Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരക് സിംഗ് കോണ്‍ഗ്രസിന് ഗുണം, നേട്ടങ്ങള്‍ ഇങ്ങനെ, ബിജെപിയില്‍ നിന്ന് കൂറുമാറിയതിന് കാരണങ്ങള്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി പുറത്താക്കിയ മന്ത്രി ഹരക് സിംഗ് സംസ്ഥാനത്ത് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാക്കളെ കണ്ടതിനായി പുറത്താക്കിയത്. തന്നോട് ചോദിക്കുക പോലും ചയ്യാതെയാണ് പുറത്താക്കിയതെന്ന് ഹരക് സിംഗ് ആരോപിക്കുന്നു.

ദിലീപ് കേസില്‍ മാഡമുണ്ട്, സംസാരം റെക്കോര്‍ഡ് ചെയ്യ്തില്ല, വിഐപി ശരത്ത്, ഉറപ്പിച്ച് ബാലചന്ദ്രകുമാര്‍

മരുമകള്‍ അനുകൃതിക്ക് സീറ്റ് ലഭിച്ചാല്‍ എല്ലാ ശ്രമവും നടത്തിയിരുന്നു ഹരക് സിംഗ്. എന്നാല്‍ ടിക്കറ്റ് ലഭിച്ചില്ല. ഹരക് സിംഗിന് ഇപ്പോഴും കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ വലിയ വിിശ്വാസം ഉണ്ട്. ഹരീഷ് റാവത്ത് അടക്കം ജനപ്രിയനായി തുടരുമ്പോള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനാണ് കൂടുതല്‍ സാധ്യതയുള്ളതെന്നും ഹരക് സിംഗ് കരുതുന്നു

1

ഹരക് സിംഗ് റാവത്തിന്റെ രാഷ്ട്രീയ പശ്ചാത്തലവും ഒരല്‍പ്പം റിസ്‌ക് ഉള്ളതായിരുന്നു. മിലിട്ടറി സയന്‍സില്‍ പിഎച്ച്ഡി ഡോക്ടറേറ്റുണ്ട് അദ്ദേഹത്തിന്. സംസ്ഥാനത്ത് ഇപ്പോഴും അദ്ദേഹത്തിന് നല്ല വേരോട്ടമുണ്ട്. 1984 മുതലുള്ള ബന്ധമാണ് അദ്ദേഹത്തിന് ബിജെപിയുമായി ഉള്ളത്. ആദ്യമായി മത്സരിച്ചപ്പോള്‍ തോറ്റെങ്കിലും 1991ല്‍ പൗരി മണ്ഡലത്തില്‍ നിന്ന് അദ്ദേഹം വിജയിച്ചു. അന്ന് ഉത്തരാഖണ്ഡ് വിഭജിക്കപ്പെടാത്ത ഉത്തര്‍പ്രദേശിന്റെ ഭാഗമായിരുന്നു. കല്യാണ്‍ സിംഗ് സര്‍ക്കാരില്‍ അദ്ദേഹം മന്ത്രിയാവുകയും ചെയ്തു. 1993ലും ബിജെപിക്ക് വേണ്ടി ഇടക്കാല തിരഞ്ഞെടുപ്പിലും വിജയിച്ചു. ബാബറി കേസിനെ തുടര്‍ന്ന് പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ബിജെപി ആശ്രയിച്ചത് ഹരക് സിംഗിലാണ്.

2

നേരത്തെ തന്നെ ഹരക് സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. 1998ലായിരുന്നു അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 18 വര്‍ഷത്തോളമാണ് റാവത്ത് കോണ്‍ഗ്രസിനൊപ്പം നിന്നത്. പിന്നീട് ബിജെപിയില്‍ തിരിച്ചെത്തിയെങ്കിലും വൈകാതെ തന്നെ വീണ്ടും ബിജെപി വിടുകയായിരുന്നു. അതേസമയം ഹരക് സിംഗ് വന്നതില്‍ കോണ്‍ഗ്രസ് ക്യാമ്പിന് വലിയ സന്തോഷമൊന്നുമില്ല. തിരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ ഇത്തരം ആളുകള്‍ പാര്‍ട്ടി വിടുന്നു എന്നാണ് കോണ്‍ഗ്രസ് ആരംഭിക്കുന്നത്്. ഉത്തരാഖണ്ഡില്‍ നിയമഭാ തിരഞ്ഞെടുപ്പില്‍ ഇതുവരെ തോറ്റിട്ടില്ല എന്ന്ച് ഹരക് സിംഗിന് വലിയ നേട്ടം സമ്മാനിക്കുന്നതാണ്. യുപി തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ കിംഗ് മേക്കറാക്കാനാണ് സാധ്യത.

