കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലില്‍ ത്രില്ലര്‍; കാംഗ്ര നിര്‍ണായകമാകും, ഗുജറാത്തിലെ നഗരമേഖലകളില്‍ നേട്ടമുണ്ടാക്കി ബിജെപി

Google Oneindia Malayalam News

ദില്ലി: ഹിമാചല്‍ പ്രദേശില്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിനേക്കാള്‍ കടുത്ത പോരാട്ടം. നിലവില്‍ കോണ്‍ഗ്രസ് 33 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. എന്നാല്‍ അതിനൊപ്പം തന്നെ 32 സീറ്റുകളുമായി ബിജെപിയുമുണ്ട്. കടുത്ത പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ഫലം എങ്ങോട്ട് വേണമെങ്കിലും മാറി മറിയാമെന്ന സൂചനയാണ് ലഭിക്കുന്നത്.

ഹിമാചലിലെ ഏറ്റവും വലിയ മേഖലയായ കാംഗ്രയില്‍ ആര് നേട്ടമുണ്ടാക്കുന്നു എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുക. എക്‌സിറ്റ് പോളുകളില്‍ കാംഗ്ര മേഖലയില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നായിരുന്നു പ്രവചനം. അതുപോലെ സംഭവിച്ചാല്‍ ഹിമാചലില്‍ ബിജെപി കിതയ്ക്കും.

1

അതേസമയം ഗുജറാത്തില്‍ വന്‍ കുതിപ്പാണ് നടക്കുന്നത്. നഗരമേഖലകളില്‍ വന്‍ നേട്ടമാണ് ബിജെപി ഉണ്ടാക്കിയിരിക്കുന്നത്. 100 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. അഹമ്മദാബാദ് അടക്കമുള്ള നഗരമേഖലകളിലാണ് ബിജെപി മുന്നേറ്റം നടത്തുന്നത്. കോണ്‍ഗ്രസ് 24 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ആംആദ്മി പാര്‍ട്ടി മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നു. സൂറത്ത്, വഡോദര, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലെല്ലാം ബിജെപിയാണ് ലീഡ് ചെയ്യുന്നത്.

ഗ്രാമീണ മേഖലകളില്‍ കോണ്‍ഗ്രസാണ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. ചരിത്ര വിജയത്തിലേക്ക് നീങ്ങുകയാണ് ബിജെപിയെന്ന സൂചനയാണ് ആദ്യ ഘട്ടത്തിലെ സൂചനയില്‍ നിന്ന് ലഭിക്കുന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അടക്കം ഗുജറാത്തില്‍ മുന്നിലാണ്.

തരംഗമായി സിംപ്‌സണ്‍സിന്റെ പ്രവചനങ്ങള്‍; 2022ല്‍ ബാബ വംഗയെ കടത്തിവെട്ടും, പ്രവചിച്ചത് ഇക്കാര്യങ്ങള്‍തരംഗമായി സിംപ്‌സണ്‍സിന്റെ പ്രവചനങ്ങള്‍; 2022ല്‍ ബാബ വംഗയെ കടത്തിവെട്ടും, പ്രവചിച്ചത് ഇക്കാര്യങ്ങള്‍

ഹിമാചലില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുണ്ടെങ്കില്‍ ഇവിടെ മാറി മറിഞ്ഞ് കൊണ്ടിരിക്കുകയാണ്. തുടക്കത്തില്‍ ബിജെപിയാണ് ലീഡ് എടുത്തത്. തൊട്ടുപിന്നിലായി ഓടിയെത്തിയ കോണ്‍ഗ്രസ് മുന്നില്‍ കയറുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിച്ചത് പോലൊരു നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. ഫോട്ടോഷിനിഷിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഗംഭീര പ്രചാരണം ഇവിടെ ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ ബിജെപിയെ സഹായിച്ചെന്നാണ് ആദ്യ സൂചനകളില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം ചെറിയ മേഖലകളിലെല്ലാം ലീഡ് ചെയ്താല്‍ മാത്രമേ അവസാന നിമിഷമെങ്കിലും കോണ്‍ഗ്രസ് അധികാരം പിടിക്കാനാവൂ.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇഞ്ചോടിഞ്ച് പോരാട്ടം ഹിമാചലില്‍ പറഞ്ഞിരുന്നെങ്കിലും, ബിജെപി തന്നെ അധികാരം പിടിക്കുമെന്നായിരുന്നു പ്രവചിച്ചത്. എന്നാല്‍ അതിനേക്കാള്‍ കടുപ്പമായിരിക്കുകയാണ് ഫലം. കോണ്‍ഗ്രസ് നേതാക്കള്‍ എംഎല്‍എമാരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. കൂറുമാറ്റ ഭീഷണി കോണ്‍ഗ്രസ് നേരിടുന്നുണ്ട്.

ഇതാണോ ബാബ വംഗ പറഞ്ഞ സൂര്യനിലെ തീജ്വാല; നാളെ ഭൂമിയിലെത്തും, സൂര്യനില്‍ വിസ്‌ഫോടനംഇതാണോ ബാബ വംഗ പറഞ്ഞ സൂര്യനിലെ തീജ്വാല; നാളെ ഭൂമിയിലെത്തും, സൂര്യനില്‍ വിസ്‌ഫോടനം

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം വന്നാല്‍ എംഎല്‍എമാരെ സുരക്ഷിതരായി നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. നേരത്തെ സംസ്ഥാന നേതാക്കള്‍ ദില്ലിയിലെത്തി സീനിയര്‍ നേതാക്കളെ കണ്ടിരുന്നു. ബിജെപി ക്യാമ്പിലെ തമ്മിലടിയാണ് സീറ്റുകള്‍ കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

English summary
gujarat-himachal election result 2022: bjp struggling in himachal but a modi wave in gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X