മുംബൈയിൽ ശക്തമായ മഴയും വെള്ളക്കെട്ടും: ലോക്കൽ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു
മുംബൈ: രണ്ട് ദിവസങ്ങളിലായി പെയ്ത മഴയിൽ മുംബൈയിലെ പല ഭാഗങ്ങളിലും വെള്ളംകയറി. ചിലയിടങ്ങളിൽ ലോക്കൽ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ഗാന്ധി മാർക്കറ്റ്, ഹിന്ദ്മാത ജംങ്ഷൻ, ദാഹിസാർ സബ് വേ എന്നീ പ്രദേശങ്ങളിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മുംബൈയിലെ സിയോൺ, ബാന്ദ്ര, അന്ധേരി, സാന്ദാക്രൂസ് എന്നീ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
Recommended Video
സിയോൺ റെയിൽ വേ സ്റ്റേഷനിൽ വെള്ളക്കെട്ടുണ്ടായതായി എഎൻഐ പുറത്ത് വിട്ട വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഇതോടെ നൂറ് കണക്കിന് യാത്രക്കാരാണ് പ്ലാറ്റ്ഫോമുകളിൽ അഭയം തേടിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64.45 എംഎം മഴയാണ് മുംബൈ നഗരത്തിൽ ലഭിച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്കാണിത്. കിഴക്കൻ പ്രാന്തപ്രദേശങ്ങളിൽ 120. 67 എം മഴയും പടിഞ്ഞാറൻ പ്രാന്തപ്രദേഷങ്ങളിൽ 127.16 എംഎം മഴയും ലഭിച്ചിട്ടുണ്ട്. മുംബൈയിൽ അടുത്ത മൂന്ന് മണിക്കൂറുകൾ കൂടി ഭേദപ്പെട്ടതും ശക്തിയായതുമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ശക്തമായ കാറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മകളുമായി അദ്ദേഹം വലിയ അടുപ്പമായിരുന്നു; ഒടുവിൽ ജാനിനെ കുറിച്ച് വെളിപ്പെടുത്തി ആര്യ

ഇതിനിടെ 20 ടൺ തക്കാളിയുമായെത്തിയ ട്രക്ക് ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ വെച്ച് മറിഞ്ഞിരുന്നു. ഇവിടെ വെച്ച് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കോപാരിയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. മഴ ശക്തമായതോടെ കുർള- വിദ്യാവിഹാർ, ലൈനിൽ ലോക്കൽ ട്രെയിനുകൾ 20-25 മിനിറ്റുകൾ വൈകിയാണ് ഓടുന്നതെന്നാണ് റെയിൽവേ നൽകുന്ന വിവരം.

മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഭേദപ്പെട്ടതും ശക്തിയേറിയതുമായ മഴ ലഭിക്കുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നത്. അതേ സമയം ഇന്ന് ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മാസം മഴ ശക്തിപ്രാപിച്ചതോടെ മുംബൈയിലും സമീപ ജില്ലകളിലും റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ശക്തമായ മഴയിൽ റോഡുകളിലും മാർക്കറ്റുകളിലും വെള്ളം കയറിയതോടെയായിരുന്നു ഇത്. മിലൻ, ഖാർ, അന്ധേരി, മലാഡ്, എന്നീ സബ് വേയും വെള്ളം കയറയിയതോടെ അടച്ചിട്ടിരുന്നു. ഈ പ്രദേശങ്ങളിൽ രണ്ട് അടിയിലധികം വെള്ളം പൊങ്ങുകയായിരുന്നു.












Click it and Unblock the Notifications