• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴ: ദില്ലിയില്‍ പരക്കെ നാശനഷ്ടം: ജമാ മസ്ജിദിന്റെ താഴികക്കുടം തകര്‍ന്നു

Google Oneindia Malayalam News

ദില്ലി: കനത്ത മഴയില്‍ ദില്ലിയില്‍ പരക്കെ നാശനഷ്ടം. രണ്ടുപേർ മരണപ്പെട്ടുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരിൽ ഒരാൾ ഡൽഹി ജുമാ മസ്ജിദ് ഏരിയയിൽ നിന്നുള്ള 50 വയസ്സുകാരനാണ്. വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണാണ് അപകടം സംഭവിച്ചത്. നോർത്തി ദില്ലി പ്രദേശത്ത് 65 -കാരനായ മറ്റൊരാളും മരിച്ചു. കനത്ത മഴയിലും ഇടിമിന്നലിലും ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ജുമാമസ്ജിദിന്റെ താഴികക്കുടത്തിനും കേടുപാടുകള്‍ സംഭവിച്ചു. രണ്ട് മൂന്ന് പേർക്ക് പരിക്കേറ്റു. തകർന്ന ഭാഗം താഴെ ഇറക്കാന്‍ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്ഐ) കത്തെഴുതുമെന്ന് ജുമാ മസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി വ്യക്തമാക്കി.

തൃക്കാക്കരയില്‍ ആര് കര തൊടും: ലീഡ് എണ്ണി എല്‍ഡിഎഫും യുഡിഎഫും, വോട്ടെണ്ണി ബിജെപിതൃക്കാക്കരയില്‍ ആര് കര തൊടും: ലീഡ് എണ്ണി എല്‍ഡിഎഫും യുഡിഎഫും, വോട്ടെണ്ണി ബിജെപി

ജുമാമസ്ജിദിന്റെ മൂന്ന് താഴികക്കുടങ്ങളില്‍ നടുവിലെ താഴികക്കുടത്തിന്റെ മുകളിലെ പിച്ചള ലോഹം പൊട്ടി താഴെ വീണിട്ടുണ്ട്. ഒരു ഭാഗം ഇപ്പോഴും മുകളില്‍ കുടുങ്ങി കിടക്കുകയാണ്. ഇത് താഴെ ഇറക്കിയില്ലെങ്കില്‍ അപകടത്തിന് ഇടയാക്കും. ഒരു മിനാരത്തില്‍ നിന്നും പള്ളിയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും കല്ലുകള്‍ അടര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റതായും ജുമാ മസ്ജിദ് ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി വ്യക്തമാക്കി. ജുമാ മസ്ജിദ് പരിശോധിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്ന് ഡല്‍ഹി വഖഫ് ബോര്‍ഡ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വിജയ് ചൗക്കിലെ ട്രാഫിക് കൂടാരവും മഴയിൽ മറിഞ്ഞുവീണു. ശക്തമായ കാറ്റും ആലിപ്പഴ വർഷവും ചിലയിടങ്ങളിൽ നിരവധി വാഹനങ്ങള്‍ കേടുപാടുകൾ വരുത്തി. മരങ്ങള്‍ കടപുഴകി വീണത് ഗതാഗതം സ്തംഭിക്കാനും ഡെൽഹിയുടെ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടക്കത്തിനും കാരണമായി. മഴയെത്തുടർന്ന് തലസ്ഥാനത്തെ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടിയും വന്നിട്ടുണ്ട്.

മഴയെ തുടർന്ന് മരങ്ങൾ വീണതുമായി ബന്ധപ്പെട്ട് രാത്രി 8 മണി വരെ 294 കോളുകൾ ലഭിച്ചതായി ഡൽഹി പോലീസ് അറിയിച്ചു.വെസ്റ്റ് ഡൽഹിയിലെ ബിജെപി എംപി പർവേഷ് സാഹിബ് സിംഗ് വർമയുടെ ഔദ്യോഗിക വസതിയിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന് മുകളിൽ മരത്തിന്റെ ശിഖരങ്ങൾ വീണ് അദ്ദേഹത്തിന്റെ കാറിനും കേടുപാടുകൾ സംഭവിച്ചു.
തലസ്ഥാനത്തെ കബൂട്ടാർ മാർക്കറ്റ് ഏരിയയിൽ ആലിപ്പഴ വർഷത്തെ തുടർന്ന് മരത്തിനടിയിൽ കുടുങ്ങിയ കാറിൽ നിന്ന് ഒരു കുട്ടിയുൾപ്പെടെ മൂന്നംഗ കുടുംബത്തെ രക്ഷിച്ചതായും പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയോടെ ദേശീയ തലസ്ഥാനത്ത് ഉണ്ടായ കനത്ത മഴയെതുടർന്ന് ഡൽഹി വിമാനത്താവളത്തിൽ കുറഞ്ഞത് അഞ്ച് വിമാനങ്ങളെങ്കിലും വഴിതിരിച്ചുവിടുകയും 70 വിമാനങ്ങൾ വൈകുകയും ചെയ്തതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്‌ച വൈകുന്നേരത്തോടെ ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെ പെയ്ത മഴയാണ് ഡൽഹി എൻസിആറിൽ, പ്രത്യേകിച്ച് മധ്യ, തെക്കൻ ഡൽഹിയിൽ നാശം വിതച്ചത്.

Recommended Video

cmsvideo
  ജയം ഉമാ തോമസിന്, ജനമനസ്സ് ഇങ്ങനെ | Thrikkakkara Election 2022 | #Politics | OneIndia Malayalam
  English summary
  Heavy rains cause widespread damage in Delhi: The dome of the Jama Masjid Jama Masjid
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X