Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാനയില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തലമുറ മാറ്റം; മക്കള്‍ രാഷ്ട്രീയത്തില്‍ മുങ്ങി പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ നടക്കുന്ന വലിയ തലമുറ മാറ്റം. എന്നാല്‍ അതേ അളവില്‍ തന്നെ കുടുംബാധിപത്യവും ഹരിയാന രാഷ്ട്രീയത്തില്‍ പിടിമുറുക്കും. ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ പ്രമുഖരുടെ മക്കളെയും ബന്ധുക്കളെയുമാണ് അധികവും സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. അഞ്ച് പ്രമുഖരുടെ മക്കള്‍ക്കാണ് ബിജെപി ടിക്കറ്റ് നല്‍കിയിരിക്കുന്നത്.

കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരെ ഏറ്റവും കൂടുതല്‍ വാദിക്കുന്ന ബിജെപി തന്നെ ഇത്തവണ ആ കുഴിയില്‍ വീണിരിക്കുകയാണ്. പ്രമുഖ പാര്‍ട്ടി നേതാക്കളുടെ മക്കളാണ് ഈ അഞ്ച് പേരും. രണ്ട് വനിതകളും മൂന്ന് പുരുഷന്‍മാരുമാണ് ഇതില്‍ വരുന്നത്.

bupinder-hooda

ഹരിയാന രാഷ്ട്രീയത്തില്‍ കുടുംബാംഗങ്ങള്‍ക്ക് സീറ്റ് നല്‍കുന്നത് പുതിയ കാര്യമല്ല. പക്ഷേ തലമുറ മാറ്റമാണ് ഇത്തവണ നടന്നിരിക്കുന്നത്. പല സീനിയര്‍ നേതാക്കളും തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് മാറിയിരിക്കുകയാണ്. പകരം ഇവരുടെ മക്കള്‍ക്ക് സീറ്റ് മതിയെന്ന നിലപാടാണ് സ്വീകരിച്ചത്.ബിജെപി ഇക്കാര്യം അംഗീകരിക്കുകയായിരുന്നു.

പാര്‍ട്ടിയിലെ ഏഴോളം പ്രമുഖ നേതാക്കളുടെ അടുത്ത ബന്ധുക്കള്‍ക്കാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയുടെ പേരക്കുട്ടി വരെ ഇതിലുണ്ട്. ഭൂപീന്ദര്‍ ഹൂഡയുടെ ബന്ധുക്കള്‍ക്കും സീറ്റ് ലഭിച്ചിട്ടുണ്ട്. ഹൂഡയുടെ മകന്‍ ദീപേന്ദര്‍ നേരത്തെ തന്നെ കോണ്‍ഗ്രസിന്റെ എംപിയാണ്.

ബിജെപി പ്രമുഖ നേതാവ് കുല്‍ദീപ് ബിഷ്‌ണോയിയുടെ മകന്‍ ഭവ്യ ബിഷ്‌ണോയിയെ സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ട്. ആദംപൂരില്‍ നിന്നാണ് ഭവ്യ മത്സരിക്കുന്നത്. മുന്‍ ക്യാബിനറ്റ് മന്ത്രി കര്‍താര്‍ സിംഗ് ബദാനയുടെ മകന്‍ മന്‍മോഹന്‍ ബദാന സമാലഖയില്‍ നിന്നാണ് മത്സരിക്കുന്നത്. മന്‍മോഹന്റെ സ്വാധീനമാണ് മകന് സീറ്റ് ലഭിക്കാന്‍ കാരണം. കേന്ദ്ര സഹമന്ത്രി റാവു ഇന്ദര്‍ജീത്ത് സിംഗിന്റെ മകള്‍ ആരതി റാവുവും മത്സര രംഗത്തുണ്ട്.

ആട്ടേലിയില്‍ നിന്ന് ബിജെപി ടിക്കറ്റിലാണ് ആരതി മത്സരിക്കുന്നത്. ബിജെപി നേതാവ് കിരണ്‍ ചൗധരിയുടെ മകള്‍ ശ്രുതി ചൗധരിയും മത്സരിക്കുന്നുണ്ട.് ബിജെപി ടിക്കറ്റില്‍ തോഷമില്‍ നിന്നാണ് ശ്രുതിയുടെ പോരാട്ടം. മുന്‍ ക്യാബിനറ്റ് മന്ത്രിയായ സത്പാല്‍ സംഗ്വാന്റെ മകന്‍ സുനില്‍ സംഗ്വാന്‍ ചാര്‍ഖി ദാദ്രിയില്‍ നിന്നാണ് വിശ്വസിക്കുന്നത്. സുനില്‍ നേരത്തെ ജയില്‍ സൂപ്രണ്ടിന്റെ ജോലി ഉപേക്ഷിച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്.

അതേസമയം ഓരോ നേതാക്കളും പാര്‍ട്ടിക്ക് നല്‍കിയ സംഭാവന പരിഗണിച്ചാണ് മക്കള്‍ക്ക് സീറ്റ് നല്‍കുന്ന കാര്യം പരിഗണിക്കുന്നതെന്ന് സ്‌ക്രീനിങ് കമ്മിറ്റി അംഗം അനില്‍ വിജയ് പറഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ മികവും പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്‍ ഹരിയാന മുഖ്യമന്ത്രി ചൗധരി ബന്‍ഷി ലാലിന്റെ മരുമകന്‍ സോമ്പിര്‍ ഷിയോരന് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ബദാഡയില്‍ നിന്നാണ് മത്സരിക്കുന്നത്.

രണ്‍ദീപ് സുര്‍ജേവാലയുടെ മകന്‍ ആദിത്യ സുര്‍ജേവാല കൈഥാലില്‍ നിന്നും, മുന്‍ എംപി ജയ്പ്രകാശിന്റെ മകന്‍ വികാസ് സഹാരണ്‍ കാലായട്ടില്‍ നിന്നും, ബന്‍ഷി ലാലിന്റെ പേരക്കുട്ടി അനിരുദ്ധ് ചൗധരി തോഷമില്‍ നിന്നും മത്സരിക്കുന്നുണ്ട്. ചന്ദര്‍ മോഹന്‍ ബിഷ്‌ണോയിയും മത്സരിക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ മകനാണ്. ഭൂപീന്ദര്‍ ഹൂഡയുടെ നിര്‍ദേശപ്രകാരമാണ് കരണ്‍ സിംഗ് ദലാലിന് ടിക്കറ്റ് ലഭിച്ചത്. ഹൂഡയുടെ മരുമകളുടെ ഭര്‍ത്താവിന്റെ അച്ഛനാണ് ദലാല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+