3

2002ല്‍ ലാന്‍ഡ്‌സ്ഡൗണ്‍ മണ്ഡലത്തില്‍ നിന്നാണ് ഹരക് മത്സരിച്ചത്. എന്‍ഡിഎ തിവാരി സര്‍ക്കാരില്‍ അദ്ദേഹം മന്ത്രിയാവുകയും ചെയ്തു. 2007ല്‍ റാവത്ത് കോട്ധ്വാര്‍ മണ്ഡലത്തില്‍ നിന്നാണ് മ്ത്സരിച്ചത്. അതിലും വിജയിച്ചു. ആ വര്‍ഷം പ്രതിപക്ഷ നേതാവായും അദ്ദേഹം തിളങ്ങിയിരുന്നു. 2012ല്‍ രുദ്രപ്രയാഗില്‍ നിന്നായിരുന്നു റാവത്ത് മത്സരിച്ചത്. ഇത്തവണയും വിജയം അ്‌ദ്ദേഹത്തിനൊപ്പം നിന്നു. വിജയ് ബഹുഗുണ സര്‍ക്കാരില്‍ അദ്ദേഹം ക്യാബിനറ്റ് മന്ത്രിയുമായി. എന്നാല്‍ 2013ല്‍ പ്രളയ ദുരന്തത്തെ തുടര്‍ന്ന് ബഹുഗുണ രാജിവെച്ചു. ഇതോടെ ഹരീഷ് റാവത്ത് മുഖ്യമന്ത്രിയാവുകയും ചെയ്തു.

4

2016ലാണ് വിജയ് ബഹുഗുണയ്‌ക്കൊപ്പം എട്ട് എംഎല്‍എമാര്‍ ബിജെപി വിട്ടത്. ഇതില്‍ ഹരക് സിംഗ് റാവത്തുമുണ്ടായിരുന്നു. കോട്ധ്വാറില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരക് സിംഗ് മത്സരിക്കുകയും ചെയ്തു. എല്ലാവരെയും ഞെട്ടിച്ച് അദ്ദേഹം വിജയിക്കുകയും ചെയ്തു. റാവത്തിനെ ബിജെപി നേതൃത്വം മന്ത്രിയായി നിയമിച്ചു. വനം മന്ത്രിയായിട്ടായിരുന്നു നിയമനം. എന്നാല്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തുമായി നല്ല ബന്ധമായിരുന്നില്ല അദ്ദേഹത്തിന് ഉണഅടായിരുന്നത്. പുഷ്‌കര്‍ സിംഗ് ധമിയുമായി അദ്ദേഹത്തിന്റെ ബന്ധം നല്ല നിലയിലായിരുന്നു. എന്നാല്‍ ബിജെപിക്ക് അത്ര താല്‍പര്യമില്ലാതിരുന്ന മന്ത്രി കൂടിയായിരുന്നു ഹരക് സിംഗ്.

5

തുടര്‍ച്ചയായി ബിജെപിക്ക് തലവേദന സമ്മാനിച്ചിരുന്നു ഹരക് സിംഗ് റാവത്ത്. ഒരു മാസം മുമ്പ് മന്ത്രിസഭാ യോഗത്തില്‍ നിന്ന് അദ്ദേഹം ഇറങ്ങി പോയിരുന്നു. തന്റെ മണ്ഡലത്തിലെ മെഡിക്കല്‍ കെയറിനുള്ള ഫണ്ടുകള്‍ മതിയായ തരത്തിലുള്ളതെന്നായിരുന്നു ആരോപണം. 48 മണിക്കൂറോളം ഒളിവിലായിരുന്നു അദ്ദേഹം. മന്ത്രി എവിടെയാണ് ഉള്ളതെന്ന് പോലും ബിജെപിക്ക് അറിയില്ലായിരുന്നു. താന്‍ രാജിവെക്കുകയാണെന്ന് വരെ പറഞ്ഞ് നേതൃത്വത്തെ ഭീഷണിപ്പെടുത്തി. എന്നാല്‍ മുഖ്യമന്ത്രി ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ആ സമയം തന്നെ കോണ്‍ഗ്രസിലേക്കാണ് ഹരക് സിംഗിന്റെ പോക്കെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒടുവില്‍ അത് സത്യമായിരിക്കുകയാണ്. ഒരിക്കലും തോല്‍വിയറിയാത്ത റാവത്തിന്റെ കരിയര്‍ കോണ്‍ഗ്രസിന് വളരെ ആവശ്യമുള്ള കാര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+