ജസ്റ്റ് മിസ്സായ സീറ്റുകള്‍, ഈ ഏഴെണ്ണം ഒട്ടും സേഫല്ല; എഎപിയുടെ മാസ്റ്റര്‍ പ്ലാന്‍ ഇങ്ങനെ

ദില്ലി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. പോരാട്ടം ഇതിനോടകം ശക്തമായി കഴിഞ്ഞു. ഇത്തവണത്തെ അപ്രതീക്ഷിത മുന്നേറ്റം നടത്തുന്ന പാര്‍ട്ടിയായി ആംആദ്മി പാര്‍ട്ടി മാറിയിരിക്കുകയാണ്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലാണ് വന്‍ മുന്നേറ്റം പാര്‍ട്ടി നടത്തുന്നത്. സര്‍വേകളിലും അവര്‍ക്ക് അനുകൂലമായ കാര്യങ്ങളാണ് കണ്ടെത്തിയത്.

ഹിന്ദുത്വം മുതല്‍ ജനകീയ പ്രശ്‌നങ്ങള്‍ വരെ കൃത്യമായി സമം ചേര്‍ത്താണ് എഎപി എതിരാളികളെ പ്രതിരോധത്തിലാക്കുന്നത്. കോണ്‍ഗ്രസിന് വലിയ നഷ്ടം സംഭവിക്കുമെന്നും വ്യക്തമായിരിക്കുകയാണ്. അതേസമയം ദുര്‍ബലമായ സീറ്റുകള്‍ കേന്ദ്രീകരിച്ചാണ് എഎപി മത്സരം കടുപ്പിച്ചിരിക്കുന്നത്. ആ തന്ത്രം എന്താണെന്ന് വിശദമായി പരിശോധിക്കാം.....

1

2017ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇഞ്ചോടിഞ്ച് പോരാട്ടങ്ങളുടെ വേദിയായിരുന്നു. ഏഴ് സീറ്റുകള്‍ ആയിരം വോട്ടില്‍ കുറഞ്ഞ മാര്‍ജിനിലാണ് വിജയിച്ചത്. അതില്‍ തന്നെ ഏറ്റവും കുറവ് 170 സീറ്റാണ്. ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ തിരഞ്ഞെടുപ്പായിരുന്നു ഇത്. കോണ്‍ഗ്രസ് വിജയിക്കുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാല്‍ മുന്നേറ്റം നടത്തിയ കോണ്‍ഗ്രസ് 77 സീറ്റിലൊതുങ്ങി. പല സീറ്റുകളും കുറഞ്ഞ മാര്‍ജിനിലായിരുന്നു ബിജെപി ജയിച്ചത്. അതില്‍ തന്നെ ഈ ഏഴ് സീറ്റുകള്‍ ട്രെന്‍ഡ് എങ്ങോട്ട് വേണമെങ്കില്‍ മാറാന്‍ സാധ്യതയുള്ളവയാണ്.

2

ദക്ഷിണ ഗുജറാത്തിലെ കപാറഡ സീറ്റ് നേരിയ മാര്‍ജിനില്‍ കോണ്‍ഗ്രസ് ജയിച്ച സീറ്റാണ്. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്. കോണ്‍ഗ്രസിലെ ജിത്തു ചൗധരിയാണ് ഇവിടെ വിജയിച്ചത്. വെറും 170 വോട്ടിനായിരുന്നു ബിജെപിയുടെ മധുഭായ് റാവത്തിന്റെ തോല്‍പ്പിച്ചത്. എന്നാല്‍ പിന്നീട് ജിത്തു കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. മന്ത്രിയാവുകയും ചെയ്തു.

3

പഞ്ച്മഹലിലെ ഗോധ്ര സീറ്റ് അതുപോലെ വന്‍ പോരാട്ടം നടന്ന സീറ്റാണ്. ബിജെപി സികെ റാവത്ത്ജിയാണ് ഇവിടെ കഷ്ടിച്ച് ജയിച്ചത്. 258 വോട്ടിനായിരുന്നു കോണ്‍ഗ്രസിന്റെ രാജേന്ദ്ര സിംഗ് പാര്‍മറിനെ പരാജയപ്പെടുത്തിയത്. ആറ് തവണ ഗോധ്രയില്‍ നിന്ന് എംഎല്‍എ ആയിരുന്നു റാവത്ത്ജി. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ഇയാള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ബില്‍ക്കിസ് ബാനോ കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കിയ സംഭവത്തില്‍ അടുത്തിടെ വിവാദത്തിലായിരുന്നു റാവത്ത്ജി.

