ഹര്‍ദിക്കും ജിഗ്നേഷും രാഹുലിനെ കാണാനെത്തി, ഗുജറാത്തില്‍ അക്കാര്യം വേണം, ആവശ്യം ഇങ്ങനെ
ദില്ലി: ഗുജറാത്ത് കോണ്‍ഗ്രസ് ആകെ നിശ്ചലമായ അവസ്ഥയാണ്. എംഎല്‍എമാരെല്ലാം കൊഴിഞ്ഞുപോയി ആകെ ദുര്‍ബലമായ അവസ്ഥയിലാണ്. ഇവിടെ പുതിയ അധ്യക്ഷന്‍ വേണം. ഇതാണ് എല്ലാവരുടെയും ആവശ്യം. ഗുജറാത്ത് കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റ് ഹര്‍ദിക് പട്ടേലും ജിഗ്നേഷ് മേവാനിയും രാഹുല്‍ ഗാന്ധിയെ കാണാനായി എത്തിയിരിക്കുകയാണ്. പുതിയ പാര്‍ട്ടി അധ്യക്ഷന്‍ വേണ്ടിയാണിത്. കഴിഞ്ഞ ദിവസം സംസ്ഥാന കോണ്‍ഗ്രസിലെ 15 അംഗ സംഘം നേരത്തെ ദില്ലിയിലെത്തിയിരുന്നു. അമിത് ചാവ്ദ, ശക്തിസിംഗ് ഗോഹില്‍, പരേഷ് ധനാനി, ഹര്‍ദിക് പട്ടേല്‍, അര്ജുന് മോദ് വാഡിയ, നരണ്‍ രത്വ, സിദ്ധാര്‍ത്ഥ് പട്ടേല്‍, തുഷാര്‍ ചൗധരി, ഗ്യാസുദ്ദീന്‍ ഷെയ്ഖ്, എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പുതിയ അധ്യക്ഷന്‍ പുറമേ പ്രതിപക്ഷ നേതാവിനെയും കോണ്‍ഗ്രസിന് തിരഞ്ഞെടുക്കാനുണ്ട്. അടുത്ത വര്‍ഷം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ളതാണ്. അതിന് മുമ്പ് അടിമുടി മാറ്റങ്ങള്‍ വരുത്താനാണ് നീക്കം. ഹര്‍ദിക് പട്ടേല്‍ സംസ്ഥാന അധ്യക്ഷനാവുമെന്നാണ് അഭ്യൂഹം. ഒരു യുവനേതാവിനെ കൊണ്ടുവരാന്‍ രാഹുലിന് ആഗ്രഹമുണ്ട്. എന്നാല്‍ പരിചയസമ്പന്നനായ നേതാവ് വേണമെന്നാണ് സംസ്ഥാനത്തെ ആവശ്യം. ജിഗ്നേഷ് മേവാനിയെ പ്രതിപക്ഷ നേതാവാക്കുമോ എന്നും ചോദ്യമുയര്‍ന്നിട്ടുണ്ട്. അടുത്തിടെ കോണ്‍ഗ്രസിലെത്തിയ രണ്ട് നേതാക്കളാണ് മേവാനിയും കനയ്യകുമാറും. ഇവര്‍ക്ക് രാഹുല്‍ ചില വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
ഹര്‍ദിക് പട്ടേലിനും ജിഗ്നേഷ് മേവാനിക്കുമാണ് രാഹുല്‍ മുന്‍തൂക്കം നല്‍കിയത്. പട്നയിലേക്കുള്ള വിമാനത്തില്‍ ഇവര്‍ക്ക് തിരിച്ചുപോകാനുണ്ടായിരുന്നു. കനയ്യകുമാറിന്റെ റാലിയില്‍ പങ്കെടുക്കാനായിട്ടായിരുന്നു ഇവര്‍ പോയത്. ഇവിടെ ഉപതിരഞ്ഞെടുപ്പില്‍ ഇരുവരും പ്രചാരണം നടത്തുന്നുണ്ട്. ആര്‍ജെഡി സഖ്യം വിട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസിന് അഭിമാനപ്രശ്നം കൂടിയാണ് ഈ ഉപതിരഞ്ഞെടുപ്പ്. കനയ്യകുമാറിനെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെടുത്ത സാഹചര്യത്തില്‍ ആര്‍ജെഡി ഇടഞ്ഞിരുന്നു. അതാണ് സീറ്റ് നിഷേധിക്കുന്നതിലേക്ക് അടക്കം നയിച്ചത്. കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയതയെയും ഗ്രൂപ്പുകളെയും കുറിച്ചാണ് രാഹുല്‍ സംസാരിച്ചത്.
ബോളിവുഡിനെ ഞെട്ടിച്ച് താരപുത്രിമാരുടെ ഫോട്ടോഷൂട്ട്; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
അതേസമയം ശക്തിസിംഗ് ഗോഹിലിനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് ഇതിലൊരു ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു ഗ്രൂപ്പ് ഹര്‍ദിക് പട്ടേലിനെയാണ് പിന്തുണയ്ക്കുന്നത്. ഇവര്‍ രണ്ട് പേരും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരാണ്. ഹര്‍ദിക്കിനാണ് സീനിയര്‍ നേതാക്കളുടെ പിന്തുണയുള്ളത്. കഴിഞ്ഞ ആറ് മാസമായി കോണ്‍ഗ്രസിന് ഗുജറാത്തില്‍ സംസ്ഥാന അ ധ്യക്ഷനോ പ്രതിപക്ഷ നേതാവോ ഇല്ല. താല്‍ക്കാലിക പ്രസിഡന്റ് അമിത് ചാവ്ദയും ഇടക്കാല പ്രതിപക്ഷ നേതാവ് പരേഷ് ധനാനിയും രാജിവെച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ മോശം പ്രകടനമായിരുന്നു കാരണം. അടുത്തിടെ ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications