കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം ചെയ്ത് കൊന്നവർ, ഇല്ലാതാക്കിയ എതിർശബ്ദങ്ങൾ? ഗുർമീതിന്റെ ദേരയിൽ അടക്കിയത് 600 അസ്ഥികൂടങ്ങൾ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ചണ്ഡിഗഢ്: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റആം റഹീം കൊലപാതക കേസ് കൂടി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ആ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വരുന്നത്.

സിര്‍സയിലെ ദേര ആസ്ഥാനത്ത് 600 ഓളം അസ്ഥികൂടങ്ങള്‍ മറവ് ചെയ്തിട്ടുണ്ട് എന്നതാണ് അത്. എങ്ങനെയാണ് ഇത്രയധികം അസ്ഥികൂടങ്ങള്‍ അവിടെ എത്തിയത്? ദേരയില്‍ കൊല്ലപ്പെട്ടവരാണോ ആവരെല്ലാം, അതോ സ്വാഭാവികമായി മരിച്ചവരോ?

ദേര സച്ച സൗദയെ കുറിച്ചും ഗുര്‍മീത് റാം റഹീമിനെ കുറിച്ചും ഉള്ള നിഗൂഢതകള്‍ ഇപ്പോഴും അവസാനിക്കുന്നില്ല.

ഗുര്‍മീതിന് വേണ്ടപ്പെട്ടവര്‍

ഗുര്‍മീതിന് വേണ്ടപ്പെട്ടവര്‍

ദേര ചെയര്‍പേഴ്‌സണ്‍ വിപാസന ഇന്‍സാനും ദേര വൈസ് പ്രസിഡന്റ് ആയ ഡോ പിആര്‍ നൈനുമാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഈ ഞെട്ടിപ്പിക്കുന്ന കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. ഇത് തെളിയിക്കാനുള്ള രേഖകളും അവര്‍ നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍

വാഴ വച്ചു

വാഴ വച്ചു

അസ്ഥികൂടങ്ങള്‍ കുഴിച്ചിട്ട സ്ഥലത്ത് വാഴ വച്ചതായും ഡോ പിആര്‍ നൈന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ജര്‍മന്‍ ശാസ്ത്രജ്ഞന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നത്രെ ഇത്.

മോക്ഷം പ്രാപിച്ചവര്‍!!!

മോക്ഷം പ്രാപിച്ചവര്‍!!!

ദേരയില്‍ അടക്കം ചെയ്ത 600 അസ്ഥികൂടങ്ങളെ കുറിച്ച് ഗുര്‍മീത് അനുയായികള്‍ക്കും പറയാനുണ്ട്. അതെല്ലാം മോക്ഷം പ്രാപിച്ചവരുടെ അസ്ഥികൂടങ്ങള്‍ ആണ് എന്നാണ് വിശദീകരണം.

ആരൊക്കെയാണ് അത്

ആരൊക്കെയാണ് അത്

ഈ അസ്ഥികൂടങ്ങള്‍ ആരുടേതെല്ലാം ആണ് എന്ന സംശയവും ഇപ്പോള്‍ ശക്തമാവുകയാണ്. ആശ്രമത്തില്‍ വച്ച് കൊല്ലപ്പെട്ടവരുടേതാകാം എന്നാണ് നിഗമനം. ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അസ്ഥികൂടങ്ങളും അതില്‍ ഉണ്ടാകും എന്നും സംശയിക്കുന്നുണ്ട്.

ആശുപത്രിയില്‍ അവയവമാറ്റം?

ആശുപത്രിയില്‍ അവയവമാറ്റം?

ദേര ആസ്ഥാനത്തെ ആശുപത്രിയില്‍ അനധികൃത അവയവമാറ്റ ശസ്ത്രക്രിയകളും നടന്നിരുന്നതായി ആക്ഷേപം ഉണ്ട്. അതിനും ഇപ്പോള്‍ കണ്ടെത്തിയ അസ്ഥികൂടങ്ങള്‍ക്കും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നും സംശയിക്കപ്പെടുന്നുണ്ട്.

മനുഷ്യക്കടത്ത്?

മനുഷ്യക്കടത്ത്?

ഗുര്‍മീത് റാം റഹീമിന് മനുഷ്യക്കടത്തുണ്ടായിരുന്നോ എന്നും സംശയം ഉയരുന്നുണ്ട്. ആശ്രമത്തിലേക്ക് കുട്ടികളെ സംഭാവന ചെയ്യണം എന്ന പരസ്യം കണ്ട് താന്‍ കുട്ടിയെ നല്‍കിയിരുന്നു എന്നും 12 വര്‍ഷമായി ആ കുട്ടിയെ കാണുന്നില്ലെന്നും ആരോപണം ഉയര്‍ത്തി ഒരു സ്ത്രീ രംഗത്ത് വന്നിട്ടുണ്ട്.

ദുരൂഹതകളുടെ കേന്ദ്രം

ദുരൂഹതകളുടെ കേന്ദ്രം

ശരിക്കും ദുരൂഹതകളുടെ ഒരു കേന്ദ്രം തന്നെയാണ് സിര്‍സയിലെ ദേര ആസ്ഥാനം. ഗുര്‍മീതിന്റെ രഹസ്യ അറയില്‍ നിന്ന് സ്ത്രീകളുടെ ഹോസ്റ്റലിലേക്ക് തുരങ്കവും കണ്ടെത്തിയിരുന്നു. ആശ്രമത്തിന് പുറത്തേക്കും തുരങ്കം നിര്‍മിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

English summary
A close aide of jailed Dera Sacha Sauda head Gurmeet Ram Rahim has revealed that there are about 600 skeletons buried inside the Sirsa headquarters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X