4

അഹമ്മദാബാദ് ജില്ലയിലെ ധോല്‍ക്ക ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലമാണ്. മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര സിംഗ് ചുദാസാമ ഇവിടെ 327 വോട്ടിനാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ അശ്വിന്‍ റാത്തോറിനെ കഷ്ടിച്ചാണ് തോല്‍പ്പിച്ചത്. പക്ഷേ വന്‍ ട്വിസ്റ്റാണ് പിന്നീട് നടന്നത്. അശ്വിന്‍ ബിജെപിയുടെ ജയത്തിനെതിരെ കോടതിയെ സമീപിച്ചു. ഹൈക്കോടതി ഈ വിജയം റദ്ദാക്കി. റിട്ടേണിംഗ് ഓഫീസര്‍ ധവാല്‍ ജാനി ബിജെപി നേതാവിനൊപ്പം ചേര്‍ന്ന് ജയത്തിന് വഴിയൊരുക്കിയെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. 429 പോസ്റ്റല്‍ വോട്ടുകള്‍ നിയമവിരുദ്ധമായി റദ്ദാക്കിയതായും കോടതി പറഞ്ഞു. വിധിക്കെതിരെ ഭൂപേന്ദ്ര സിംഗ് സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ഈ വിധിക്ക് സ്‌റ്റേ വിധിച്ചു.

5

ഗാന്ധിനഗറിലെ മാനസ മണ്ഡലവും കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസിന്റെ സുരേഷ് പട്ടേല്‍ ഇവിടെ ബിജെപിയുടെ അമിത് ചൗധരിയെ 524 വോട്ടിനാണ് പരാജയപ്പെടുത്തിയത്. മുന്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു അമിത് ചൗധരി. 2017 രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ ക്രോസ് വോട്ട് ചെയ്ത നേതാവായിരുന്നു അദ്ദേഹം. അതിന് ശേഷമാണ് രാജിക്കത്ത് നല്‍കിയത്. മുന്‍ കോണ്‍ഗ്രസ് നേതാവ് ഹരി ചൗധരിയുടെ മകനാണ് അമിത്.

6

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

ആദിവാസി ഭൂരിപക്ഷ സീറ്റാണ് ഡാങ്ങും ഇത്തവണ പോരാട്ടം കടുപ്പമാകാനുള്ള മണ്ഡലമാണ്. ഇതൊരു പട്ടികജാതി മണ്ഡലമാണ്. മംഗള്‍ ഗവിത് ആണ് ഇവിടെ വിജയിച്ചത്. കോണ്‍ഗ്രസ് നേതാവാണ്. ബിജെപി സ്ഥാനാര്‍ത്ഥി വിജയ് പട്ടേല്‍ 768 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഗവിത് പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരുകയും ചെയ്തു. എന്നാല്‍ 2020ല്‍ ഉപതിരഞ്ഞെടുപ്പ് നടന്നിട്ടും ഗവിതിന് ബിജെപി സീറ്റ് നല്‍കിയില്ല. പകരം വിജയ് പട്ടേലിന് തന്നെ സീറ്റ് നല്‍കി. 60095 വോട്ടിന് ബിജെപി ഇവിടെ വിജയിക്കുകയും ചെയ്തു.

7

ഇനിയുള്ളത് രണ്ട് ചെറിയ സീറ്റുകളാണ്. ബോട്ടാഡ് താലൂക്കാണ് ഇതിലൊന്ന്. ബിജെപിയുടെ ശക്തനായ സ്ഥാനാര്‍ത്ഥി സൗരഭ് പട്ടേല്‍ ഇവിടെ കഷ്ടിച്ചാണ് കഴിഞ്ഞ തവണ ജയിച്ചത്. 906 വോട്ടിനായിരുന്നു ജയം. കോണ്‍ഗ്രസിന്റെ ഡിഎം കലാതീയയെയാണ് പരാജയപ്പെടുത്തിയത്. ആനന്ദിബെന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു സൗരഭ് പട്ടേല്‍. ദേവ്ധര്‍ താലൂക്കിലെ ദിയോധര്‍ സീറ്റാണ് മറ്റൊന്ന്. ബനസ്‌കന്ധ ജില്ലയിലെ ടൗണാണ് ദിയോധര്‍. കോണ്‍ഗ്രസിന്റെ ശിവ ഭൂരിയ 972 വോട്ടിനാണ് ഇവിടെ വിജയിച്ചത്. ബിജെപിയുടെ കേശവ്ജിയെയാണ് പരാജയപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+