കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ മുഖ്യമന്ത്രിയാകാന്‍ ഗുജറാത്തിലേക്ക്? നിതിന്‍ പട്ടേലും വിജയ് രൂപാനിയും മത്സരത്തിന്!

  • By Kishor
Google Oneindia Malayalam News

ദില്ലി: ആനന്ദിബെന്‍ പട്ടേല്‍ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബി ജെ പി വിയര്‍ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്ത് ബി ജെ പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അഭിമാനവും അഹങ്കാരവും എല്ലാമാണ്. ഗുജറാത്തിനെ കണ്ട് പഠിക്കൂ എന്ന മുദ്രാവാക്യത്തിനാണ് ദളിത് സമരത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ മുഖം കുനിക്കേണ്ടി വന്നത്.

ദേശീയ പ്രസിഡണ്ട് അമിത് ഷായെ തന്നെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്തി ഗുജറാത്തിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ബി ജെ പി ശ്രമിക്കുന്നതായും അഭ്യൂഹങ്ങള്‍ ഉണ്ട്. എന്നാല്‍ അത് വെറും അഭ്യൂഹം മാത്രമാണെന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ പറയുന്നു. എന്തായാലും ബി ജെ പി പാര്‍ലമെന്ററി കാര്യ സമിതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. തല്‍ക്കാലം ഈ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്...

അമിത് ഷാ വരുമോ, സാധ്യതയില്ല

അമിത് ഷാ വരുമോ, സാധ്യതയില്ല

ദേശീയ പ്രസിഡണ്ടായ അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രിയുടെ കസേരയിലേക്ക് വരുമോ. സാധ്യത വിരളമാണ്. പക്ഷേ തള്ളിക്കളയാനാകില്ല. അങ്ങനെ സംഭവിച്ചാല്‍ കരുത്തനായ ഒരു മുഖ്യമന്ത്രിയെ ആയിരിക്കും ബി ജെ പിക്ക് കിട്ടുക. നരന്‍പുരയില്‍ നിന്നുള്ള എം എല്‍ എയാണ് 52കാരനായ അമിത് ഷാ

സാധ്യത രൂപാനിക്ക്

സാധ്യത രൂപാനിക്ക്

ഗുജറാത്ത് ബി ജെ പി പ്രസിഡണ്ടായ വിജയ് രൂപാനിക്കാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. 60 കാരനായ വിജയ് രൂപാനിയുടെ പിറന്നാള്‍ കൂടിയാണ് ആഗസ്ത് 2 ചൊവ്വാഴ്ച. രൂപാനിക്കൊരു പിറന്നാള്‍ സമ്മാനമായി മുഖ്യമന്ത്രിക്കസേര എത്തുമോ

നിതിന്‍ പട്ടേല്‍

നിതിന്‍ പട്ടേല്‍

ഗുജറാത്തിലെ ആരോഗ്യമന്ത്രിയാണ് 60കാരനായ നിതിന്‍ പട്ടേല്‍. സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനാണ് പട്ടേല്‍. ധനകാര്യ മന്ത്രിയായിരുന്നു മുമ്പ്. പരിചയസമ്പത്ത് വേണ്ടുവോളമുണ്ട് എന്ന് സാരം. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഗുഡ് ബുക്കിലുള്ള ആളാണ് പട്ടേല്‍.

സൗരഭ് പട്ടേല്‍

സൗരഭ് പട്ടേല്‍

രണ്ട് പ്രധാനപ്പെട്ട വകുപ്പുകളാണ് സൗരഭ് പട്ടേലിന് കീഴിലുള്ളത്. ഊര്‍ജ്ജവും ധനകാര്യവും. സംസ്ഥാനത്തെ പവര്‍ സെക്ടറിന്റെ പ്രധാന ശില്‍പി എന്നാണ് പട്ടേല്‍ അറിയപ്പെടുന്നത്. പ്രധാനമന്ത്രി മോദിയുടെ അടുപ്പക്കാരനായ പട്ടേല്‍ സാധ്യതാ പട്ടികയിലെ ഇളമുറക്കാരനാണ്. 57 വയസ്സേയുള്ളു ഇദ്ദേഹത്തിന്.

ഭുപേന്ദ്ര സിംഹ് ചുദസാമ

ഭുപേന്ദ്ര സിംഹ് ചുദസാമ

സാധ്യത പട്ടികയിലെ ഏറ്റവും മൂത്ത ആള്‍. 65 വയസ്സുണ്ട്. ദളിതരോടുള്ള താല്‍പര്യമാണ് ചുദസാമയുടെ ഹൈലൈറ്റ്. ദളിത് വിഷയം സംസ്ഥാനത്ത് കത്തിനില്‍ക്കുമ്പോള്‍ ചുദസാമയെപ്പോലെ ഒരാള്‍ മുഖ്യമന്ത്രിയാകുന്നത് എന്തുകൊണ്ടും നന്നാകും എന്ന് കരുതുന്നവര്‍ പാര്‍ട്ടിയിലുണ്ട്

English summary
In the wake of Anandiben Patel resigning as the Chief Minister of Gujarat, the big question is who will replace her? There are four names doing the rounds, but the front runner for the post appears to be Vijay Rupani. Several BJP leaders that OneIndia spoke indicated that Rupani is the frontrunner for the post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X