിത്. ഒരു പക്ഷേ, എല്ലാവര്‍ക്കും ഇഷ്ടമുള്ള വ്യക്തിയായി മമത പ്രധാനമന്ത്രി പദവിയിലേക്ക് നിര്‍ദേശിക്കപ്പെട്ടേക്കാം.

English summary
Govt relents on BJP pick, calls for consensus on Rajya Sabha deputy chairperson
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X