കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുവിനെ തൂക്കിലേറ്റി! ജയ്പൂരില്‍ പ്രതിഷേധം ആളിക്കത്തി

  • By Sruthi K M
Google Oneindia Malayalam News

ജയ്പൂര്‍: പശുവിനെ തൊട്ടാല്‍ കൈ പൊള്ളും എന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. പശു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കത്തി നില്‍ക്കുന്ന വിഷയമാണെന്നിരിക്കെ പശുവിനെ തൂക്കിലേറ്റിയാല്‍ എങ്ങനെയിരിക്കും? പശുവിനെ തൂക്കിലേറ്റിയ രീതിയിലുള്ള ഇന്‍സ്റ്റലേഷന്‍ പോലും പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.

ജയ്പൂര്‍ കലാപ്രദര്‍ശന വേദിയിലാണ് സംഭവം നടന്നത്. പ്രദര്‍ശനത്തിലാണ് പശുവിനെ തൂക്കിലേറ്റിയ ഇന്‍സ്റ്റലേഷന്‍ പ്രത്യക്ഷപ്പെട്ടത്. പ്രതിഷേധം ആളിക്കത്തിയപ്പോള്‍ ഇന്‍സ്റ്റലേഷന്‍ പ്രദര്‍ശനത്തില്‍ നിന്നും ഒഴിവാക്കേണ്ടി വന്നു. വെറും പ്രതിമ മാത്രമായിരുന്നു അത്. കൃത്രിമമായിട്ടാണ് പശു രൂപം നിര്‍മ്മിച്ചിരുന്നത്. ഈ രൂപം ഒരു ബലൂണില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുകയായിരുന്നു.

cow

കുന്നുകൂടി വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും പശുക്കളെ സംരക്ഷിക്കണമെന്ന സന്ദേശമാണ് ഇതു കൊണ്ട് ഉദ്ദേശിച്ചിരുന്നത്. ബറോഡ സ്വദേശിയായ സിദ്ധാര്‍ത്ഥ് കര്‍വാല്‍ എന്ന ശില്‍പിയാണ് ഇങ്ങനെയൊരു ഇന്‍സ്റ്റലേഷന്റെ പിറകില്‍. സോഷ്യല്‍ മീഡിയയിലൂടെ ഇന്‍സ്റ്റലേഷന്‍ പ്രചരിപ്പിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

സംഭവം അറിഞ്ഞെത്തിയവര്‍ ഇന്‍സ്റ്റലേഷന്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റില്ലെന്ന് പറയുകയായിരുന്നു. പരിപാടിയുടെ സംഘാടകര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാര്‍ എത്തിയത്. പശുവിനെ ബഹുമാനിക്കാതെ അപമാനിച്ചുവെന്നും ഇവര്‍ പറഞ്ഞു.100 അടി ഉയരത്തിലായിരുന്നു രൂപം സ്ഥാപിച്ചിരുന്നത്.

English summary
Pro-cow activists on Saturday forced organizers of Jaipur Art Summit to remove an installation art work, a dummy cow hooked to a balloon, which was, ironically, put up to depict the message to save cow from the menace of plastic waste.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X